1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഉരുളക്കിഴങ്ങ്‌ 1 മാസം താഴെപ്പറയും വിധത്തില്‍ ഉപയോഗിച്ചു നോക്കൂ, ഇരട്ടി നിറം ലഭിയ്‌ക്കും.

Posted By:
Subscribe to Boldsky

എന്തൊക്കെ ആദര്‍ശം പറഞ്ഞാലും വെളുക്കാന്‍ ആഗ്രഹിയ്‌ക്കാത്തവര്‍ ചുരുങ്ങും. ഇതാണ്‌ ബ്യൂട്ടിപാര്‍ലറുകളും വെളുക്കാനുള്ള ക്രീമുകളുമെല്ലാം വിപണി പിടിച്ചെടുക്കാനുള്ള കാരണവും.

വെളുക്കാന്‍ ഏറ്റവും നല്ലത്‌ നമ്മുടെ അടുക്കളക്കൂട്ടുകളാണ്‌. പാര്‍ശ്വഫലമുണ്ടാകില്ലെന്നു മാത്രമല്ല, ഗുണമുണ്ടാവുകയും ചെയ്യും.

ചര്‍മം വെളുപ്പിയ്‌ക്കാനും നര മാറ്റാനുമെല്ലാം നമ്മുടെ ഉരുളക്കിഴങ്ങ്‌ ആളു കേമനാണ്‌.

ഉരുളക്കിഴങ്ങ്‌ 1 മാസം താഴെപ്പറയും വിധത്തില്‍ ഉപയോഗിച്ചു നോക്കൂ, ഇരട്ടി നിറം ലഭിയ്‌ക്കും. പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഉരുളക്കിഴങ്ങ്‌ തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌ത്‌ ഇതിന്റെ ജ്യൂസ്‌ എടുക്കുക. ഇത്‌ മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത്‌ ആഴ്‌ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം.

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ഇത്‌ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്‌ക്രബ്‌ ചെയ്‌തു കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത്‌ നല്ലതാണ്‌.

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഉരുളക്കിഴങ്ങും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത്‌ മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത്‌ നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്‌.

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്‌.

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌ എന്നിവ കലര്‍ത്തി തണുപ്പിച്ചു മുഖത്തു പുരട്ടാം. നിറം മാത്രമല്ല, മുഖത്തെ ചര്‍മപ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരം കൂടിയാണിത്‌.

1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

ഈ വഴികള്‍ ആഴ്‌ചയില്‍ രണ്ടുമൂന്നു തവണ വീതം ചെയ്‌തു നോക്കൂ, വെളുപ്പു നിറം നിങ്ങള്‍ക്കും ലഭിയ്‌ക്കും.

English summary

Home Remedies To Whiten Skin

Listed in this article are potato face mask recipe. To cleanse, tone and brighten skin, try this mask.
Please Wait while comments are loading...
Subscribe Newsletter