For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടിലെ കാല്‍മുട്ടിലെ കറുപ്പകറ്റാന്‍ നാരങ്ങ

|

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പ് എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. സൗന്ദര്യത്തെക്കുറിച്ച് അല്‍പം ചിന്ത കൂടുതലുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇതിനെ കളയാന്‍ എന്താണ് പോംവഴി എന്നതായിരിക്കും പലരുടേയും മുന്നിലുള്ള വെല്ലുവിളി.

എന്നാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന നാരങ്ങ ഉള്ളപ്പോള്‍ കൈമുട്ടും കാല്‍മുട്ടും വെളുപ്പിക്കാന്‍ യാതൊരു പണിയും ഇല്ല. ഈ പ്രശ്‌നത്തില്‍ നിന്നും പരിഹാരം നേടാന്‍ നാരങ്ങ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

 നാരങ്ങയും ബേക്കിംഗ് സോഡയും

നാരങ്ങയും ബേക്കിംഗ് സോഡയും

നാരങ്ങ രണ്ട് കഷ്ണമായി മുറിച്ച് അല്‍പം ബേക്കിംഗ് സോഡ ഇതിനു മുകളിലായി വിതറി ഇത് കൈമുട്ടിനു മുകളിലായി വെയ്ക്കുക. 15 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം ഒലീവ് ഓയില് പുരട്ടാവുന്നതാണ്.

 നാരങ്ങയുടെ തോല്‍

നാരങ്ങയുടെ തോല്‍

നാരങ്ങ മാത്രമല്ല തോലും സൗന്ദര്യകാര്യത്തില്‍ മോശമല്ല. നാരങ്ങ തോല്‍ നല്ലതു പോലെ ഉണക്കിപ്പൊടിച്ച് അല്‍പം മുള്‍ട്ടാണി മിട്ടിയുമായി മിക്‌സ് ചെയ്ത് തേനില്‍ ചാലിച്ച് കൈയ്യില്‍ പുരട്ടാം. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

നാരങ്ങ നീരും ഗ്ലിസറിനും

നാരങ്ങ നീരും ഗ്ലിസറിനും

നാരങ്ങ നീരും ഗ്ലിസറിനുമാണ് മറ്റൊന്ന്. നാരങ്ങ നീരില്‍ ഗ്ലിസറിന്‍ മിക്‌സ് ചെയ്ത് നല്ലതുപോലെ പുരട്ടുക. കിടക്കാന്‍ പോകുന്നതിനു മുന്‍പാണ് ചെയ്യേണ്ടത്. രാവിലെ കഴുകിക്കളയാം. ആഴ്ചയില്‍ നാല് ദിവസം ഇത്തരത്തില്‍ ചെയ്യാം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

പഞ്ചസാര

പഞ്ചസാര

നല്ലൊരു സ്‌ക്രബ്ബര്‍ ആണ് പഞ്ചസാര എന്ന കാര്യത്തില്‍ സംശയമില്ല. നാരങ്ങ നീരില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കൈമുട്ടിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക.

 പഞ്ചസാര, അരിപ്പൊടി, തേന്‍, നാരങ്ങ നീര്

പഞ്ചസാര, അരിപ്പൊടി, തേന്‍, നാരങ്ങ നീര്

ഈ നാല് മിശ്രിതങ്ങളും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും തേച്ചു പിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്യുക 5 മിനിട്ടോളം. അതിനു ശേഷം കഴുകിക്കളയാം.

 വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും കൊണ്ട് സമ്പുഷ്ടമാണ് വെള്ളരിക്ക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. നാരങ്ങ നീരിനോടൊപ്പം വെള്ളരിക്ക നീരു കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. കറ്റാര്‍വാഴയില്‍ രണ്ട് തുള്ളി റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഫ്രീസറില്‍ വെച്ച് നല്ലതുപോലെ തണുപ്പിക്കുക. ഇത് കൈമുട്ടിലും കാല്‍ മുട്ടിലും തേച്ചു പിടിപ്പിക്കുക.

English summary

Home remedies to whiten your dark knees

Listed in this article are handy home remedies to whiten dark knees. These simple yet effective tips on how to whiten your dark knees.
Story first published: Monday, August 29, 2016, 17:29 [IST]
X
Desktop Bottom Promotion