For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യ സംരക്ഷണം പുരുഷന്‍മാര്‍ക്കും

|

പുരുഷന്‍മാരുടെ സൗന്ദര്യ സംരക്ഷണം എന്നു കേള്‍ക്കുമ്പോള്‍ ചിരിച്ചു തള്ളാന്‍ വരട്ടെ. ഇതൊന്നു വായിച്ചു നോക്കൂ. ഏതൊരാണിനാണ് താന്‍ പണ്‍കുട്ടികളുടെ ശ്രദ്ധാ കേന്ദ്രമാകണമെന്ന് ആഗ്രഹമില്ലാത്തത്. പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ തന്നെ ഏറ്റവും നന്നായി ഒരുക്കുക. പുരുഷസൗന്ദര്യത്തിന്‌ ഫേസ്‌പായ്‌ക്കുകള്‍

സൗന്ദര്യ സംരക്ഷണം സ്ത്രീകള്‍ക്കുള്ളതാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ അതു നിങ്ങളുടെ മാത്രം കുത്തകയല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പുരുഷ കേസരികള്‍. സ്ത്രീകളുടെ ശ്രദ്ധാ കേന്ദ്രമാവാന്‍ വേണ്ടി മാത്രമല്ല തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും.

അതിനു വേണ്ടി അല്‍പം കഷ്ടപ്പെടാനും അവര്‍ തയ്യാറാകണം എന്നു മാത്രം. മുഖസൗന്ദര്യത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ.

തേന്‍ പോലെ സൗന്ദര്യം

തേന്‍ പോലെ സൗന്ദര്യം

ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്‍പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം.

ഓട്‌സിനെ മറക്കല്ലേ

ഓട്‌സിനെ മറക്കല്ലേ

അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. സൗന്ദര്യം നിങ്ങളെ തേടി വരും.

മൃതകോശങ്ങളെ നീക്കം ചെയ്യുക

മൃതകോശങ്ങളെ നീക്കം ചെയ്യുക

പുരുഷന്‍മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്‍ക്കാന്‍ കാരണം പുരുഷന്‍മാര്‍ എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും.

 മുട്ടയും സൗന്ദര്യവും

മുട്ടയും സൗന്ദര്യവും

ചര്‍മ്മം വളരെ സുന്ദരവും മൃദുലവുമാകാന്‍ രണ്ട് മുട്ടയുടെ വെള്ളയും നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

മോയ്‌സ്ചറൈസിംങ്

മോയ്‌സ്ചറൈസിംങ്

പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് പൊതുവേ ഓയിലി സ്‌കിന്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ഒരു മസ്സാജിങ്ങിനു പോലും മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണെങ്കില്‍ ഉത്തമം.

കുളിക്കുന്നതിനു മുമ്പ്

കുളിക്കുന്നതിനു മുമ്പ്

കുളിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ശരീര ദുര്‍ഗന്ധം വരെ ഇല്ലാതാക്കാം. എങ്ങനെയെന്നാല്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനീഗര്‍ ഒഴിച്ചാല്‍ മതി. ഇനി ആ വെള്ളത്തിലൊന്ന് കുളിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.

ചുണ്ടുകള്‍ക്കും പരിഹാരം

ചുണ്ടുകള്‍ക്കും പരിഹാരം

ചുണ്ടുകള്‍ വിണ്ടു കീറുന്നതിനും പരിഹാരമുണ്ട്. അതിനായി ഷിയ ബട്ടര്‍ ചുണ്ടില്‍ തേച്ചാല്‍ മതി.

 വരണ്ട ചര്‍മ്മക്കാര്‍ക്കും പരിഹാരം

വരണ്ട ചര്‍മ്മക്കാര്‍ക്കും പരിഹാരം

ബട്ടര്‍ ഫ്രൂട്ട് അല്ലെങ്കില്‍ ആവ്ക്ക്വാഡോ മുഖത്തിട്ട് 15 മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.

കാലുകള്‍ക്കുമുണ്ട് പരിഹാരം

കാലുകള്‍ക്കുമുണ്ട് പരിഹാരം

മൃദുലവും ഭംഗിയുള്ളതുമായ കാലുകള്‍ ലഭിക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകുക. മാത്രമല്ല കൂടുതലായും ഷൂവും സോക്‌സും ഉപയോഗിക്കാന്‍ ശ്രമിക്കുക. കാലുകള്‍ അതിമനോഹരമാകും.

കയ്യുകള്‍ക്കും സംരക്ഷണം

കയ്യുകള്‍ക്കും സംരക്ഷണം

ഒലീവ് ഓയില്‍ കയ്യുകളില്‍ പുരട്ടുന്നതും കയ്യുകളുടെ മൃദുത്വവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആകര്‍ഷകമുള്ളതാക്കുകയും ചെയ്യും.

 സണ്‍സ്‌ക്രീന്‍ പ്രധാനം

സണ്‍സ്‌ക്രീന്‍ പ്രധാനം

എത്രയൊക്ക ശ്രദ്ധിച്ചാലും പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശം ഒരു വലിയ ഘടകം തന്നെയാണ്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

ക്ലീനിങ്ങിനും സ്ഥാനമുണ്ട്

ക്ലീനിങ്ങിനും സ്ഥാനമുണ്ട്

ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം എപ്പോഴും ക്ലീന്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്തു മറന്നാലും ഇത് മാത്രം ചെയ്താല്‍ തന്നെ ഒരു പരിധി വരെ മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

English summary

Natural Home Remedies For Men Skin Care

It is a naturally tendency to look beautiful. It is necessary for both men and women to look after their skin.
Story first published: Friday, July 24, 2015, 11:58 [IST]
X
Desktop Bottom Promotion