For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവ് മാറ്റാന്‍ വൈദ്യശാലയിലേക്ക്..

By Sruthi K M
|

എയ്ജിങ് പ്രശ്‌നത്തില്‍ നിങ്ങളെ ഇനി തളരേണ്ടതില്ല... ആയുര്‍വ്വേദ പരിചരണം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നറിയാം. അതുകൊണ്ടുതന്നെ ഈ എയ്ജിങ് പ്രശ്‌നവും ആയുര്‍വ്വേദ മരുന്നിലൂടെ മാറ്റാം. എല്ലാവര്‍ക്കും ഒരു ദിവസം പ്രായമാകും. എന്നാല്‍ പെട്ടെന്ന് പ്രായമാകുന്നതാണ് പ്രശ്‌നം.

<strong>ചര്‍മത്തിലെ ചുളിവ് മാറ്റും പഴങ്ങള്‍..</strong>ചര്‍മത്തിലെ ചുളിവ് മാറ്റും പഴങ്ങള്‍..

ഇന്ന് മിക്ക യുവതലമുറയുടെയും ചര്‍മം കണ്ടാല്‍ പ്രായം കൂടുതല്‍ പറയും. ജീവിത രീതികളും ഭക്ഷണങ്ങളും പരിചരണമില്ലായ്മയും തന്നെയാണ് ഇതിന്റെയൊക്കെ പ്രശ്‌നം. എയ്ജിങ് പ്രശ്‌നത്തെ പിടിച്ചു നിര്‍ത്താന്‍ ആയുര്‍വ്വേദ മരുന്നുകള്‍ പ്രയോഗിച്ചുനോക്കൂ.

ആന്റി-എയ്ജിങ് വസ്തുക്കള്‍ വൈദ്യശാലയില്‍ ലഭ്യമാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കും.

ഷിലാജിറ്റ്

ഷിലാജിറ്റ്

എല്ലാ വൈദ്യശാലയിലും ഈ ഷിലാജിറ്റ് എന്ന ആയുര്‍വ്വേദ മരുന്ന് ലഭ്യമാണ്. നിങ്ങള്‍ക്ക് എളുപ്പം പോയി വാങ്ങാം. ഇത് നിങ്ങളുടെ എയ്ജിങ് പ്രശ്‌നം എളുപ്പം ഇല്ലാതാക്കും. പല രോഗങ്ങള്‍ക്കും മികച്ച മരുന്നാണ് ഷിലാജിറ്റ്. നിങ്ങളുടെ ചര്‍മം യുവത്വം തുളുമ്പുന്നതാക്കി മാറ്റും.

ച്യവനപ്രാശം

ച്യവനപ്രാശം

തണുപ്പുകാലത്ത് ദിവസവും ഓരോ ടീസ്പൂണ്‍ ച്യവനപ്രാശം കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നാണ് പറയാറുള്ളത്. ഇത് ജലദോഷം, ചുമ എന്നിവയ്‌ക്കൊക്കെ നല്ല മരുന്നാണ്. അതുപോലെ നിങ്ങളുടെ ചര്‍മത്തിനും ഉത്തമമാണ്. നിങ്ങളുടെ ചര്‍മത്തെ വിഷമുക്തമാക്കും.

തേന്‍

തേന്‍

മോയിചറൈസിംഗ് ഗുണമുള്ള തേനും ഒരു നല്ല ആയുര്‍വ്വേദ മരുന്നാണ്. നിങ്ങളുടെ ചര്‍മത്തിലെ ചുളിവ് പെട്ടെന്ന് മാറ്റി രും. ഇത് ആന്റിയോക്‌സിഡന്റായി പ്രവര്‍ത്തിച്ച് ആവശ്യമില്ലാത്ത റാഡിക്കലുകളെ നശിപ്പിക്കുന്നു. തേനുപയോഗിച്ചുള്ള ഫേസ്പാക്ക് മുഖത്ത് പുരട്ടി 30 മിനിട്ട് വെക്കുക. എന്നിട്ട് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.

