For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ചൂടില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാം

By Sruthi K M
|

ചൂടുകാലം അടുക്കുംതോറും ചര്‍മസംരക്ഷണം പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ തന്നെ ചര്‍മത്തില്‍ ചില ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നുണ്ടാകും. ഇനി നല്ല ചൂടെത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും. വേനല്‍ക്കാലം നിങ്ങളുടെ ശരീരത്തില്‍ മെര്‍ക്കുറിയുടെ അളവ് ഉയര്‍ന്നുക്കൊണ്ടിരിക്കും. ചൂടും, ഈര്‍പ്പവും നിങ്ങളുടെ ജീവിതത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ്.

<strong>മുഖക്കുരു ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യരുത്..</strong>മുഖക്കുരു ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യരുത്..

വേനല്‍ക്കാലം ചര്‍മത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാകാം. വെള്ളം ധാരാളം കുടിക്കുന്നതും പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിലൂടെയും മാത്രം നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാം എന്നു കരുതേണ്ട. അതിന് മികച്ച പരിചരണം ആവശ്യമാണ്. വേനല്‍ചൂടില്‍ നിന്നും എങ്ങനെയൊക്കെ ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്താം. അതിനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ പറഞ്ഞുതരാം..

വെയിലേറ്റ് വാടുന്ന ചര്‍മത്തിന്

വെയിലേറ്റ് വാടുന്ന ചര്‍മത്തിന്

കഠിനമായ വെയില്‍ നിങ്ങളുടെ ചര്‍മത്തിന്റെ നിറം മങ്ങിപ്പിക്കും. ഇത് ചര്‍മത്തില്‍ പല രോഗങ്ങളും ഉണ്ടാക്കാം. ചര്‍മത്തില്‍ ചുവന്ന പാടുകള്‍, തോല്‍ ഉരിയല്‍, ചൊറിച്ചല്‍ എന്നിവയൊക്കെ വേനല്‍ക്കാലം ചൂടേറ്റ് ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

സൂര്യതാപത്തെ അകറ്റാന്‍ കലാമൈന്‍ ലോഷന്‍ ഉപയോഗിക്കാം. അലര്‍ജിക്കുള്ള ഗുളികകളും കഴിക്കാം. രാവിലെയും രാത്രിയും ഇത് കഴിക്കുന്നത് നല്ലതാണ്. രാത്രി സ്റ്ററോയ്ഡ് ലോഷന്‍ തേച്ച് കിടക്കുക. ഇത് വെയിലേറ്റ് വാടിയ ചര്‍മം ഇല്ലാതാക്കും.

മുഖക്കുരു

മുഖക്കുരു

ചൂടു കൂടുമ്പോള്‍ മുഖക്കുരു നന്നായി കൂടാന്‍ കാരണമാകും. ഈര്‍പ്പമുള്ള ചര്‍മത്തിലും ഓയില്‍ ചര്‍മത്തിലും നിര്‍ജ്ജീവ കോശങ്ങളുള്ള ചര്‍മത്തിലും മുഖക്കുരുവും ബ്ലാക്ക്‌ഹെഡ്‌സും ഉണ്ടാകാം.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

ഇതിന് മഡ്-പാക്ക് ഉപയോഗിക്കാം. ഇത് ഓയില്‍ ചര്‍മത്തെ ഇല്ലാതാക്കും. വെള്ളം നന്നായി കുടിക്കുക. അതിലേക്ക് വൈറ്റമിന്‍ എ, സിങ്ക്, ആന്റിയോക്‌സിഡന്റ്‌സ് എന്നിവ ചേര്‍ത്ത് കുടിക്കാം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എറിത്രോമൈസിന്‍ ജെല്‍ തേക്കുക.

വിയര്‍പ്പുകുരു

വിയര്‍പ്പുകുരു

ചൂടുകാലത്ത് ശരീരം നന്നായി വിയര്‍ക്കുന്നു. ഇതുമൂലം വിയര്‍പ്പുകുരുക്കള്‍ ഉണ്ടാകാം. ഇത് കോശങ്ങളെ ജീവനില്ലാതാക്കി മാറ്റുന്നു. ചുണങ്ങുപൊലെ അണുക്കള്‍ രൂപപ്പെടാം. പുറം ഭാഗത്താണ് ഇത്തരം വിയര്‍പ്പുകുരുക്കള്‍ കൂടുതലായി കാണപ്പെടുന്നത്.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

പച്ചവെള്ളത്തില്‍ കുളിക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുളിച്ചു കഴിഞ്ഞതിനുശേഷം റ്റാല്‍കം പൗഡര്‍ വിയര്‍പ്പുകുരു ഉള്ള ഭാഗത്ത് ഇടുക. കാലമൈന്‍ ലോഷനും പുരട്ടാം.

