ഫേസ് വാഷ് ഉപയോഗിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ ഫലം

ഫേസ് വാഷ് ഉപയോഗിക്കുന്നത് വളരെയധികം ദോഷകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കുന്നവരാണ് പലരും. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ദോഷം മാത്രമേ ഉണ്ടാവൂ. ദിവസവും ഒന്നിലേറെ തവണ ഫേസ് വാഷ് ഉപയോഗിക്കുന്നവരില്‍ പലരും അറിയുന്നില്ല ഇതിന്റെ ദോഷഫലങ്ങള്‍. കളി കാര്യമാവും, കുരുമുളകില്‍ വെള്ളം ചേര്‍ത്താല്‍

എന്നാല്‍ അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്. മൈക്രോബീഡ്‌സ് എന്നറിയപ്പെടുന്ന വളരെയധികം അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക് കണികകളാണ് ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത്.

ഫേസ് വാഷ് നിരോധിയ്ക്കാന്‍

വളരെയധികം അപകടമുണ്ടാക്കുന്ന മൈക്രോ ബീഡ്‌സ് പ്ലാസ്റ്റിക് കണകികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ 2017 ആവുമ്പോഴേക്കും ഫേസ് വാഷ് അടക്കമുള്ള പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിരോധിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് പല രാജ്യങ്ങളും.

ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്നിലാണ് ഇവ. കാരണം ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന് വളരെയധിതം ദോഷകരമായി ബാധിയ്ക്കുന്നു.

മൈക്രോബീഡ്‌സ് നശിക്കുന്നില്ല

മൈക്രോ ബീഡ്‌സ് ഒരിക്കലും നശിക്കുന്നില്ല. കാലങ്ങളോളം ഇവ നശിക്കാതെ കിടക്കുന്നു. ഇത് പ്രകൃതിയ്ക്കും മറ്റ് ജീവികള്‍ക്കും വളരെയധികം ദോഷം ഇതിലൂടെ ഉണ്ടാക്കുന്നു. പനങ്കുല പോലെയുള്ള മുടി ഗ്യാരണ്ടി ഈ എണ്ണകൊണ്ട്

ജലത്തിലൂടെ ശരീരത്തില്‍

പ്രതിവര്‍ഷം 35000ടണ്‍ പ്ലാസ്റ്റിക് കണികകള്‍ ജലത്തില്‍ എത്തപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇവ ജലജീവികളില്‍ ദോഷകരമായി മാറുകയും ഇത്തരത്തില്‍ മത്സ്യങ്ങളെ നമ്മള്‍ കഴിയ്ക്കുന്നതോടെ അത് കൂടുതല്‍ അപകടകരമായി മാറുന്നു.

ഫേസ് വാഷ് മാത്രമല്ല

ഫേസ് വാഷില്‍ മാത്രമല്ല ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കണികകള്‍ എത്തുന്നത്, ഫേസ് വാഷിലും പേസ്റ്റിലും മറ്റു സുഗന്ധ വസ്തുക്കളിലും ഇവ ഉപയോഗിക്കുന്നുണ്ട്.

English summary

plastic microbeads contains in facewash and toothpaste

Microbeads should be banned by Britain without waiting for EU approval, campaigners said last night. They urged Theresa May to take action against the plastics used in gels, toothpastes and creams.
Please Wait while comments are loading...
Subscribe Newsletter