For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേല്‍ച്ചുണ്ടിലെ രോമം കളയാം

|

പല സ്‌ത്രീകളുടേയും സൗന്ദര്യപ്രശ്‌നമാണ്‌ മേല്‍ചുണ്ടിലെ രോമം. ഇതു നീക്കാന്‍ വാക്‌സിംഗ്‌, ത്രെഡിംഗ്‌ അടക്കമുളള വഴികളാണ്‌ പലരും പ്രയോഗിയ്‌ക്കാറ്‌.

മേല്‍ചുണ്ടിലെ രോമമൊഴിവാക്കാന്‍ സ്വാഭാവികമായ ചില വഴികളുണ്ട്‌. ഇവയെന്തെല്ലാമെന്നു നോക്കൂ,

തൈര്‌, കടലമാവ്‌, മഞ്ഞള്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത്‌ മേല്‍ചുണ്ടിനു മുകളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു അല്‍പം ചൂടുവെള്ളം ചേര്‍ത്തു മസാജ്‌ ചെയ്യുക. പിന്നീടു കഴുകിക്കളയാം.

Upper Lips

ചൂടുപാനില്‍ അല്‍പം പഞ്ചസാരയിട്ടു ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി മിശ്രിതമാക്കുക. ഇത്‌ തണുക്കുമ്പോള്‍ ഒരു പഞ്ഞിക്കഷ്‌ണത്തിലെടുത്ത്‌ മേല്‍ചുണ്ടിനു മുകളില്‍ പുരട്ടി പതുക്കെ ഉരസുക.

മൈദയില്‍ അല്‍പം മഞ്ഞള്‍പ്പൊടി, തണുത്ത പാല്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

പാലും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം പുരട്ടുന്നതും ഗുണം നല്‍കും.

മൈദയും പഞ്ചസാരയും മുട്ടവെള്ളയും കലര്‍ത്തുക. ഈ മിശ്രിതം ചുണ്ടിനു മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീരില്‍ അല്‍പം പഞ്ചസാരയും വെള്ളവും ചേര്‍ത്തു മിശ്രിതമാക്കുക. ഇത്‌ ചുണ്ടിനു മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളായാം.

English summary

Natural Tips To Remove Upper Lip Hair

Want to remove your upper lip hair naturally using home remedies? Then here are some of the tips to follow.
Story first published: Saturday, January 10, 2015, 18:22 [IST]
X
Desktop Bottom Promotion