For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കിന്‍ ചൊറിച്ചില്‍ മാറ്റും ഭക്ഷണങ്ങള്‍

By Sruthi K M
|

മുഖക്കുരുക്കളും പൊടിപടലങ്ങളും മാലിന്യങ്ങളുമാണ് ചര്‍മത്തില്‍ ചൊറിച്ചല്‍ ഉണ്ടാക്കുന്നത്. ഓയില്‍ ചര്‍മം ഉള്ളവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ വരുന്നത്. രോമകൂപങ്ങള്‍ തുറക്കപ്പെടുമ്പോള്‍ അതിലേക്ക് ബാക്ടീരിയകള്‍ അടിഞ്ഞു കൂടുകയും ഇതുമൂലം ചൊറിച്ചലുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

<strong>പഴങ്ങളുടെ തൊലി കളയാന്‍ വരട്ടെ...</strong>പഴങ്ങളുടെ തൊലി കളയാന്‍ വരട്ടെ...

എണ്ണമയമുള്ള ചര്‍മത്തില്‍ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സും ഇത്തരം ചൊറിച്ചല്‍ ഉണ്ടാക്കാം. മുഖക്കുരു അകറ്റുകയും ചൊറിച്ചല്‍ മാറ്റി ആശ്വാസം നല്‍കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാം.

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ്

ചര്‍മത്തിലെ മാലിന്യങ്ങളെയും വിഷാംശങ്ങളെയും നീക്കം ചെയ്ത് ചര്‍മം ശുചിയാക്കിവെക്കാന്‍ ചെറുനാരങ്ങ സഹായിക്കും. വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം തേന്‍ ഒഴിച്ച് ചൊറിച്ചലുള്ള ഭാഗത്ത് പുരട്ടുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഒലിവ് ഓയിലും നിങ്ങളുടെ ചൊറിച്ചലിന് നല്ല ആശ്വാസം നല്‍കും. ചൊറിച്ചലും മുഖക്കുരുവും ഉള്ള ഭാഗത്ത് ഇത് പുരട്ടിയാല്‍ മതി.

വെളുത്തുള്ളി

വെളുത്തുള്ളി

ബാക്ടീരിയകളെ കൊല്ലാന്‍ വെളുത്തുള്ളി മികച്ച വഴിയാണ്. വെളുത്തുള്ളി പേസ്റ്റ് ചര്‍മത്തില്‍ പുരട്ടുകയോ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

വാല്‍നട്‌സ്

വാല്‍നട്‌സ്

ചര്‍മത്തെ മൃദുലമാക്കാന്‍ കഴിവുള്ള വാല്‍നട്‌സും നിങ്ങളുടെ ചൊറിച്ചല്‍ മാറ്റി തരും. വാല്‍നട്‌സ് പൊടിച്ചെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം കൊണ്ട് ചൊറിച്ചലുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

ചര്‍മത്തെ ശുചിയാക്കിവെക്കാന്‍ അത്യുത്തമ മാര്‍ഗമാണ് തണ്ണിമത്തങ്ങ. തണ്ണിമത്തങ്ങ നന്നായി കഴിക്കുക. നിങ്ങള്‍ക്കുണ്ടാകുന്ന ചൊറിച്ചലുകളും മുഖക്കുരുക്കളും മാറ്റി തരും.

റാസ്‌ബെറീസ്

റാസ്‌ബെറീസ്

ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍സും അടങ്ങിയ ഈ പഴവര്‍ഗം ചൊറിച്ചല്‍ അകറ്റാനുള്ള മികച്ച മരുന്നാണ്. ഇത് മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യും. റാസ്‌ബെറിയുടെ ജ്യൂസ് കഴിച്ചാല്‍ മതി.

തൈര്

തൈര്

ചൊറിച്ചലുള്ള ചര്‍മത്തില്‍ തൈര് തേക്കുന്നതും നല്ലതാണ്. ഇത് ചര്‍മത്തെ ക്ലീനാക്കിവെക്കുന്നു. ബാക്ടീരിയകളെ കൊന്ന് ചൊറിച്ചല്‍ അകറ്റി നിര്‍ത്തുന്നു.

English summary

natural remedies for itchy and irritated skin

Get relief with home remedies for itchy skin.
Story first published: Saturday, March 28, 2015, 16:56 [IST]
X
Desktop Bottom Promotion