കുഴിനഖം ഒരാഴ്‌ച കൊണ്ടു പൂര്‍ണമായും മാറ്റാം

കുഴിനഖം ഒരാഴ്‌ച കൊണ്ടു പൂര്‍ണമായും മാറ്റാം

Posted By:
Subscribe to Boldsky

കാല്‍വിരലിലെ നഖത്തെ, പ്രത്യേകിച്ചു തള്ളവിരലിലെ നഖത്തെ ബാധിയ്‌ക്കുന്ന ഒരു പ്രശ്‌നമാണ്‌ കുഴിനഖം. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ്‌ ഇതിനെ പറയുക. ചിലരില്‍ കൈ നഖത്തിനും ഈ പ്രശ്‌നമുണ്ടാകാറുണ്ട്‌.

നഖങ്ങള്‍ ചര്‍മത്തിനുള്ളിലേയ്‌ക്കു വളര്‍ന്നു വേദനിപ്പിയ്‌ക്കുന്ന ഒരു അവസ്ഥയാണിത്‌. ഫംഗല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍, വൃത്തിയില്ലായ്‌മ, വല്ലാതെ വിയര്‍ക്കുക, വാസ്‌കുലാര്‍ പ്രശ്‌നം, പ്രമേഹം, നഖം തീരെ ചെറുതായി ഇരുഭാഗവും ഇറക്കി വെട്ടുക തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്‌.

എന്തിനുമെന്ന പോലെ ഇതിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്‌. താഴെപ്പറയുന്നവ പരീക്ഷിച്ചു നോക്കാവുന്ന ചില വഴികളാണ്‌.

എപ്‌സം സാള്‍ട്ട്‌

എപ്‌സം സാള്‍ട്ട്‌ അഥവാ മഗ്നീഷ്യം സള്‍ഫേറ്റ്‌ ഇതിനുള്ള നല്ലൊരു പരിഹാരമാണ്‌. ഇതു കലക്കിയ വെള്ളത്തില്‍ പത്തിരുപതു മിനിറ്റ്‌ കാല്‍ മുക്കിയിരിയ്‌ക്കാം.

ഹൈഡ്രജന്‍ പെറോക്‌സൈഡ്‌

ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ കലക്കിയ വെള്ളത്തില്‍ കാല്‍ മുക്കിയിരിയ്‌ക്കുന്നതും നല്ലൊരു പരിഹാരവഴിയാണ്‌. ഇതു മുക്കിയ പഞ്ഞി നഖത്തിനു മുകളില്‍ വയ്‌ക്കുകയുമാകാം.സാമുദ്രികശാസ്ത്ര പ്രകാരം ഇതാണാ പെണ്‍ശരീരം!!

 

 

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ കാല്‍ മുക്കുകയോ നേരിട്ട്‌ നഖത്തില്‍ പുരട്ടുകയോ ചെയ്യാം. ഒരു ടേബിള്‍ സ്‌പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നേരിട്ട്‌ കഴിയ്‌ക്കുകയും ചെയ്യാം. ഇത്‌ രക്തത്തില്‍ നേരിട്ടലിഞ്ഞു ചേരും.

വിക്‌സ്‌ വേപ്പോറബ്‌

വിക്‌സ്‌ വേപ്പോറബ്‌ കുഴിനഖത്തിനു മുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും. ഇത്‌ വേദന കുറയ്‌ക്കുകയും ചെയ്യും.

ടീ ട്രീ ഓയില്‍

കുഴിനഖമുള്ളിടത്ത്‌ ടീ ട്രീ ഓയില്‍ പുരട്ടുന്നതു ഗുണം ചെയ്യും. ഇത്‌ നല്ലൊരു പ്രകൃതിദത്ത ആന്റിബയോട്ടിക്‌സാണ്‌.

ചെറുനാരങ്ങ

ഒരു കഷ്‌ണം ചെറുനാരങ്ങ മുറിച്ചത്‌ കുഴിനഖത്തിനു മുകളില്‍ വച്ചു കെട്ടുകയോ ബാന്‍ഡേജ്‌ വച്ച്‌ ഒ്‌ട്ടിയ്‌ക്കുകയോ ചെയ്യാം. അത്‌ അടുപ്പിച്ചു ചെയ്യുന്നതു ഗുണം ചെയ്യും.

ആന്റിബാക്ടീരിയല്‍ സോപ്പ്‌

ആന്റിബാക്ടീരിയല്‍ സോപ്പ്‌ ഇളംചൂടുവെള്ളത്തില്‍ കലക്കി ഇതില്‍ കാലു മുക്കി അല്‍പനേരം വയ്‌ക്കുക. പിന്നീട്‌ ഇത്‌ തുടച്ച്‌ ഈ ഭാഗം പഞ്ഞി കൊണ്ടു മൂടി ഇതിനു മുകളില്‍ ഒരു ലെയര്‍ കട്ടി കുറഞ്ഞ രീതിയില്‍ ആന്റിബാക്ടീരിയല്‍ ഓയന്റ്‌മെന്റ്‌ പൊതിഞ്ഞു കെട്ടുക.

ആന്റിസെപ്‌റ്റിക്‌, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒറിഗാനോ ഓയില്‍ ഇതിനു മുകളില്‍ പുരട്ടുന്നതും നല്ലതാണ്‌.

ഉപ്പ്‌

സാധാരണ ഉപ്പ്‌ ഇളംചൂടുവെള്ളത്തില്‍ കലക്കി ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിച്ച്‌ കാലിറക്കി വയ്‌ക്കാം.

 

 

English summary

Home Remedies For Ingrown Toe Nail

Here are some of the home remedies for ingrown toe nail. Read more to know about,
Please Wait while comments are loading...
Subscribe Newsletter