For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട്‌

ചര്‍മ്മത്തിലെ ചുളിവുകളും മുഖത്തെ പാടുകളും മാറ്റി വൃത്തിയാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നോക്

|

സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന പ്രശ്‌നമാണ് മുഖത്തുള്ള സുഷിരങ്ങള്‍. എത്രയൊക്കെ മേക്കപ് ഇട്ട് നടന്നാലും പലപ്പോഴും മുഖത്തുള്ള സുഷിരങ്ങള്‍ എടുത്ത് കാണിക്കപ്പെടുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങളും സ്വീകരിയ്ക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഏറെ ഉണ്ടാക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

എന്നാല്‍ ഇനി തികച്ചും പ്രകൃതിദത്തമായ വഴികളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ച് എങ്ങനെ മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

 ആവിപിടിയ്ക്കല്‍

ആവിപിടിയ്ക്കല്‍

മുഖത്ത് ഇടക്കിടയ്ക്ക് ആവി പിടിയ്ക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കുന്നു. ദിവസവും മിനിമം 15 മിനിട്ടെങ്കിലും ആവി പിടിയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 പഞ്ചസാര

പഞ്ചസാര

ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ് പഞ്ചസാരയ്ക്ക്. ഇതി മുഖത്തുള്ള പാടുകളെ നീക്കം ചെയ്ത് മുഖത്തെ സുഷിരങ്ങളെ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര പൊടിച്ച് അല്‍പം നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ആഴ്ചയില്‍ ഒരു തവണ ഇത്തരത്തില്‍ ചെയ്യാം.

 മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് സ്‌പോഞ്ച് പോലെയാണ് മുഖത്ത് പ്രവര്‍ത്തിക്കുക. മുഖത്തുള്ള മൃതകോശങ്ങളെ നീക്കം ചെയ്യുകയും സുഷിരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തേന്‍

തേന്‍

ആരോഗ്യ-സൗന്ദര്യ കാര്യങ്ങളില്‍ മുന്നില്‍ തന്നെയാണ് എന്നും തേനിന്റെ സ്ഥാനം. ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ തേന്‍ മു്ന്നിലാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

നാരങ്ങ

നാരങ്ങ

നാരങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് മുഖത്തെ ഒളിഞ്ഞിരിയ്ക്കുന്ന എല്ലാ അഴുക്കിനേയും ഇല്ലാതാക്കി മുഖം ക്ലീന്‍ ചെയ്യുന്നു. ഇതിലെ സിട്രിക് ആസിഡ് ആണ് പ്രധാനമായും മുഖത്തെ സുഷിരങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയില്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഒളിഞ്ഞ് കിടപ്പുണ്ട്. നല്ലൊരു ക്ലെന്‍സര്‍ ആണ് ബേക്കിംഗ് സോഡ എന്നതാണ് സത്യം. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും.

മുട്ട

മുട്ട

മുട്ടയിലെ വെള്ളയാണ് സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ തിളക്കം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഓട്‌സ് ഒട്ടും പിന്നിലല്ല. അരക്കപ്പ് പാചകം ചെയ്ത ഓട്‌സ് എടുത്ത് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലുമായി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പച്ചപപ്പായ

പച്ചപപ്പായ

പച്ചപപ്പയയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. നല്ലൊരു ക്ലെന്‍സര്‍ ആയി പപ്പായ ഉപയോഗിക്കാം. തൊലി കളഞ്ഞ് വൃത്തിയാക്കിയ പപ്പായ മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇത്തരം പ്രശ്‌നങ്ങളെ നിശ്ശേഷം മാറ്റുന്നു.

English summary

get rid of clogged pores

Here are the top nine ways to get rid of clogged pores, read to know more.
Story first published: Saturday, November 19, 2016, 11:21 [IST]
X
Desktop Bottom Promotion