For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോയ ഫേസ് ക്ലെന്‍സര്‍ ഉണ്ടാക്കാം..

By Sruthi K M
|

നിങ്ങളുടെ മുഖം നിങ്ങളെ നിരാശപ്പെടുത്തുകയാണോ...ചുളിവുകളും വരണ്ട ചര്‍മവും ഒരു വ്യക്തിയുടെ പേടിസ്വപ്‌നമായി മാറുകയാണ്. വിപണിയില്‍ നിന്നും ഡസന്‍ കണക്കിന് ഉത്പന്നങ്ങള്‍ വാങ്ങി കൂട്ടിയിട്ടും ഫലമില്ല. ഇനി എന്തു ചെയ്യും എന്ന അവസ്ഥയിലാണ് മിക്കവരും.

പ്രകൃതിദത്ത ബോഡി സ്‌ക്രബ് ഉണ്ടാക്കൂ

എന്നാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ട. നിങ്ങളുടെ ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെയാകും. അതിന് നിങ്ങളെ സോയ സഹായിക്കും. സോയ ചേര്‍ത്ത് ഉണ്ടാക്കാവുന്ന മികച്ച ഫേസ് ക്ലെന്‍സറാണ് ഇവിടെ പറയാന്‍ പോകുന്നത്. വിസ്മയിപ്പിക്കും ഗുണമാണ് ഇവ നിങ്ങള്‍ക്ക് നല്‍കുക.

മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...

അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ ഇടയാക്കുകയും ഇതുമൂലം ചര്‍മ്മത്തിന്റെ നിറം മങ്ങുകയും ചെയ്യും. ഇത് ഇല്ലാതാക്കാന്‍ ക്ലെന്‍സര്‍ ഉപകരിക്കും.

സോയ ഓട്‌സ് ക്ലീന്‍സര്‍

സോയ ഓട്‌സ് ക്ലീന്‍സര്‍

ഒരു കപ്പ് സോയ് മില്‍ക്, അരകപ്പ് ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഓറഞ്ച് ഓയില്‍ എന്നിവയാണ് സോയ് ഓട്‌സ് ക്ലീന്‍സര്‍ ഉണ്ടാക്കാനാവശ്യം. ഇതെല്ലാം യോജിപ്പിച്ച് ഒരു പാത്രത്തില്‍ അടച്ചുവച്ച് രണ്ടാഴ്ച ഫ്രിഡ്ജില്‍ വയ്ക്കുക. എന്നിട്ട് നിങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങാം.

ഓയില്‍ ക്ലീന്‍സര്‍

ഓയില്‍ ക്ലീന്‍സര്‍

ഒരു കപ്പ് സോയ് മില്‍ക്, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടീസ്പൂണ്‍ ഷിയാ ബട്ടര്‍, ഒരു ടീസ്പൂണ്‍ സിട്രിക് ആസിഡ്, പത്ത് തുള്ളി ലാവന്‍ഡര്‍ ഓയില്‍, പത്ത് തുള്ളി ലെമണ്‍ ഓയില്‍, മൂന്ന് ടീസ്പൂണ്‍ കാസ്റ്റൈല്‍ സോപ്പ്് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കാം. വരണ്ട ചര്‍മത്തെ മൃദുവാക്കാന്‍ ഈ ക്ലീന്‍സര്‍ സഹായിക്കും.

സോയ് യോഗര്‍ട്ട് ക്ലീന്‍സര്‍

സോയ് യോഗര്‍ട്ട് ക്ലീന്‍സര്‍

അര കപ്പ് സോയ് യോഗര്‍ട്ട്, രണ്ട് ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ മോര്, ഒരു ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് ഈ ക്ലീന്‍സര്‍ ഉണ്ടാക്കാം.

കൊക്കോ- സോയ്

കൊക്കോ- സോയ്

നിങ്ങളുടെ ചര്‍മ്മത്തിന് മോയിചറൈസിങ് ഗുണം നല്‍കുന്ന ഒരു ക്ലീന്‍സര്‍ ആണ് ഇത്. ഒരു ഔണ്‍സ് കൊക്കോ ബട്ടറും, സോയാബീന്‍ ഓയിലും, അല്‍പം ഗ്ലിസറിനും ഉപയോഗിച്ച് ഇതുണ്ടാക്കാം.

സോയ് എക്‌സ്‌ഫോലിയേറ്റര്‍

സോയ് എക്‌സ്‌ഫോലിയേറ്റര്‍

സൂര്യപ്രകാശത്തില്‍ നിന്നും മാലിന്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായകമാകും. അരകപ്പ് സോയ് മില്‍കും, നാല് ടീസ്പൂണ്‍ ജാതിക്കാപൊടിയും ചേര്‍ത്ത് ഇതുണ്ടാക്കാം.

സോയ് ക്ലീന്‍സര്‍ കൊണ്ട് ലഭിക്കുന്നത്

സോയ് ക്ലീന്‍സര്‍ കൊണ്ട് ലഭിക്കുന്നത്

നിങ്ങളുടെ മുഖത്തിന് പല ഗുണങ്ങളും ഇതുണ്ടാക്കുന്ന ക്ലീന്‍സര്‍ നല്‍കും. ചര്‍മ്മത്തിന് മോയിചറൈസിങ് ഗുണം ഇതുമൂലം ലഭിക്കും. വരണ്ട ചര്‍മ്മം ഇല്ലാതാകും.

മാലിന്യത്തില്‍ നിന്നും

മാലിന്യത്തില്‍ നിന്നും

മാലിന്യത്തില്‍ നിന്നും കേടാകാതെ സൂക്ഷിച്ചു വയ്ക്കും. ചുളിവുകള്‍, കറുത്തപാടുകള്‍ എന്നിവയൊക്കെ മാറ്റിതരും.

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കും

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കും

നിര്‍ജ്ജീവമായ കോശത്തെ പുതു കോശങ്ങളാക്കി മാറ്റാന്‍ സഹായിക്കും.

തിളക്കം

തിളക്കം

ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കും. ഇതിലടങ്ങിയിരിക്കുന്ന കൊളാജന്‍ ചര്‍മ്മകോശങ്ങള്‍ക്ക് ഉറപ്പും നല്‍കും. ചര്‍മ്മത്തിന് ഇലാസ്തികതയും നല്‍കും.

English summary

how to make soy face cleanser at home

Here we talk about how you can prepare your own soy face cleanser, which can enhance your facial skin health like magic.
X
Desktop Bottom Promotion