ചര്‍മ്മം തിളങ്ങാന്‍ ബീറ്റ്‌റൂട്ട് ധാരാളം

ചര്‍മ്മസംരക്ഷണത്തിന് ബീറ്റ്‌റൂട്ട് ഉപയോഗിക്കാം, ബീറ്റ്‌റൂട്ട് ജ്യൂസിന്റെ സൗന്ദര്യഗുണങ്ങള്‍.

Posted By:
Subscribe to Boldsky

കറുപ്പ് നിറത്തേയും കറുപ്പിന്റെ സൗന്ദര്യത്തേയും അംഗീകരിയ്ക്കാന്‍ പലര്‍ക്കും മടിയാണ്. അതുകൊണ്ട് തന്നെയാണ് പലരും വെളുത്ത നിറത്തിലേക്കാകര്‍ഷിക്കപ്പെടുന്നതും വെളുത്ത നിറത്തിനായി പരീക്ഷണങ്ങള്‍ നിരവധി നടത്തുന്നതും. വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

എന്നാല്‍ പലപ്പോഴും വെളുപ്പിനു പിറകേ പോയി പണി വാങ്ങിക്കൂട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളെ പേടിയ്ക്കാതെ വെളുക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കും. എങ്ങനെയെന്ന് നോക്കാം.

മുഖത്തെ നിറത്തിന്

അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ ബീറ്റ്‌റൂട്ട് ജ്യൂസ്. ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുഖക്കുരു മാറുന്നു

മുഖക്കുരുവിനെ ഇല്ലാതാക്കാനും ബീറ്റ്‌റൂട്ട് മുന്നിലാണ്. ബീറ്റ്‌റൂട്ടിന്റെ കഷ്ണം നാരങ്ങ നീരില്‍ മുക്ക് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. ഇത് മുഖത്തെ മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കുകയും ചെയ്യുന്നു.

കറുത്ത പാടുകള്‍ മാറുന്നു

കറുത്ത പാടുകളും കറുത്ത കുത്തുകളും എന്നും സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി തന്നെയാണ്. ഒരു ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് നീര് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്ത രാവിലെ കഴുകിക്കളയാം.

മുഖത്തിന് തിളക്കം

മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്‌റൂട്ട് തന്നെയാണ്. ബീറ്റ്‌റൂട്ട് ഉപയോഗിച്ച് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം.

ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍

ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടി കിടക്കാം. ഇത് ചുണ്ടിന് നിറം നല്‍കുന്നചിന് സഹായിക്കും.

English summary

Best Beauty Benefits Of Beetroot Juice For Perfect Glowing Skin

Beetroot is commonly consumed by making its juice or in raw form such as salad. Here are tips to use beetroot juice to get perfect glowing skin.
Please Wait while comments are loading...
Subscribe Newsletter