For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം മസാജ്‌ ചെയ്യൂ, രുചി കൊണ്ട്‌ !!

By Super
|

മുഖചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി രാവിലെ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം, വീട്ടില്‍ തന്നെ സാധ്യമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് പരിചരിക്കുകയെന്നതാണ്. സ്ത്രീകള്‍ക്ക് രാവിലെ മുഖ പരിചരണത്തിന് ഉപയോഗിക്കാവുന്ന എളുപ്പം ലഭ്യമായ ചില സാധനങ്ങള്‍ പരിചയപ്പെടുക.

രാവിലെ ഉറക്കമെഴുന്നേറ്റാല്‍ നിങ്ങള്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ് - സോപ്പ് ഉപയോഗിക്കാതെ പച്ചവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. കാറ്റേറ്റ് ഉണങ്ങിയ ശേഷം ഇനി പറയുന്ന ഏതെങ്കിലും വസ്തു ഉപയോഗിച്ച് മസാജ് ചെയ്യുക. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയിരിക്കണം.

പാല്‍

പാല്‍

തണുത്ത പാല്‍ ഉപയോഗിച്ച് രാവിലെ മുഖം കഴുകുക. തണുത്ത പാല്‍ മുഖത്തിന് തിളക്കം നല്കുകയും ചര്‍മ്മം മൃദുവും സൗമ്യവുമാക്കുകയും ചെയ്യും. മുഖത്തെ ഇരുണ്ട പാടുകള്‍ അകറ്റാനും പാല്‍ ഉത്തമമാണ്.

തേന്‍

തേന്‍

രണ്ട് സ്പൂണ്‍ തേന്‍ ഇടം കൈവെള്ളയിലെടുത്ത് വിരലുകള്‍ ഇതില്‍ മുക്കി വൃത്താകൃതിയില്‍ മുഖം 15 മിനുട്ട് സമയം മസാജ് ചെയ്യുക. തുടര്‍ന്ന് നാരങ്ങ മുറിച്ച് മുഖത്ത് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് മുഖത്തെ രോമങ്ങള്‍ നീക്കാനും ചര്‍മ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.

സ്ട്രോബെറി

സ്ട്രോബെറി

വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ സ്ട്രോബെറി കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും. സ്ട്രോബെറിയുടെ നീര് സാവധാനം കറുത്ത വലയങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ്. നാരങ്ങ ചര്‍മ്മത്തിന് തിളക്കം നല്കുകയും ചര്‍മ്മത്തിലെ വലിയ സുഷിരങ്ങളെ ഭേദമാക്കുകയും ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമേ ഉപകരിക്കൂ എന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ അത് തെറ്റാണ്. ഇത് ചര്‍മ്മ പരിചരണത്തിനും ഉപയോഗിക്കാം. ദിവസവും രാവിലെ ഗ്രീന്‍ ടീ ഉപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മത്തിന് ഉന്മേഷം നല്കുകയും മുഖക്കുരു ഭേദമാക്കുകയും ചെയ്യും.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

മുഖം പച്ച വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് പകരം തേങ്ങാ വെെള്ളം ഉപയോഗിക്കുക. തേങ്ങാവെള്ളത്തിലെ പോഷകങ്ങള്‍ മുഖത്തെ അശുദ്ധികള്‍ അകറ്റും.

English summary

Massage Your Face With Yummy Ingredients

Here are some of the healthy ingredients that can use for face massage,
Story first published: Friday, October 9, 2015, 14:36 [IST]
X
Desktop Bottom Promotion