For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലം വരവായി..ചര്‍മംസംരക്ഷിക്കണ്ടേ?

By Sruthi K M
|

വേനല്‍ക്കാലം വരവായി...നിങ്ങളുടെ ചര്‍മത്തെ നന്നായി സംരക്ഷിക്കേണ്ട സമയം അടുത്തു കഴിഞ്ഞു. ചൂടില്‍ നിന്നും ചര്‍മത്തെ രക്ഷിക്കാന്‍ എന്തുണ്ട് നിങ്ങളുടെ കൈയ്യില്‍. എന്നാല്‍ അതിനുള്ള ചില പരിഹാരങ്ങള്‍ അറിഞ്ഞുവച്ചോളൂ. കാലാവസ്ഥ മാറുമ്പോഴും നിങ്ങളുടെ ചര്‍മം അതിനോടു പെട്ടെന്ന് പൊരുത്തപ്പെടണമെന്നില്ല. ചര്‍മത്തിന് പല രോഗങ്ങളും ഉണ്ടായേക്കാം..

ചൂടുകാലത്ത് വരണ്ട ചര്‍മമാണ് എല്ലാവരുടെയും പ്രശ്‌നം. ചൊറിച്ചല്‍, തൊലി പൊളിയല്‍, ചര്‍മം വൃത്തികേടായിട്ടിരിക്കല്‍ തുടങ്ങിയവയൊക്കെയാണ് പ്രധാന പ്രശ്‌നങ്ങള്‍. നിങ്ങളുടെ മുഖവും പാദവും കാലുകളും കൈയ്യും എല്ലാ സുന്ദരമാക്കിവെക്കാനുള്ള വീട്ടുവൈദ്യങ്ങള്‍ പറഞ്ഞു തരാം. ഇത്തരം പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ നിങ്ങളുടെ ചര്‍മകാന്തിയെ വേനല്‍ക്കാലത്തും സംരക്ഷിച്ചു നിര്‍ത്തും...

വെണ്ണയും പാലും

വെണ്ണയും പാലും

നല്ല കോമ്പിനേഷനാണ് വെണ്ണയും പാലും. ഇത് രണ്ടും ചേര്‍ത്ത് പേസ്റ്റ് ആക്കിയശേഷം പാദത്തിലും കാലിലും പുരട്ടൂ... നിങ്ങളുടെ വരണ്ട ചര്‍മത്തിന് ഉത്തമ പരിഹാരമാര്‍ഗമാണിത്.

കറ്റാര്‍ വാഴ പശ

കറ്റാര്‍ വാഴ പശ

വേനല്‍ക്കാലത്തെ വരണ്ട ചര്‍മത്തിന് മറ്റൊരു പരിഹാരമാര്‍ഗമാണ് കറ്റാര്‍വാഴയുടെ പശ. ഇത് നിങ്ങളുടെ ശരീരത്തില്‍ തേക്കാം.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

വരണ്ട ചര്‍മത്തിന് മികച്ച വീട്ടു പരിഹാരമാര്‍ഗമാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് ശരീരത്തില്‍ തേക്കാം.

ബദാം മില്‍ക്

ബദാം മില്‍ക്

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്ന ബദാം മില്‍ക് വേനല്‍ക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ചര്‍മം വെയിലേറ്റു വാടാതെ സൂക്ഷിക്കും.

സ്‌ട്രോബറിയും പാലും

സ്‌ട്രോബറിയും പാലും

സ്‌ട്രോബറി പാലില്‍ ചേര്‍ത്ത് ശരീരത്തില്‍ തേക്കാം. ഇത് നിങ്ങളുടെ ചര്‍മത്തിന് നല്ല നിറം നല്‍കും. നിങ്ങളുടെ ചര്‍മം മൃദുവുമാക്കുന്നു.

ശുദ്ധമായ തൈര്

ശുദ്ധമായ തൈര്

വരണ്ട ചര്‍മത്തില്‍ തൈര് തേക്കുന്നതും നല്ലതാണ്. ഇത് ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കും.

തേങ്ങവെള്ളം

തേങ്ങവെള്ളം

നിങ്ങളുടെ ശരീരം തേങ്ങ വെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്. ഇത് ചൂടില്‍ നിന്നൊരു പരിഹാരം തരും. ശരീരത്തിന് കുളിര്‍മയേകുകയും മൃദുവാക്കുകയും ചെയ്യുന്നു.

തേനും പാലും

തേനും പാലും

വേനല്‍ക്കാലത്തെ വരണ്ട ചര്‍മത്തിന് തേനും പാലും നല്ലതാണ്. ഇത് രണ്ടും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം ശരീരത്തില്‍ തേക്കാം.

മത്തങ്ങയുടെ പേസ്റ്റ്

മത്തങ്ങയുടെ പേസ്റ്റ്

മത്തങ്ങ കുഴമ്പു രൂപത്തിലാക്കി ശരീരത്തില്‍ തേക്കാം. ഇത് വേനല്‍ക്കാലത്ത് ശരീരത്തില്‍ പറ്റിപിടിക്കുന്ന അഴുക്കിനെ കളഞ്ഞ് വൃത്തിയാക്കിവെക്കും.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

നിങ്ങളുടെ ചര്‍മത്തിന് അത്യുത്തമമാണ് ഒലിവ് ഓയില്‍. ഇത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കുകയും ചര്‍മകാന്തി വര്‍ദ്ധിപ്പിക്കുയും ചെയ്യും.

ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയില്‍

വരണ്ട ചര്‍മത്തില്‍ ലാവന്‍ഡര്‍ ഓയില്‍ തേക്കാം. ഇതും നല്ലൊരു പരിഹാരമാണ്.

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍ മറ്റൊരു വീട്ടുപരിഹാരമാണ്. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് കുളിക്കുക.

English summary

twelve ways to treat dry skin in summer

To take a look at these natural ways to remove or treat dry skin in summer
Story first published: Thursday, February 26, 2015, 17:13 [IST]
X
Desktop Bottom Promotion