സ്‌ട്രോബെറി

സ്‌ട്രോബെറി

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ സ്‌ട്രോബെറി നിങ്ങളുടെ ചര്‍മത്തെ യുവത്വം തുളുമ്പുന്നതാക്കി മാറ്റും. ഇത് എയ്ജിങ് പ്രവര്‍ത്തനം മന്ദഗതിയിലാക്കും. സ്‌ട്രോബെറി അരച്ച് പുരട്ടുക.

രസായന

രസായന

രസായന മനസ്സിന് ബലം നല്‍കുകയും യൗവനം കൂട്ടുകയും ചെയ്യുന്ന ആയുര്‍വ്വേദമാണ്. ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. പൗഡറായും ഗുളികയായും വാങ്ങാന്‍ കിട്ടും.

എണ്ണകള്‍

എണ്ണകള്‍

പലതരം എണ്ണകള്‍ കൂട്ടിയോജിപ്പിച്ചാല്‍ എയ്ജിങ് പ്രശ്‌നത്തിന് മികച്ച മരുന്നാകും. കുളിക്കുന്ന വെള്ളത്തില്‍ എണ്ണ ഒഴിക്കുന്നതും ശരീരത്തില്‍ തേക്കുന്നതും നല്ലതാണ്. ബദാം,ചന്ദനം,ഈട്ടിമരം എന്നിവയുടെ എണ്ണ യോജിപ്പിക്കാം. ഈ എണ്ണകള്‍ തുല്യ അളവില്‍ എടുത്ത് ശരീരം നന്നായി മസാജ് ചെയ്യുക. 15 മിനിട്ട് കഴിഞ്ഞ് കുളിക്കാം.

അശ്വഗന്ധ

അശ്വഗന്ധ

രസായനയുടെ മറ്റൊരു അംശമാണിത്. ആന്റി-എയ്ജിങ് ആയി ഉപയോഗിക്കാം. ഇത് ഗുളികയുടെ രൂപത്തില്‍ കിട്ടും. ഇത് എന്നും കഴിക്കുകയാണെങ്കില്‍ നല്ല ഫലം നിങ്ങള്‍ക്ക് കിട്ടും.

പാലും ബദാമും

പാലും ബദാമും

രാത്രി ബദാം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. അടുത്ത ദിവസം പാലില്‍ ഇത് അരച്ചെടുക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടാംയ അരമണിക്കൂര്‍ കഴിഞ്ഞ് കഴികാം.

നെല്ലിക്ക

നെല്ലിക്ക

ആയുര്‍വ്വേദത്തിലെ മിക്ക മരുന്നുകളിലും ചേര്‍ക്കുന്നതാണ് നെല്ലിക്ക. ഇത് നിങ്ങളുടെ മുടിക്കും ചര്‍മത്തിനും ഒരു പോലെ ഗുണം ചെയ്യും. നെല്ലിക്ക കൊണ്ടുള്ള എണ്ണകളും ക്രീമുകളും ആയുര്‍വ്വേദത്തിലുണ്ട്. ഇത് നോക്കി വാങ്ങിക്കുക.

ചെറുനാരങ്ങാ നീര്

ചെറുനാരങ്ങാ നീര്

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്നത് എയ്ജിങ് പ്രശ്‌നം മാറ്റാന്‍ ഏറ്റവും നല്ലതാണ്. രക്തത്തിലെ എല്ലാ അണുക്കളെയും ഇല്ലാതാക്കും. നിങ്ങളുടെ ചര്‍മം ചുളിഞ്ഞു പോകാതെയും കേടാകാതെയും ഇങ്ങനെ സംരക്ഷിക്കാം.

English summary

some ayurvedic medicines to fight aging problem

Wondering what those ayurvedic medicines that help control aging are? Read on to know more.
X
Desktop Bottom Promotion