കറുത്ത കുത്തുകള്‍ എന്നന്നേക്കുമായി മാറ്റാം

മുഖത്തെ കറുത്ത കുത്തുകള്‍ മാറാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ചര്‍മ്മസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

മുഖത്തെ കറുത്ത കുത്തുകളും പുള്ളികളും എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഇത്തരം കുത്തുകളില്‍ ചിലത് അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇവയില്‍ പലതും മറ്റു സ്ഥലങ്ങളിലേക്കും കൂടി വ്യാപിക്കുന്ന ഇനത്തില്‍ പെട്ടതാണ്. അകാല വാര്‍ദ്ധക്യത്തെ തോല്‍പ്പിക്കാന്‍ രണ്ടാഴ്ച

അത് മാത്രമല്ല സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ എന്നും പ്രശ്‌നമായി നില്‍ക്കുന്ന ഒന്ന് തന്നെയാണ് ഈ കറുത്ത പുള്ളികളും കുത്തുകളും എല്ലാം. അതുകൊണ്ട് തന്നെ ഇതിനെ വേരോടെ പരിഹരിയ്ക്കുക എന്നത് തന്നെയായിരിക്കും എല്ലാവരുടേയും ആവശ്യം.

എന്നാല്‍ നിമിഷ നേരം കൊണ്ട് തന്നെ ഇത്തരം കുത്തുകളെ ഇല്ലാതാക്കാന്‍ ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. താരന്‍ നിസ്സാരമല്ല, ഗുരുതരാവസ്ഥ ഭയാനകം

 തക്കാളി നീര്

തക്കാളി നീര്

തക്കാളി നീര് നല്ലൊരു ആസ്ട്രിജന്റ് ആണ്. തക്കാളി നീര് അല്‍പം തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് കിടക്കാന്‍ നേരം തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാം.

വെള്ളരിയ്ക്ക നീര്

വെള്ളരിയ്ക്ക നീര്

വെള്ളരിയ്ക്ക നീരു കൊണ്ട് മുഖത്തിന്റെ നിറവും വര്‍ദ്ധിപ്പിക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. രണ്ട് ടീസ്പൂണ്‍ വെള്ളരിയ്ക്ക ജ്യൂസ്, മൂന്ന് ടീസ്പൂണ്‍ ഗോതമ്പ് പൊടി അല്‍പം തുളസിയില അരച്ചത് എന്നിവ മൂന്നും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു നാരങ്ങയുടെ പകുതിയും ചേര്‍ന്നാല്‍ ഈ കറുത്ത കുത്തുകള്‍ മാറ്റാനുള്ള മരുന്നായി. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വീനീഗര്‍ അല്‍പം നീരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

 ചന്ദനപ്പൊടി

ചന്ദനപ്പൊടി

അല്‍പം ചന്ദനപ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ ആര്യവേപ്പിന്റെ ഇല പൊടിച്ചതും അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഏഴ് ദിവസം ഇത് തുടര്‍ന്നാല്‍ മുഖത്തിന് തിളക്കവും മുഖത്തെ കറുത്ത കുത്തുകള്‍ക്ക് മാറ്റവും വരും.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ എന്നും സൗന്ദര്യസംരക്ഷണത്തിന് മുന്‍പിലാണ്. ഒലീവ് ഓയില്‍ തുല്യ അളവില്‍ വെള്ളരിയ്ക്ക നീരുമായി മിക്‌സ് ചെയ്ത് രാത്രി മുഖത്ത് തേച്ച് കിടക്കുക. നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം രാവിലെ കഴുകിക്കളയാം.

 തൈര്

തൈര്

തൈര് നല്ലൊരു ആസ്ട്രിജന്റ് ആണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ആദ്യം മുഖത്തിട്ടത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും തേച്ച് പിടിപ്പിക്കണം. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്താല്‍ മതി. ഇത് മുഖത്തിന്റെ തിളക്കം വീണ്ടെടുക്കുകയും കറുത്ത കുത്തുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Best Home Remedies to Remove Dark Spots Permanently

These following six natural skin care remedies can be used to remove any kinds of marks and flaws of your skin and to lighten it in a natural way.
Please Wait while comments are loading...
Subscribe Newsletter