For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുട്ടിന്റെ കൂട്ടു മതി വെളുക്കാന്‍...

|

വെളുക്കാന്‍ വിദ്യകള്‍ പലതുണ്ട്. ബ്യൂട്ടിപാര്‍ലറുകാരേയും കൃത്രിമ മരുന്നുകളേയും ആശ്രയിക്കാതെ വെളുക്കാനുള്ള തികച്ചും പ്രകൃതിദത്ത വഴികളുണ്ട്.

ഇതിലൊന്നാണ് അരിപ്പൊടി. പലഹാരങ്ങളുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന അരിപ്പൊടി കൊണ്ടും വെളുക്കാം.

rice flour

അരിപ്പൊടി ഉപയോഗിച്ചുള്ള സൗന്ദര്യമാര്‍ഗങ്ങള്‍ ജപ്പാനില്‍ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ്.

ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍, സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍, മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.

ഇതിലെ വൈറ്റമിന്‍ ബി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്.

അരിപ്പൊടി കൊണ്ടുണ്ടാക്കാവുന്ന സൗന്ദര്യക്കൂട്ടുകളെക്കുറിച്ചറിയൂ, ചര്‍മം വെളുക്കാന്‍ സഹായിക്കുന്നവയാണ് ഈ കൂട്ടുകള്‍

putttu

അരിപ്പൊടി-1 ടീസ്പൂണ്‍
ഓട്‌സ്-അര ടേബിള്‍ സ്പൂണ്‍
തേന്‍-1 ടേബിള്‍ സ്പൂണ്‍

ഇവയെല്ലാം ചേര്‍ത്തരച്ച് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. നിറം വര്‍ദ്ധിയ്ക്കും.

അരിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
കടലമാവ്-അര ടേബിള്‍ സ്പൂണ്‍
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
പനിനീര്

ഇവയെല്ലാം ചേര്‍ത്തു മുഖത്തു മസാജ് ചെയ്യാം. പിന്നീട് കഴുകിക്കളയാം. മുഖചര്‍മം വരണ്ടതാകുന്നതു കാരണമുള്ള മാര്‍ക്കുകള്‍ തടയാനും ഇത് നല്ലതാണ്.

അരിപ്പൊടി, തേന്‍, മുട്ട വെള്ള എന്നിവ കലര്‍ത്തിയും മിശ്രിതമുണ്ടാക്കി പുരട്ടാം. ഇത് വെളുക്കാന്‍ മാത്രമല്ല, ചര്‍മസുഷിരങ്ങല്‍ അടയ്ക്കാനും നല്ലതാണ്. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാം.

English summary

Rice Flour For Skin Whitening

Here are some of the rice flour combination for skin whitening. Read more to know about,
X
Desktop Bottom Promotion