For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മം പ്രായത്തെ തോല്‍പ്പിക്കണം..

By Sruthi K M
|

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല..എന്ന വാചകം വെറും പരസ്യ വാചകം മാത്രം ആയാല്‍ മതിയോ? നിങ്ങളുടെ ചര്‍മം കണ്ടാല്‍ മറ്റുള്ളവര്‍ ഇങ്ങനെ പറയണമെന്നല്ലേ ആഗ്രഹം. ഇത് വെറും ഒരു ആഗ്രഹം മാത്രമാക്കി കളയണ്ട. വെറും പരസ്യ വാചകത്തിനപ്പുറം നമ്മുടെ ശരീരത്തിന് നേടിയെടുക്കാന്‍ കഴിയും.

<strong>നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍</strong>നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍

ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസ്സാക്കുന്നതും മുഖമോ, മുടിയോ, ശരീരമോ അല്ല, ചര്‍മമാണ്. ആ ചര്‍മം നല്ല രീതിയില്‍ സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാനാകുമെന്നതില്‍ ഒരു സംശയവുമില്ല. നിങ്ങളുടെ ജീവിതരീതി, നിങ്ങള്‍ എന്ത് കഴിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്‍മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.

ചര്‍മം പ്രായത്തെ തോല്‍പ്പിക്കണം.. അതിനു നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിനുകള്‍ കഴിക്കാം

വിറ്റാമിനുകള്‍ കഴിക്കാം

വിറ്റാമിനുകള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുക. തിളങ്ങുന്ന ചര്‍മം നിങ്ങള്‍ക്ക് സ്വന്തമാക്കാം. ചര്‍മം ചുക്കിച്ചുളിയുന്നത് ഇല്ലാതാക്കാം. സെലീനിയം എന്ന സംയുക്തം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. മത്സ്യം, ഓട്‌സ്, ലിവര്‍ എന്നിവയില്‍ ഇത് ധാരാളം ഉണ്ട്.

വ്യായാമം ഏത് രീതിയില്‍

വ്യായാമം ഏത് രീതിയില്‍

വ്യായാമം ശരീരത്തിനും ചര്‍മത്തിനും ഉണ്ടാക്കുന്ന ഗുണങ്ങള്‍ നമുക്ക് അറിയാം. നല്ല വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. ചര്‍മത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും വിഷാംശങ്ങളെ കളയാനുമെല്ലാം വ്യായാമം നല്ലതാണ്. രക്തയോട്ടം വര്‍ദ്ധിക്കുന്നതോടെ ചര്‍മത്തില്‍ കൂടുതല്‍ ഓക്‌സിജനും മറ്റ് പോഷകമൂല്യങ്ങളുമെത്തുന്നു.

നല്ല ചര്‍മത്തിന് ഉറക്കം

നല്ല ചര്‍മത്തിന് ഉറക്കം

ഉറക്കം നല്ല രീതിയില്ലെങ്കില്‍ നിങ്ങളുടെ ശരീരം ശ്രദ്ധിച്ചു നോക്കൂ. വിളര്‍ത്ത ചര്‍മം, കണ്ണിനു താഴെ കറുത്ത പാടുകള്‍ തുടങ്ങിയവയാകും ഫലം. ദിവസവും 8 മണിക്കൂര്‍ ഉറങ്ങണം. കുമ്പിട്ട് കിടക്കുന്നത് ഒഴിവാക്കുക. ഇത് മുഖം ചുളിയാന്‍ കാരണമാക്കും.

സൂര്യനില്‍ നിന്നും സംരക്ഷണം

സൂര്യനില്‍ നിന്നും സംരക്ഷണം

സൂര്യപ്രകാശത്തെ പേടിക്കണം നിങ്ങള്‍. ചര്‍മത്തിനുണ്ടാകുന്ന 90 ശതമാനം കേടുകളും സൂര്യപ്രകാശം സമ്മാനിക്കുന്നതാണ്. രാവിലെ 10 മണി മുതല്‍ രണ്ടു മണിവരെയുള്ള സൂര്യപ്രകാശത്തിനാണ് ഏറ്റവും ശക്തി. വെയിലത്തിറങ്ങുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ കരുതുക.

