For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനില്‍ ചാലിച്ച സൗന്ദര്യം

By Sruthi K M
|

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ വരദാനമാണ് തേന്‍. ഔഷധ മൂല്യം ഏറെയുള്ള തേന്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വിശേഷപ്പെട്ടതാണ്. മൃദുലവും സുന്ദരവുമായ മേനി നില നിര്‍ത്താനും ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയുമാണ് തേന്‍.

മുടിയും മുഖവും ഭംഗിയാക്കാന്‍ തേന്‍..

എന്നാല്‍ തേന്‍ മാത്രം ഉപയോഗിച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയെന്ന് വരില്ല. അതിന്റെ കൂടെ ചില ചേരുവകളും ചേര്‍ത്ത് ഉപയോഗിക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തിളങ്ങുന്ന സൗന്ദര്യം ലഭിക്കും.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

കണ്ണിന് താഴെയുണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാന്‍ തേനും തൈരും ചേര്‍ത്ത് പുരട്ടുക.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

ഒരു സ്പൂണ്‍ പാല്‍പ്പൊടിയും ചെറുനാരങ്ങാനീരും തേനും ബദാം ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി നോക്കൂ.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

രണ്ട് സ്പൂണ്‍ തേന്‍ ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് പുരട്ടാം. മുഖത്തിന് തിളക്കവും മൃദുലതയും കിട്ടും.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

എല്ലാ ദിവസവും രണ്ട് നേരം ഒരു സ്പൂണ്‍ തേനും തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കവിളുകല്‍ ചുവന്ന് തുടിക്കാന്‍ സഹായകമാകും.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് നല്ലതാണ്, മിനുസമുള്ളതാക്കും.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

ഓട്‌സും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് ചൂടു വെള്ളത്തില്‍ കഴുകാം.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

ഒരു കപ്പ് തേന്‍ കുളിക്കുവാനുള്ള ചെറിയ ചൂട് വെള്ളത്തില്‍ ചേര്‍ക്കുന്നത് ശരീര ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കും.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

ആപ്പിളും തേനും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. മികച്ച ഫേസ് പാക്കാണിത്.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

തേനില്‍ ബട്ടര്‍ ഫ്രൂട്ട് ചേര്‍ത്തിളക്കുക. ഇത് മുഖത്ത് പുരട്ടാം.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

തേന്‍, കടലമാവ്, പാല്‍പ്പാട, ചന്ദനം എന്നിവ ചേര്‍ത്തിളക്കി റോസ് ഓയില്‍ ചേര്‍ത്ത് പുരട്ടാം. മുഖത്തെ മാലിന്യം നീക്കം ചെയ്ത് മൃദുലമാക്കാന്‍ സഹായിക്കും.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

കറുവാപ്പട്ട പൊടിയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം.

തേന്‍ മുഖകാന്തിക്ക്

തേന്‍ മുഖകാന്തിക്ക്

പപ്പായയും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കാം. നല്ല തിളക്കം ലഭിക്കും.

English summary

Tried and proven honey natural beauty tips

Have you ever used raw honey to improve your skin? These beauty tips are the ones that you can't afford to miss!
Story first published: Friday, May 22, 2015, 17:35 [IST]
X
Desktop Bottom Promotion