For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് നിറം നല്‍കാന്‍ തേന്‍ മിടുക്കന്‍

|

ചര്‍മ്മത്തിന്റെ നിറം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍ അധികം നിറമില്ലെങ്കിലും പാടുകളുള്ളതും വരണ്ടതുമായ ചര്‍മ്മം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതിപ്പോള്‍ ആണാകട്ടെ പെണ്ണാകട്ടെ ചര്‍മ്മസംരക്ഷണത്തില്‍ തേനിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 5 സൂത്രം, വയസു 10 കുറഞ്ഞേ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേന്‍ നല്‍കുന്ന ഗുണത്തെപ്പറ്റി നമുക്കെല്ലാം അറിയാം. എന്നാല്‍ തേനിന്റെ ചില അറിയപ്പെടാത്ത സൗന്ദര്യ രഹസ്യങ്ങളുണ്ട്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും എന്നുള്ളത് മാത്രമല്ല തേനിന്റെ സൗന്ദര്യ ഗുണങ്ങള്‍. അവ എന്തൊക്കയെന്ന് നോക്കാം.

മോയ്‌സ്ചുറൈസിങ് മാസ്‌ക്

മോയ്‌സ്ചുറൈസിങ് മാസ്‌ക്

മോയ്‌സ്ചുറൈസിങ് മാസ്‌ക് ആയി തേന്‍ ഉപയോഗിക്കാം എന്നതാണ്. ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു.

ചര്‍മ്മം മൃദുലമാക്കാന്‍

ചര്‍മ്മം മൃദുലമാക്കാന്‍

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍ ആഴ്ചയില്‍ ഒരു ദിവസം തേന്‍ പുരട്ടി മുഖം മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മം മൃദുലമാവാന്‍ സഹായിക്കുന്നു.

തക്കാളിയും തേനും

തക്കാളിയും തേനും

തക്കാളിയും തേനും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തില ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

 ചുളിവ് മാറാന്‍

ചുളിവ് മാറാന്‍

ചര്‍മ്മത്തിലെ ചുളിവ് മാറാന്‍ തേന്‍ ഉത്തമമാണ്. രാത്രി കിടക്കുന്നതിനു മുന്‍പ് തേന്‍ മുഖത്ത് പുരട്ടി കിടന്നുറങ്ങാം. രാവിലെ കഴുകിക്കളയുമ്പോള്‍ ചര്‍മ്മം സുന്ദരമാകും.

 മൃതകോശങ്ങളെ ഇല്ലാതാക്കാന്‍

മൃതകോശങ്ങളെ ഇല്ലാതാക്കാന്‍

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും നമ്മള്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ തേന്‍ ഇതിന് നല്ലൊരു പരിഹാരമാണ്. തേന്‍ പുരട്ടി മുഖം അരമണിക്കൂര്‍ മസ്സാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

തേനും പാലും

തേനും പാലും

തേനും പാലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാവാന്‍ സഹായിക്കും.

 മഞ്ഞള്‍പ്പൊടിയും തേനും

മഞ്ഞള്‍പ്പൊടിയും തേനും

മഞ്ഞള്‍പ്പൊടിയും തേനും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് 15 മിനിട്ടിനു ശേഷം ഉണങ്ങിയാല്‍ കഴുകിക്കളയാം.

English summary

Easy Ways to Use Honey to Get More Gorgeous Skin

Today we are on a journey to discovering the goodness of honey. Honey is the oldest natural sweetener with amazing beauty benefits. Read to know them.
Story first published: Friday, February 12, 2016, 16:09 [IST]
X
Desktop Bottom Promotion