മദ്യപാനം കുറയ്ക്കുക

മദ്യപാനം കുറയ്ക്കുക

ശരീരത്തിലെ വെള്ളം മുഴുവന്‍ കളയുന്ന പദാര്‍ഥമാണ് മദ്യം. വരണ്ട ചര്‍മമാകും ഇതിന്റെ ഫലം. രക്തക്കുഴലുകളുടെ വ്യാസം വര്‍ധിക്കാനും കാരണമാകും.

പുകവലി

പുകവലി

മദ്യപിച്ചാലുണ്ടാകുന്ന അതേ പ്രശ്‌നം തന്നെയാണ് പുകവലിക്കുന്നതിലൂടെയും ലഭിക്കുക. രക്തയോട്ടം കുറയ്ക്കാന്‍ കാരണമാക്കുന്നതാണ് പുകവലി. ഇത് കൊളാജെന്‍ കുറയ്ക്കാന്‍ കാരണമാക്കുകയും ചുളിവുകള്‍ കൂടുകയും ചെയ്യും.

വൃത്തിയാക്കുക

വൃത്തിയാക്കുക

ചര്‍മത്തിലെ മാലിന്യങ്ങളെ കഴുകികളയാം. പൊടിക്കാറ്റ്, അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ എന്നിവയൊക്കെ നീക്കം ചെയ്യാം. മൃദുവായ സോപ്പ് ഉപയോഗിച്ച് കഴുകി കളയുക. എന്നിട്ട് മോയിചറൈസര്‍ ഉപയോഗിക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശുദ്ധമായ വെള്ളം പോലെ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്ന വസ്തു വേറെയില്ല. ധാരാളം വെള്ളം കുടിച്ച് ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താം. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.

കറുത്തപാടുകള്‍ ഒഴിവാക്കാം

കറുത്തപാടുകള്‍ ഒഴിവാക്കാം

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളുടെ മുഖത്ത് കറുത്ത പാടുകള്‍ വരാം. മെലാനിന്‍ കൂടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങല്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

കാലാവസ്ഥാമാറ്റം പ്രത്യേകം ശ്രദ്ധിക്കാം

കാലാവസ്ഥാമാറ്റം പ്രത്യേകം ശ്രദ്ധിക്കാം

തണുത്ത കാലാവസ്ഥയും ചൂടു കാലാവസ്ഥയും പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പില്‍ ചര്‍മം വലിഞ്ഞുപിടിക്കാന്‍ കാരണമാകും. പകല്‍ മുഴുവന്‍ നിങ്ങള്‍ മോയിചറൈസര്‍ തേയ്ക്കാന്‍ ശ്രദ്ധിക്കുക. വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ ലോഷന്‍ നിര്‍ബദ്ധമായും പുരട്ടണം. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ലോഷന്‍ വീണ്ടും പുരട്ടാം.

കാപ്പിയും, ചായയും

കാപ്പിയും, ചായയും

കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കും. ഇത് ചര്‍മം വരണ്ടു പോകാന്‍ കാരണമാക്കും. ഇത് ഒഴിവാക്കുകയാണെങ്കില്‍ ചര്‍മത്തിന് പ്രായം കൂടാതെ നോക്കാം.

ഭക്ഷണക്രമം

ഭക്ഷണക്രമം

ചര്‍മത്തെ പട്ടുപോലെ എന്നും സംരക്ഷിച്ചുനിര്‍ത്താന്‍ ഈ 12 കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ മതി. ചിട്ടയായ ഭക്ഷണക്രമമാണ് അടുത്തതായി നോക്കേണ്ടത്. ഓറഞ്ച്, ക്യാരറ്റ്, മുട്ട, ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ തന്നെ ചുളിവുകള്‍ മാറി കിട്ടും. പപ്പായ, കിവിപ്പഴം, അണ്ടിപ്പരിപ്പ്, നാടന്‍ മീനായ മത്തി,അയല എന്നിവ ധാരാളം കഴിക്കുക. ഗ്രീന്‍ കുടിക്കുന്നതാണ് മറ്റൊരു മികച്ച വഴി.

English summary

twelve best natural tips to cure skin wrinkles

Many women are looking for ways to get rid of wrinkles on the face. wrinkles on the face is a symptom of aging which is very disturbing appearance. many ways you can do to get a clean skin, free of wrinkles and blemishes
Story first published: Thursday, March 26, 2015, 14:18 [IST]
X
Desktop Bottom Promotion