മുഖത്തെ കരുവാളിപ്പ്, വെളുത്ത പാട് എല്ലാം മാറ്റാം

മുഖത്തിന് ഒരേ നിറം നല്‍കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്

Posted By:
Subscribe to Boldsky

മുഖത്ത് ചിലയിടത്ത് വെളുപ്പ്, മറ്റു ചിലയിടത്ത് ഇരുണ്ട്, ചിലപ്പോള്‍ കരുവാളിപ്പ്, കണ്ണാടിയില്‍ നോക്കുന്ന പലരേയും വിഷമിപ്പിയ്ക്കുന്ന കാര്യങ്ങളായിരിയ്ക്കും ഇതെല്ലാം. കാണാന്‍ ഭംഗിയുള്ള മുഖമെങ്കിലും മുഖത്തു പല നിറങ്ങളെങ്കില്‍ പാണ്ടു പിടിച്ച പോലെ തോന്നുകയും ചെയ്യും.

ഇതെല്ലാം മാറ്റി മുഖത്തിന് ഒരേ നിറം നല്‍കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍. ഇതേക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഇതിനു പറ്റിയ ഒരു വഴിയാണ്. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ മറ്റൊരു വഴിയാണ്. ചര്‍മത്തിലെ പല നിറങ്ങളും പാടുകളുമെല്ലാം പോകുമെന്നു മാത്രമല്ല, ചര്‍മത്തിന് നല്ല തിളക്കം ലഭിയ്ക്കുകയും ചെയ്യും. ഇതിന്റെ ജെല്‍ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ഓറഞ്ച്

ഓറഞ്ച് മുഖത്തെ പാടുകളും കരുവാളിപ്പുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ്. ഓറഞ്ചിന്റെ നീരില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

 

പപ്പായ

പപ്പായയാണ് മറ്റൊരു വഴി. ഇതിന്റെ ബ്ലീച്ചിംഗ് ഗുണമാണ് മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കുന്നത്. പഴുത്ത പപ്പായ നല്ലപോലെ ഉടച്ചു മുഖത്തു പുരട്ടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ പഞ്ചസാര ചേര്‍ത്തു തിരുമ്മി മുഖം സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ പാടുകള്‍ മാറ്റാനുളള മറ്റൊരു വഴിയാണ്.

കുക്കുമ്പര്‍

മുഖത്തെ പാടുകള്‍ മാറ്റി മുഖത്തിന് തിളക്കവും നിറവും നല്‍കാനുള്ള നല്ലൊരു വഴിയാണ് ്കുക്കുമ്പര്‍ ജ്യൂസ് മുഖത്തു പുരട്ടുന്നത്. ഇതിലെ ബ്ലീച്ചിംഗ് ഏജന്റാണ് ഈ ഗുണം നല്‍കുന്നത്. ഇതിനൊപ്പം ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ഏറെ ഗുണം ചെയ്യും.

 

ചെറുനാരങ്ങാനീരിനൊപ്പം മഞ്ഞള്‍പ്പൊടി

ചെറുനാരങ്ങാനീരിനൊപ്പം മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടുന്നതും ഏറെ ഗുണം നല്‍കും.

ഓട്‌സില്‍ തക്കാളി

ഓട്‌സില്‍ തക്കാളിനീരു കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ അല്‍പം സ്‌ക്രബ് ചെയ്തു കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പും മറ്റു പാടുകളുമെല്ലാം മാറും.

English summary

Home Remedies To Remove Uneven Skin Tone

Home Remedies To Remove Uneven Skin Tone, Read more to know about,
Please Wait while comments are loading...
Subscribe Newsletter