For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ബ്ലാക്‌ഹെഡ്‌സ് വേഗം കളയാം

|

നല്ല വെളുത്ത മുഖത്ത് കറുത്ത പാടുകള്‍. ഒരാളുടെ സൗന്ദര്യം കളയാന്‍ ബ്ലാക് ഹെഡ്‌സ് മതി.

മൃതകോശങ്ങള്‍ ചര്‍മസുഷിരങ്ങളില്‍ തടയുമ്പോള്‍ വരുന്ന പ്രശ്‌നമാണിത്. പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മമെങ്കില്‍.

പലര്‍ക്കുമുള്ള പ്രശ്‌നമാണിത്. എന്നു കരുതി പണമേറിയ ചികിത്സകളുടെ പുറമെ പോകണമെന്നില്ല.

വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ ചികിത്സകളുണ്ട്. ഇവ പരീക്ഷിച്ചു നോക്കൂ, ബ്ലാക്‌ഹെഡ്‌സ് കളയാം.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

ചെറുനാരങ്ങ മുറിച്ച് ഇതിന്റെ പകുതിയില്‍ അല്‍പം തേന്‍ തുള്ളികള്‍ ചേര്‍ത്തു ബ്ലാക്‌ഹെഡ്‌സിനു മുകളില്‍ ഉരസുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

മുട്ടവെള്ള നല്ലപോലെ ഉടച്ചു മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ പൊളിച്ചെടുക്കുക. ബ്ലാക്‌ഹെഡ്‌സ് പോകുമെന്നു മാത്രമല്ല, വരാതിരിയ്ക്കുകയും ചെയ്യും.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ മൂന്നുനാലു ടീസ്പൂണ്‍ ഡിസ്റ്റില്‍ഡ് വെള്ളത്തില്‍ കലക്കി പേസ്റ്റാക്കുക. ഇത് ബ്ലാക്‌ഹെഡ്‌സിനു മുകളില്‍ പുരട്ടാം.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

മുഖത്ത് ആവി പിടിയ്ക്കുന്നത് ബ്ലാക്‌ഹെഡ്‌സ് തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും. മൃതകോശങ്ങള്‍ നീക്കും.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

ചെറുനാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ത്തി ഇവയ്ക്കു മുകളില്‍ മൃദുവായി സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

ടൂത്ത്‌പേസ്റ്റ്, ഉപ്പ് എന്നിവ കലര്‍ത്തി ഇവയ്ക്കു മുകളില്‍ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബ്ലാക്‌ഹെഡ്‌സ് കളയാം

ബ്ലാക്‌ഹെഡ്‌സ് കളയാം

കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവ കലര്‍ത്തി ബ്ലാക്‌ഹെഡ്‌സിനുമുകളില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

English summary

Easy Home Remedies To Remove Blackheads

Here are some of the easy home remedies to remove black heads easily. Read more to know about,
Story first published: Wednesday, June 29, 2016, 14:29 [IST]
X
Desktop Bottom Promotion