ആവണക്കെണ്ണയിലെ ചില സൂത്രങ്ങള്‍

ആവണക്കെണ്ണ കൊണ്ട് മുഖക്കുരുവിന്റെ പാട് മാറ്റാം, നിസ്സാര വഴികളിലൂടെ

Posted By:
Subscribe to Boldsky

ആവണക്കെണ്ണയ്ക്ക് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ കഴിയും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആരോഗ്യ കാര്യത്തേക്കാള്‍ അല്‍പം മുന്നിലാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുടി വളരാനും താടിയും മീശയും വളരാനും എല്ലാം ഉപയോഗിക്കുന്നവരുണ്ട്. അകാല നരയെ ഓടിയ്ക്കാന്‍ അത്ഭുത ഭക്ഷണം

എന്നാല്‍ മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നവര്‍ ചില്ലറയല്ല. മുഖക്കുരുവിന് പരിഹാരമായി ആവണക്കെണ്ണ ഏഴ് ഘട്ടങ്ങളായി ഉപയോഗിക്കാം. എങ്ങനെയൊക്കെ എന്ന് നോക്കാം.

എങ്ങനെ ഉപയോഗിക്കാം

പ്രധാനമായും ഏഴ് ഘട്ടമായാണ് ആവണക്കെണ്ണ ഉപയോഗിക്കേണ്ടത്. ഉപയോഗിക്കുന്ന വിധം അനുസരിച്ചായിരിക്കും പലപ്പോഴും മുഖക്കുരുവിന്റെ കാര്യത്തില്‍ കുറവ് വരുന്നത്. ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

മുഖം ക്ലീന്‍ ചെയ്യാന്‍

ആദ്യം തന്നെ മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ മുഖം ക്ലീന്‍ ചെയ്യുകയാണ് വേണ്ടത്. അതിനായി ആദ്യം ചെയ്യേണ്ടത് വെള്ളം നല്ലതു പോലെ ചൂടാക്കുക.

ആവി പിടിയ്ക്കുക

ആവി പിടിയ്ക്കുകയാണ് മറ്റൊന്ന്. രണ്ടാമതായി മുഖത്ത് നല്ലതു പോലെ ആവി പിടിയ്ക്കാന്‍ ശ്രമിക്കുക.

മുഖത്തെ സുഷിരങ്ങള്‍

ഇത്തരത്തില്‍ ആവി പിടിയ്ക്കുമ്പോള്‍ മുഖത്തെ സുഷിരങ്ങള്‍ എല്ലാം തന്നെ തുറന്ന് വരുന്നു. ആവണക്കെണ്ണ ഈ സമയത്ത് ആണ് ഉപയോഗിക്കേണ്ടത്.

ഉപയോഗിക്കേണ്ട വിധം

മുഖത്ത് വൃത്താകൃതിയില്‍ കൈകൊണ്ട് സാവധാനം ആവണക്കെണ്ണ മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം.

നല്ലതു പോലെ മസ്സാജ് ചെയ്യുക

ആവണക്കെണ്ണ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. 10 മിനിട്ട് മസ്സാജ് ചെയ്യുക.

തണുത്ത വെള്ളത്തില്‍ കഴുകാം

അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മോയ്‌സ്ചുറൈസര്‍

അതിനു ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. അത് ചര്‍മ്മം ഡ്രൈ ആവാതെ സൂക്ഷിക്കുന്നു.

English summary

Seven Phases Of Treating Acne With Castor Oil

Castor oil has many health benefits of keeping your skin healthy and young. It helps in healing the acne and in not forming any scars due to the acne
Please Wait while comments are loading...
Subscribe Newsletter