ബ്രൗണ്‍ സ്‌പോട്ട് ഇനി എളുപ്പത്തില്‍ കളയാം

ചര്‍മ്മത്തിലെ കറുത്ത പാടുകളും ബ്രൗണ്‍ സ്‌പോട്ടുകളും ഇല്ലാതാക്കാന്‍ ചില വഴികള്‍.

Posted By:
Subscribe to Boldsky

കറുത്ത പാടുകള്‍ മുഖത്ത് മാത്രമല്ല ഉണ്ടാവുന്നത് പലര്‍ക്കും കൈയ്യിലും കാലിലും വരെ ഇത്തരത്തിലുള്ള പാടുകള്‍ ഉണ്ടാവാം. പ്രായമാകുന്നതോടെ സൗന്ദര്യസംരക്ഷണത്തിന് ഇതൊരു പാരയായി മാറുകയാണ് പതിവ്.

കൈയ്യിലും മുഖത്തും തോളിലും എന്നു വേണ്ട ശരീരത്തിന്റെ എല്ലാ ഭാഗത്തും പലപ്പോഴും ഇത്തരം പാടുകള്‍ കാണപ്പെടുന്നു. എന്താണിതിന് കാരണം എന്നതാണ് ആദ്യം അറിയേണ്ടത്. പലപ്പോഴും സൂര്യപ്രകാശം അധികം കൊള്ളുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. കര്‍പ്പൂരതുളസി രണ്ടാഴ്ച കൊണ്ട് കഷണ്ടി മാറ്റും

ഇത് സൗന്ദര്യസംരക്ഷണത്തിനെ വളരെ പ്രതികൂലമായാണ് ബാധിയ്ക്കുക എന്നതാണ് സത്യം. എന്നാല്‍ ഇതിനെ വളരെ വേഗം ഇല്ലാതാക്കാന്‍ ഒരു സൂത്രമുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.

ഉള്ളിനീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

ഉള്ളി നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും ഇതിന് ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത്തരം ബ്രൗണ്‍ സ്‌പോട്ടുകള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വരുത്താന്‍ ഇവയ്ക്ക് കഴിയും.

തയ്യാറാക്കുന്ന വിധം

സവാള എടുത്ത് മിക്‌സിയില്‍ ജ്യൂസ് ആക്കി മാറ്റുക. ഉള്ളി നല്ലതു പോലെ അടിച്ച് ചേര്‍ത്ത് അതിലേക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ക്കുക. ഇവ രണ്ടും നല്ലതു പോലെ ചേരുന്നത് വരെ മിക്‌സ് ചെയ്യുക. മുടി കൊഴിച്ചില്‍ നൂറ് ശതമാനവും ഇല്ലാതാക്കും

ഉപയോഗിക്കേണ്ടവിധം

അല്‍പസമയത്തിനു ശേഷം ഈ മിശ്രിതം കൈയ്യില്‍ തേച്ച് പിടിപ്പിക്കാം. പഞ്ഞിയില്‍ മുക്കി ഇത് ബ്രൗണ്‍ സ്‌പോട്ട് ഉള്ള ശരീരഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക.

രണ്ടാഴ്ച കൊണ്ട് ഫലം

രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം കാണും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്‌നങ്ങളേയും ബ്രൗണ്‍ സ്‌പോട്ടിനേയും ഇല്ലാതാക്കുന്നു.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

ആ മിശ്രിതം തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. അതിനു ശേഷം സണ്‍സ്‌ക്രീന്‍ ക്രീം പുരട്ടുക.

സവാള ആന്റി ഓക്‌സിഡന്റ്

സവാളയില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിലെ കലകളേയും മറ്റും കളയുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഇവ രണ്ടും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു.

English summary

remove your brown spots with this simple method

Want to remove your brown spots? Try this method and you will get an amazing result. Read on to know more.
Please Wait while comments are loading...
Subscribe Newsletter