For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊക്കെ ചര്‍മത്തെ കേടാക്കും!!

|

നല്ല ചര്‍മം എല്ലാവരുടേയും സ്വപ്‌നമാണ്. ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യവും.

ചര്‍മസംരക്ഷണവും ഭക്ഷണവും ജീവിത രീതികളുമെല്ലാം നല്ല ചര്‍മത്തിനു വേണ്ടുന്ന പ്രധാന കാര്യങ്ങളാണ്. ഇതില്‍ നിന്നും വഴി മാറുന്നത് ചര്‍മാരോഗ്യത്തേയും ബാധിയ്ക്കാം.

ചര്‍മത്തെ കേടാക്കുന്ന, ചര്‍മാരോഗ്യത്തെ ബാധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഹൈ കൊളസ്‌ട്രോള്‍ കാരണങ്ങള്‍

പഞ്ചസാര

പഞ്ചസാര

പഞ്ചസാര അല്ലെങ്കില്‍ കൃത്രിമ മധുരം കൂടുതല്‍ കഴിയ്ക്കുന്നത് ചര്‍മത്തിന് നല്ലതല്ല്. ഇത് ഹോര്‍മോണ്‍ തകരാറുകളുണ്ടാക്കി ഇതുവഴി മുഖക്കുരുവിന് കാരണമാകും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാനും ഇത് കാരണമാകും.

സ്വിമ്മിംഗ് പൂളുകളില്‍ നീന്തുന്നത്

സ്വിമ്മിംഗ് പൂളുകളില്‍ നീന്തുന്നത്

ആരോഗ്യത്തിന് നല്ലതാണെങ്കിലും സ്വിമ്മിംഗ് പൂളുകളില്‍ കൂടുതല്‍ സമയം നീന്തുന്നത് ചര്‍മത്തിന് നല്ലതല്ല. ഇവയിലെ ക്ലോറിന്‍ ചര്‍മത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിയക്കും. വരണ്ട ചര്‍മം, ചുളിവുകള്‍, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവയ്ക്കു വരെ കാരണമാകും.

തലയിണക്കവറുകള്‍

തലയിണക്കവറുകള്‍

തലയിണക്കവറുകള്‍ വൃത്തിയാക്കാത്തതും മാറ്റി ഉപയോഗിയ്ക്കാത്തതുമെല്ലാം ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

നനഞ്ഞുണക്കാത്ത ടവല്‍

നനഞ്ഞുണക്കാത്ത ടവല്‍

നനഞ്ഞുണക്കാത്ത ടവല്‍ കൊണ്ടു തുടയ്ക്കുന്നത് ചര്‍മപ്രശ്‌നങ്ങളുണ്ടാക്കും. ഇതില്‍ ബാക്ടീരിയകളും ഫംഗസും വളരാന്‍ സാധ്യതയേറെയാണ്. ഇവ ചര്‍മപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളി

തണുപ്പു കാലത്ത് നല്ല ചൂടുവെള്ളത്തില്‍ കുളിയ്ക്കാന്‍ സുഖം തോന്നും. എന്നാല്‍ കൂടുതല്‍ ചൂടുള്ള വെള്ളം ചര്‍മത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നീക്കുന്നു. ചര്‍മം വരണ്ടതാകാനും ചുളിവുകള്‍ വീഴാനും ഇത് കാരണമാകും.

ഭക്ഷണമുപേക്ഷിയ്ക്കുന്നത്

ഭക്ഷണമുപേക്ഷിയ്ക്കുന്നത്

ഭക്ഷണമുപേക്ഷിയ്ക്കുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ചര്‍മാരോഗ്യത്തെയും ബാധിയ്ക്കും. ഇത് ചര്‍മത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നതു തടയും. ചര്‍മത്തിന്റെ തേജസും ഓജസും നഷ്ടപ്പെടും.

ഫോണ്‍

ഫോണ്‍

എപ്പോഴുമുള്ള ഉപയോഗം കാരണം ഫോണില്‍ ധാരാളം ബാക്ടീരിയകളും മറ്റു രോഗാണുക്കളുമുണ്ടാകും. ഇവ ചര്‍മത്തിലെ അണുബാധകള്‍ക്ക് വഴിയൊരുക്കും.

English summary

Surprising Things That Damage Your Skin

Here are the surprising things which damage your skin. Avoid these things that can damage your skin and deprive you from the natural oils. Read on to know more,
Story first published: Thursday, February 11, 2016, 11:26 [IST]
X
Desktop Bottom Promotion