For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃദുവായ ചര്‍മത്തിന് വീട്ടുപായങ്ങള്‍

|

മൃദുത്വമുള്ള ചര്‍മം സൗന്ദര്യത്തിന് മാറ്റേകും. എന്നാല്‍ ഇത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല.

ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരു പോലുളള പ്രശ്‌നങ്ങളും വരണ്ട ചര്‍മവുമെല്ലാം മുഖത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തും. കുളിയ്ക്കു മുന്‍പും പിന്‍പും

നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില കൂട്ടുകളുപയോഗിച്ച് മുഖചര്‍മം മൃദുവാക്കാം. ഇവയേതൊക്കെയെന്നു നോക്കൂ,

തൈര്

തൈര്

തൈര് കൊണ്ടുള്ള ഫേസ് സ്‌ക്രബുകള്‍ ഉണ്ടാക്കി ഉപയോഗിയ്ക്കുന്നതു വഴി മുഖചര്‍മത്തിന്റെ മൃദുത്വം നില നിര്‍ത്താം.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച തൊലി ഉണക്കിപ്പൊടിച്ചത്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് മൃദുത്വം നല്‍കും.

പപ്പായ

പപ്പായ

പപ്പായ മുഖത്തു പുരട്ടുന്നത് ചര്‍മം മൃദുവാക്കാന്‍ സഹായിക്കും. ഇത് പാലില്‍ കലര്‍ത്തിയും പുരട്ടാം.

തേന്‍

തേന്‍

തേന്‍ മുഖത്തിന് മൃദുത്വം നല്‍കുന്ന ഒന്നാണ്. ഇത് ചെറുനാരങ്ങാനീര്, തൈര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം.

കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ

കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ

കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം നല്‍കും.

തക്കാളി

തക്കാളി

തക്കാളിയുടച്ചത്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖചര്‍മത്തിന് മൃദുത്വം നല്‍കും.

കടലമാവ്

കടലമാവ്

കടലമാവ് വെള്ളത്തില്‍ കലര്‍ത്തിയോ തൈരില്‍ കലര്‍ത്തിയോ മുഖത്തു പുരട്ടുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അരച്ച് ഇതില്‍ പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് മിനുസം നല്‍കും.

ബദാം

ബദാം

ബദാം പൊടിച്ചത് പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് മുഖത്തിന് മൃദുത്വം നല്‍കും.

ഓട്‌സ് പൗഡര്‍

ഓട്‌സ് പൗഡര്‍

ഓട്‌സ് പൗഡര്‍ തക്കാളി ജ്യൂസില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.

English summary

Home Made Packs For Soft Skin

Home Made Packs For Soft Skin, Skincare, Beauty, Curd, Oats,
Story first published: Saturday, April 18, 2015, 10:39 [IST]
X
Desktop Bottom Promotion