റോസാസിയ

റോസാസിയ

ഒരു തരം ത്വക്ക് രോഗമാണ് റോസാസിയ. ചുവപ്പ് നിറത്തില്‍ ഉണിലുപോലെ കവിളിലും, താടിയിലും, നെറ്റിയിലും കാണപ്പെടുന്നു.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

അധികം വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കുക. സോപ്പ് ഉപയോഗിക്കാതെ മുഖം കഴുകുക. നല്ല സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം. സ്‌ട്രെസ്സ് അകറ്റാന്‍ യോഗകളും ധ്യാനങ്ങളും ചെയ്യുക. കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും നല്ലതാണ്.

ചര്‍മത്തില്‍ പിടിപ്പെടുന്ന ഫംഗസ്

ചര്‍മത്തില്‍ പിടിപ്പെടുന്ന ഫംഗസ്

ചൂടുകാലത്ത് സാധാരണ മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണിത്. ഇറുകി പിടിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതും, ഷൂസ് ഒരു ദിവസം മുഴുവന്‍ ഇടുന്നതും സിന്തറ്റിക് വസ്ത്രങ്ങളും ഫംഗസിന് കാരണമാക്കാം.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

പച്ചവെള്ളത്തില്‍ നന്നായി ശരീരം കഴുകിയതിനുശേഷം ആന്റി-ഫംഗല്‍ പൗഡര്‍ ഇടുക. അത് കഴിഞ്ഞ് ആന്റി-ഫംഗല്‍ ക്രീമുകളും തേക്കുക. രാത്രി ഉറങ്ങുന്നതിനുമുന്‍പാണ് ഇത് ചെയ്യേണ്ടത്.

താരന്‍

താരന്‍

താരനും വേനല്‍കാലം പിടിപ്പെടുന്ന രോഗമാണ്. തലയ്ക്ക് ചൂടുകൂടുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്. ഇത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും വ്യാപിക്കാം. ഇത് ചര്‍മ കോശത്തെ നശിപ്പിച്ചുക്കൊണ്ടിരിക്കും. ഇത് മുടി കൊഴിച്ചലിനും, ചൊറിച്ചലിനും, മുഖക്കുരുവിനും കാരണമാക്കുന്നു. നെറ്റിയിലും പുറത്തുമാണ് സാധാരണ താരന്‍ മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

വേനല്‍ക്കാലം മുടി നന്നായി കഴുകണം. ഔഷധ ഗുണങ്ങളുള്ള ഷാമ്പൂകളും ഉപയോഗിക്കുക. ചെറുനാരങ്ങ, തൈര് എന്നിവ തേച്ചും തല കഴുകാം.

നിറം കൂടുതലുള്ളവര്‍ക്ക്

നിറം കൂടുതലുള്ളവര്‍ക്ക്

ചര്‍മത്തിന് നിറം കൂടുതലുള്ളവര്‍ക്കാണ് വേനല്‍ക്കാലം വലിയ പ്രശ്‌നം. നിറം പെട്ടെന്ന് ഇല്ലാതാകുന്നു. നിറം കൂടുതലുള്ള ചര്‍മത്തിലെ മെലാനിന്‍ സൂര്യനില്‍ നിന്നുള്ള എക്‌സ്‌പോഷര്‍ കൂട്ടാന്‍ കാരണമാകുന്നു.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

നിറം കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക. സണ്‍സ്‌ക്രീനിന്റെ കൂടെ കാലമൈന്‍ ലോഷന്‍ ചേര്‍ത്ത് ഒരു ദിവസം രണ്ട് തവണയെങ്കിലും പുരട്ടുക. കുടയോ, സണ്‍ ഗ്ലാസോ ഉപയോഗിക്കുക. ചര്‍മത്തെ മൃദുവാക്കുന്ന ക്രീമുകള്‍ രാത്രി കിടക്കുന്നതിനുമുന്‍പ് പുരട്ടുക. വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുക.

ശരീരത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം

ശരീരത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം

വേനല്‍ക്കാലം നന്നായി വിയര്‍ക്കുകയും അഴുക്കുകള്‍ കൂടുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാകുന്നു.

എന്താണ് ഇതിനുള്ള പരിഹാരം?

എന്താണ് ഇതിനുള്ള പരിഹാരം?

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, ഒരു ദിവസം മൂന്ന് തവണയെങ്കിലും കുളിക്കാന്‍ ശ്രമിക്കുക, ഔഷധ സോപ്പുകള്‍ ഉപയോഗിക്കുക, ആന്റി-ഫംഗല്‍ പൗഡര്‍ ഉപയോഗിക്കുക, കാപ്പി ഒഴിവാക്കി ഗ്രീന്‍ ടീയോ ഔഷധ ടീയോ കുടിക്കുക. ഇതൊക്കെ ചെയ്യുകയാണെങ്കില്‍ ശരീരത്തില്‍ നിന്നും വൃത്തികെട്ട മണം ഇല്ലാതാക്കാം.

English summary

prevent skin problems in summer

Summer brings with it a host of skin problems.
X
Desktop Bottom Promotion