തേങ്ങാവെള്ളം വെളുപ്പു നല്‍കും വിദ്യകള്‍

ഇത്തരം കൃത്രിമവഴികള്‍ക്കു പുറകെ പോയി കാശു കളയണമെന്നില്ല, നമ്മുടെ പ്രകൃതി തന്നെ പല വഴികളും നിര്‍ദേശിയ

Posted By:
Subscribe to Boldsky

കറുപ്പിന് ഏഴഴകെന്നത് കവിഭാവനയാണ്. വെളുപ്പുനിറം തന്നെയാണ് ബഹുഭൂരിപക്ഷത്തിനും താല്‍പര്യമുണ്ടാവുക. ഇതുകൊണ്ടാണ് വെളുക്കാനായി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിപ്പൊത്തുന്നതും.

ഇത്തരം കൃത്രിമവഴികള്‍ക്കു പുറകെ പോയി കാശു കളയണമെന്നില്ല, നമ്മുടെ പ്രകൃതി തന്നെ പല വഴികളും നിര്‍ദേശിയ്ക്കുന്നുണ്ട്.

തേങ്ങാവെള്ളമാണ് ഇതിനുള്ള വളരെ സുരക്ഷിതമായ, ഫലപ്രദമായ ഒന്ന്. പ്രത്യേകിച്ച് താല്‍ക്കാലിക വെളുപ്പു ലഭിയ്ക്കണമെങ്കില്‍.

കുക്കുമ്പര്‍

തുല്യ അളവില്‍ കുക്കുമ്പര്‍ ജ്യൂസ്, തേങ്ങാവെള്ളം എന്നിവ കലര്‍ത്തുക. ഇത് 5 മിനിറ്റ് റെഫ്രിജറേറ്ററില്‍ വയ്ക്കണം.

പിന്നീടു പുറത്തെടുത്ത് പഞ്ഞി മുക്കി മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തിന് തിളക്കവും ലഭിയ്ക്കും.

 

പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാവെള്ളം

പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാവെള്ളം എന്നിവ തുല്യഅളവിലെടുക്കുക. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ പച്ചവെള്ളം കൊണ്ടു കഴുകുക.

മുള്‍ത്താണി മിട്ടി, തേന്‍

മുള്‍ത്താണി മിട്ടി, തേന്‍ എന്നിവയെടുത്ത് ഇത് തേങ്ങാവെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുക. ഇടയ്ക്കിടെ ഉണങ്ങിപ്പോകാതെ വെള്ളം തളിയ്ക്കുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. പാല്‍ ഉപയോഗിച്ചു മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാം

 

തേങ്ങാവെള്ളം, പനീനീര്

തേങ്ങാവെള്ളം, പനീനീര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ഒരു സ്േ്രപ ബോട്ടിലിലാക്കി ഇടയ്ക്കിടെ മുഖത്തു തളിയ്ക്കുന്നത് മുഖം ഫ്രഷായിരിയ്ക്കാനും നല്ലതാണ്.

 

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ പൊടിച്ചതും തേനും തേങ്ങാവെള്ളവും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്ക്കൂ, പനങ്കുലമുടി ഫലം

രക്തചന്ദനം, തേന്‍, കുക്കുമ്പര്‍ നീര്, തേങ്ങാവെള്ളം

രക്തചന്ദനം, തേന്‍, കുക്കുമ്പര്‍ നീര്, തേങ്ങാവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പസമയം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് തിളക്കവും നിറവുമെല്ലാം ലഭിയ്ക്കും.

English summary

Coconut Water Face Masks For A Fair Skin

Listed in this article are coconut water face mask recipes. For lighter, brighter and toned skin, try these coconut water masks.
Please Wait while comments are loading...
Subscribe Newsletter