For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ചര്‍മകാന്തി നഷ്ടപ്പെടാതിരിക്കാന്‍..

By Sruthi K M
|

രാത്രിയില്‍ ചര്‍മത്തെ സംരക്ഷിക്കേണ്ടത് നിര്‍ണായകമാണ്. രാത്രി ചര്‍മം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയില്‍ ചര്‍മ്മം പുതുക്കല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ കിടക്കാന്‍ പോകുന്നതിനുമുന്‍പ് ചര്‍മത്തെ ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്.

<strong>രാത്രിയില്‍ ചെയ്യാവുന്ന ചില സൗന്ദര്യ ടിപ്‌സ്</strong>രാത്രിയില്‍ ചെയ്യാവുന്ന ചില സൗന്ദര്യ ടിപ്‌സ്

നിങ്ങളുടെ ചര്‍മം എന്നും യുവത്വമുള്ളതാകണമെങ്കില്‍ ഇത് ചെയ്‌തേ പറ്റൂ.. രാത്രിയിലുള്ള ചര്‍മ പരിചരണമാണ് ഏറ്റവും മികച്ചത്. ഇത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കിവെക്കുന്നു. കിടക്കയില്‍ കിടക്കാന്‍ പോകുന്നതിനുമുന്‍പ് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം...

സാലിസിലിക് ആസിഡ് ഫേസ് വാഷ്

സാലിസിലിക് ആസിഡ് ഫേസ് വാഷ്

കിടക്കാന്‍ പോകുന്നതിനുമുന്‍പ് മുഖം ഫേസ് വാഷ് ഉപയോഗിച്ച് നന്നായി കഴുകണം. സാലിസിലിക് ആസിഡ് ഫേസ് വാഷാണ് ഇതിന് ഉത്തമം. ഇത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കുകയും മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യും.

സ്‌ക്രബ് ഉപയോഗിക്കുക

സ്‌ക്രബ് ഉപയോഗിക്കുക

നിങ്ങള്‍ സ്‌ക്രബിംഗ് ചെയ്യാറില്ലേ? എന്നാല്‍ രാത്രിയില്‍ ഇത് ചെയ്യാം. ഔഷധമാര്‍ സ്‌ക്രബിംഗ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് നിര്‍ജ്ജീവമായ കോശത്തെ നശിപ്പിച്ച് ചര്‍മം ശുചിയാക്കി നിര്‍ത്തുന്നു.

മോയിചറൈസര്‍

മോയിചറൈസര്‍

പാല്‍ ഉപയോഗിച്ച് മോയിചറൈസിംഗ് ചെയ്യാം. കിടക്കുന്നതിനുമുന്‍പ് മുഖം വൃത്തിയാക്കിവെക്കാന്‍ ഉത്തമമാണിത്.

മിനുസമാര്‍ന്ന ചര്‍മത്തിന് ടോണര്‍

മിനുസമാര്‍ന്ന ചര്‍മത്തിന് ടോണര്‍

പാല്‍ കൊണ്ട് മുഖം ക്ലീനാക്കിയതിനുശേഷം നിങ്ങളുടെ ചര്‍മത്തിന് യോജിച്ച മികച്ച ടോണര്‍ പുരട്ടാം.

ഹൈഡ്രേറ്റിംഗ് മോയിചറൈസര്‍

ഹൈഡ്രേറ്റിംഗ് മോയിചറൈസര്‍

ഹൈഡ്രേറ്റിംഗ് മോയിചറൈസര്‍ ഉപയോഗിക്കാം. കറ്റാര്‍ വാഴ ഇതിനു ഉത്തമമാണ്.

ചുണ്ടിന്

ചുണ്ടിന്

ചുണ്ട് മൃദുവും മിനുസവുമാകാന്‍ ഒലിവ് ഓയിലോ, വാസിലിനോ പുരട്ടുക. അടുത്ത ദിവസം നിങ്ങളുടെ ചുണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ഭംഗിയായിരിക്കും.

കാല്‍പാദം മനോഹരമാക്കാന്‍

കാല്‍പാദം മനോഹരമാക്കാന്‍

കാല്‍പാദം ഭംഗിയായിരിക്കുന്നതാണ് പെണ്ണിന് കൂടുതല്‍ അഴക്. മിനുസവും മൃദുവും വൃത്തിയുമായിട്ടിരിക്കണം. രാത്രി കിടക്കാന്‍ പോകുന്നതിനുമുന്‍പ് ഒലിവ് ഓയിലോ, വാസിലിനോ, മോയിചറൈസിംഗ് ക്രീമോ പുരട്ടിയാല്‍ ഇതൊക്കെ നിങ്ങള്‍ക്ക് കിട്ടും.

കണ്ണ് അഴകായിരിക്കാന്‍

കണ്ണ് അഴകായിരിക്കാന്‍

കണ്ണിനടിയിലെ കറുത്തപാടുകള്‍ മാറ്റാന്‍ രാത്രിയില്‍ ചെയ്യാവുന്ന ഒരു ടിപ്‌സ് ഉണ്ട്. ബദാം ഓയില്‍ കണ്ണിന് താഴെ തേച്ചാല്‍ മതി.

English summary

Taking care of your skin at night is crucial

Your skin at night goes through a renewal process. Thus, caring for it before you go off to sleep is essential.
X
Desktop Bottom Promotion