നിറം വര്‍ദ്ധിപ്പിക്കാം, കാപ്പിയിലൂടെ 3 ദിവസം മതി

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇനി കാപ്പിയിലൂടെ ചില പണികളുണ്ട്

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന പ്രധാന പ്രശ്‌നം എന്ന് പറയുന്നത് നിറം തന്നെയാണ്. നിറം അല്‍പം കുറഞ്ഞാലോ കറുത്ത് പാടുകള്‍ വന്നാലോ അത് നമ്മളെ അലോസരപ്പെടുത്തുന്നതിന് കണക്കില്ല. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരമായി കണ്ണില്‍ കാണുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പണി കിട്ടുന്നവരും ഒട്ടും കുറവല്ല. നീളന്‍ മുടിയ്ക്ക് നാടന്‍ വഴികള്‍

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി അല്‍പം കാപ്പി മതി. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട നിറം മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചു പിടിയ്ക്കാം. കാപ്പിയുടെ കൂടെ പല കൂട്ടുകളും ചേര്‍ന്നാലാണ് ഇത് സംഭവിയ്ക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

കാപ്പിയോടൊപ്പം തേന്‍

ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്‌സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്.

കാപ്പി, തൈര്, ഓട്‌സ്

കാപ്പി തൈര് ഓട്‌സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ പോയ നിറം തിരിച്ച് വരും. അനാവശ്യ രോമം എന്നേന്നക്കുമായ് കളയാന്‍

കാപ്പിയും ഒലീവ് ഓയിലും

കാപ്പിയും ഒലീവ് ഓയിലുമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

കാപ്പിയും കൊക്കോപൗഡറും

നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചിരി്‌ക്കേണ്ട ഫേസ്പാക്ക് ആണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. കാപ്പിപ്പൊടിയും കൊക്കോ പൗഡറും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും കൈയ്യിലും തേച്ച് പിടിപ്പിക്കാം. അല്‍പം തേനും ഇതില്‍ മിക്‌സ് ചെയ്യാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

കാപ്പി, നാരങ്ങ, തേന്‍

കാപ്പിയും നാരങ്ങയും തേനും തുല്യ അളവിലെടുത്ത് നന്നായി മിക്‌സ് ചെയ്യുക. വിറ്റാമിന്‍ സിയാണ് നാരങ്ങ എന്നത് കൊണ്ട് തന്നെ അത്രയേറെ ഗുണങ്ങളാണ് ഇതിലുള്ളത്. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

Story first published: Friday, November 11, 2016, 9:52 [IST]
English summary

Best homemade coffee face pack for glowing skin

5 Best Homemade Coffee Face Packs. Coffee and oatmeal both have exfoliating properties, yogurt and oatmeal also smoothes and softens skin.
Please Wait while comments are loading...
Subscribe Newsletter