വെറും അഞ്ച് മിനിട്ട് കൊണ്ട് പപ്പായ മാജിക്

സൗന്ദര്യസംരക്ഷണത്തിന് പപ്പായ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ അത്രയേറെ ഉപകാരപ്രദമാണ്. പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് ഉടന്‍ പരിഹാരം നല്‍കാന്‍ പപ്പായ സഹായിക്കുന്നത് ചില്ലറയല്ല. സൗന്ദര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട്‌

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും മുഖത്തിന് തിളക്കവും നിറവും നല്‍കാനും പപ്പായ സഹായിക്കുന്നു. ഇതല്ലാതെ പപ്പായ കൊണ്ട് ഉണ്ടാകുന്ന മറ്റ് സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

പപ്പായയും തേനും

പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു മാറാന്‍

മുഖക്കുരു കൗമാരക്കാരുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിനെ ഇല്ലാതാക്കാന്‍ പപ്പായ കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

ചര്‍മ്മത്തിലെ ഈര്‍പ്പം

ഡ്രൈസ്‌കിന്‍ ഉള്ളവരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചര്‍മ്മത്തിലെ ഈര്‍പ്പം. ഇത് നിലനിര്‍ത്താന്‍ പപ്പായ നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യവും തിളക്കവും വീണ്ടെടുക്കാനും പപ്പായ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും കഴിയ്ക്കാം.

താരന് പ്രതിവിധി

താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ താരന്‍ പോകാനും പപ്പായ വളരെ ഫലപ്രദമാണ്. പപ്പായ തൈരുമായി മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

പുഴുക്കടി മാറാന്‍

പുഴുക്കടി മാറാനും മറ്റ് ചര്‍മ്മസംബന്ധമായ അലര്‍ജികള്‍ക്കും പരിഹാരം കാണാന്‍ പപ്പായ നല്ലതാണ്. എന്നാല്‍ പപ്പായയുടെ കറയാണ് ഇതിനായി പുരട്ടേണ്ടത്.

English summary

Amazing Benefits Of Papaya For Skin And Hair

Amazing Benefits Of Papaya For Skin And Hair, read to know more.
Please Wait while comments are loading...
Subscribe Newsletter