For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു ഗുരുതരമെങ്കിലും ഈസിയായി മാറ്റാം

മുഖക്കുരുവിനും മുഖക്കുരു പാടിനും പരിഹാരം കാണാന്‍ ചില വീട്ടുമാര്‍ഗ്ഗങ്ങള്‍.

|

മുഖക്കുരു കൊണ്ടുണ്ടാകുന്ന പ്രയാസം പലപ്പോഴും യുവതലമുറയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പുറത്താക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചില്ലറയല്ല.

മുഖക്കുരു ഏറ്റവും അധികം ലക്ഷ്യമിടുന്നത് ചെറുപ്പക്കാരെയാണ്. എന്നാല്‍ ഇതിന് പ്രകൃതിദത്തമായ പ്രതിവിധിയാണ് അത്യാവശ്യം വേണ്ടത്. കാരണം പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. എങ്ങനെ ശല്യക്കാരായ മുഖക്കുരുവിനെ ഇല്ലാതാക്കാം എന്ന് നോക്കാം. ആര്യവേപ്പിലെ ഈ ഗുണം അറിയാതെ പോകരുത്‌

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയ്ക്ക് ആരോഗ്യ സൗന്ദര്യഗുണങ്ങള്‍ നിരവധിയാണ്. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പവ്വര്‍ ആണ് പലപ്പോഴും മുഖക്കുരുവെന്ന പ്രശ്‌നത്തെ നിസ്സാരമായി ഇല്ലാതാക്കുന്നത്. കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് പഞ്ഞി ഉപോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ ചെയ്യാം. ഇത് മുഖക്കുരുവിനെ നശിപ്പിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. ഇതിലുള്ള ലാക്ടിക് ആസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുകയും മുഖചര്‍മ്മത്തിന് മൃദുത്വം നല്‍കുകയും ചെയ്യുന്നു. മൂന്ന് ടീസ്പൂണ്‍ വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ പഞ്ഞി ഉപയോഗിച്ച് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയില്‍ ഒരു ടീസ്പൂണ്‍ വെള്ളം മിക്‌സ് ചെയ്ത് അല്‍പം നാരങ്ങ നീരു കൂടി മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് തവണ ഇത് തുടരാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനുള്ള മറ്റൊരു പ്രകൃതിദത്തമായ വഴിയാണ് ടീ ട്രീ ഓയില്‍. അര ടീസ്പൂണ്‍ ടീ ട്രീ ഓയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം അല്‍പം കറ്റാര്‍ വാഴയുടെ ജെല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതുപോലെ കഴുകിക്കളയുക.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് മുഖത്തെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. നാരങ്ങ നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് തുടരാം.

ഓറഞ്ച് തൊലിയും നാരങ്ങയും

ഓറഞ്ച് തൊലിയും നാരങ്ങയും

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരുവിനേയും മുഖക്കുരു പാടുകളേയും മാറ്റുന്നു.

 വെള്ളരിയ്ക്ക

വെള്ളരിയ്ക്ക

വെള്ളരിയ്ക്ക നല്ലൊരു ആസ്ട്രിജന്റ് തന്നെയാണ്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു. വെള്ളരിയ്ക്ക നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ കഴുകിക്കളയാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

English summary

Acne Treatments you can easily find at home

Here are some items you can easily find at home that would help you get rid of your acne once and for all.
Story first published: Monday, December 5, 2016, 12:33 [IST]
X
Desktop Bottom Promotion