For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5 സൂത്രം, വയസു 10 കുറഞ്ഞേ

By Super
|

ആരാണ് നിത്യയൗവ്വനം ആഗ്രഹിക്കാത്തത്? ഈ ആഗ്രഹം മൂലം ബോട്ടോക്സ് പോലുള്ള ചികിത്സകള്‍ മാത്രമല്ല ഒച്ച്, പ്ലാസെന്‍റ തുടങ്ങിയവ ഉപയോഗിച്ചുള്ള ഫേഷ്യലും ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകള്‍ പരീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ആളുകള്‍ മറന്ന് പോകുന്ന കാര്യം പ്രകൃതി തന്നെ ഇതിന് വേണ്ടി നമുക്ക് പല കാര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ്. അത്തരം ചില കാര്യങ്ങളെ പരിചയപ്പെടാം.

ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാന്‍ നാരങ്ങ നീര്

ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാന്‍ നാരങ്ങ നീര്

നാരങ്ങയിലെ വിറ്റാമിന്‍ സി ശക്തമായ ആന്‍റി ഓക്സിഡന്‍റാണ്. ഇതിന്‍റെ ബ്ലീച്ചിങ്ങ് കഴിവ് പ്രായം കൂടുമ്പോഴുണ്ടാകുന്ന പുള്ളികളും പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഒരു നാരങ്ങയുടെ നീരെടുത്ത് അത് ചര്‍മ്മത്തില്‍ തേച്ച് 15 മിനുട്ട് ഇരിക്കുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകുക. എല്ലാ ദിവസവും ഇത് ചെയ്യാം.

കൂടുതല്‍ മികച്ച ഫലം ലഭിക്കാന്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീര് അര ടീസ്പൂണ്‍ മില്‍ക്ക് ക്രീം, ഒരു ടീസ്പൂണ്‍ മുട്ടവെള്ള എന്നിവയുമായി കലര്‍ത്തി ഉപയോഗിക്കാം. ഇത് മുഖത്ത് തേച്ച് 15 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

തേനിന് സൗഖ്യം നല്കാനുള്ള കഴിവുള്ളതിനാല്‍ നാരങ്ങനീര് തേനുമായി കലര്‍ത്തി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു ടീസ്പൂണ്‍ നാരങ്ങീരും തേനും കൂട്ടിക്കലര്‍ത്തി ചര്‍മ്മം മസാജ് ചെയ്യുക. 20 മിനുട്ടിന് ശേഷം ചുടുവെള്ളം ഉപയോഗിച്ച് കഴുകാം.

ചര്‍മ്മത്തിന് നനവ് നല്കാന്‍ തേങ്ങാപ്പാല്‍

ചര്‍മ്മത്തിന് നനവ് നല്കാന്‍ തേങ്ങാപ്പാല്‍

വിറ്റാമിനുകളുടെയും മിനറലുകളുടെയും ശേഖരമാണ് തേങ്ങാപ്പാല്‍. ചര്‍മ്മത്തിന് നനവ് നല്കാനും, മൃദുവും, മാംസളവും, സൗമ്യതയുമുള്ളതാക്കി നിലനിര്‍ത്താനും തേങ്ങാപ്പാലിന് കഴിവുണ്ട്. ചിരവിയ തേങ്ങയില്‍ നിന്ന് പാല്‍ പിഴിഞ്ഞെടുക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

മുഖചര്‍മ്മത്തിന് ഉറപ്പ് ലഭിക്കാന്‍ പപ്പായ

മുഖചര്‍മ്മത്തിന് ഉറപ്പ് ലഭിക്കാന്‍ പപ്പായ

വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ കണ്ണിന് ഏറെ ഗുണം ചെയ്യുന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഇത് ആന്‍റി ഓക്സിഡന്‍റിന്‍റെ ശക്തമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചര്‍മ്മത്തിന് ഗുണം ചെയ്യുകയും ചെയ്യും. പപ്പായയിലെ പ്രാപെയ്ന്‍ എന്ന എന്‍സൈമിന് ചര്‍മ്മത്തിന് മുകളിലുള്ള മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്കാനുമുള്ള കഴിവുണ്ട്.

ചര്‍മ്മത്തിന് മുറുക്കം ലഭിക്കാന്‍ റോസ് വാട്ടര്‍

ചര്‍മ്മത്തിന് മുറുക്കം ലഭിക്കാന്‍ റോസ് വാട്ടര്‍

റോസ് വാട്ടറിന് ചര്‍മ്മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. സങ്കോചിപ്പിക്കാനുള്ള ഇതിന്‍റെ കഴിവ് ചര്‍മ്മത്തിന് മുറുക്കം നല്കും. ഇത് ചര്‍മ്മത്തിന് ഉറപ്പു നല്കുകയും കണ്ണുകള്‍ക്കടിയിലെ ചീര്‍ക്കല്‍ മാറ്റുകയും ചെയ്യും. 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ 3-4 തുള്ളി ഗ്ലിസറിനും, അര ടീസ്പൂണ്‍ നാരങ്ങ നീരുമായും ചേര്‍ക്കുക. ഈ മിശ്രിതം ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് തേക്കുക.

ഇതല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ ഒരോ സ്പൂണ്‍ വീതം തൈരും തേനുമായി കലര്‍ത്തുക. ഇത് അരച്ച വാഴപ്പഴത്തിലേക്ക് ചേര്‍ത്ത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക

ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്താന്‍ തൈരും വെള്ളരിക്കയും

ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്താന്‍ തൈരും വെള്ളരിക്കയും

വെള്ളരിക്ക കണ്ണുകള്‍ക്കടിയിലെ ചീര്‍ക്കലും കറുത്ത വലയങ്ങളും അകറ്റും. വെള്ളരിക്ക ചര്‍മ്മത്തിന് ആരോഗ്യം പകരും. തൈരിലെ ലാക്ടിക് ആസിഡ് മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്‍റെ യൗവ്വനം വീണ്ടെടുക്കാനും സഹായിക്കും. അര കപ്പ് തൈര് രണ്ട് ടീസ്പൂണ്‍ അരിഞ്ഞ വെള്ളരിക്കയുമായി ചേര്‍ത്ത് ചര്‍മ്മത്തില്‍ തേക്കാം.

English summary

Look 10 Years Younger With These Home Remedies

Here are some of the tips to look younger. Read more to know about,
X
Desktop Bottom Promotion