For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലാവസ്ഥയ്ക്ക് യോജിച്ച സ്‌കിന്‍ കെയര്‍

By Sruthi K M
|

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ചര്‍മം വരണ്ടതാകുന്നു അല്ലേ..അതിനു പ്രധാനകാരണം വെള്ളം കുടിക്കുന്നത് കുറയുന്നത് തന്നെയാണ്. നിങ്ങള്‍ വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനനുസരിച്ച് നിങ്ങളുടെ ചര്‍മം മൃദുലവും മിനുസമുള്ളതുമാകും. ഇനിയുള്ള കാലാവസ്ഥയ്ക്ക് വേണ്ടതും അതാണ്. രണ്ടാമത്തെ കാര്യം കെമിക്കല്‍ അടങ്ങിയ സൗന്ദര്യവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ്.

ഇത് നിങ്ങളുടെ ചര്‍മത്തെ ഓരോ ദിവസവും കേടാക്കി കൊണ്ടിരിക്കും. മുഖക്കുരു, വരണ്ട ചര്‍മം, അഴുക്ക് എന്നിവയൊക്കെയുള്ളവര്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ചര്‍മവും അതിനോട് പൊരുത്തപ്പെടണം. അതിനു വേണ്ടത് നല്ല പരിചരണമാണ്. നിങ്ങള്‍ക്ക് നല്ല സൗന്ദര്യം കിട്ടണമെങ്കില്‍ ഇരട്ടി പരിചരണം ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ സ്‌കിന്‍ കെയര്‍ മാറ്റൂ...

മുഖ പരിചരണം

മുഖ പരിചരണം

പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് മുഖം മൂടിവയ്ക്കാം. പൊടികളും, മാലിന്യങ്ങളും കയറാന്‍ പറ്റാത്ത വിധത്തില്‍.

പ്രകൃതിദത്ത മോയിസ്റ്ററിംഗ്

പ്രകൃതിദത്ത മോയിസ്റ്ററിംഗ്

മുഖത്തിന്റെ സംരക്ഷണത്തിന് പ്രകൃതിദത്ത മോയിസ്റ്ററിംഗ് ക്രീമുകള്‍ ഉപയോഗിക്കാം. വെണ്ണ, തണുത്ത പാല്‍, തൈര് എന്നിവ തിരഞ്ഞെടുക്കാം. ഇത് നിങ്ങള്‍ക്ക് തിളക്കം നല്‍കും. നിങ്ങള്‍ക്ക് സ്‌കിന്‍ ടോണ്‍ നല്‍കുകയും ചെയ്യും.

മുഖം കഴുകുക

മുഖം കഴുകുക

ഇടയ്ക്കിടെ മുഖം കഴുകുക. വേനല്‍ക്കാലത്ത് കൂടുതല്‍ പൊടികളും അഴുക്കുകളും രോമകൂപത്തില്‍ അടിയും. ഇത് കഴുകികളയണം.

മുഖത്ത് കൈ വെക്കാതിരിക്കുക

മുഖത്ത് കൈ വെക്കാതിരിക്കുക

മുഖക്കുരു ഉള്ളവര്‍ മുഖത്ത് കൈ വെക്കാതിരിക്കുക. ഇത് മുഖക്കുരു കൂടുതല്‍ വളരാന്‍ കാരണമാകും. കുരു പൊട്ടിക്കാതിരിക്കുക.

കറുത്ത പാടുകള്‍

കറുത്ത പാടുകള്‍

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കറുത്തപാടുകളും, മങ്ങിയ നിറവും. കണ്ണിന് ചുറ്റും കറുപ്പും ഉണ്ടാകുന്നു. ഇതിന് നിങ്ങള്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുക. കണ്ണില്‍ ഇവ മുറിച്ച വെക്കുക. കുക്കുമ്പര്‍ നല്ല ഉദാഹരണമാണ്.

ആവശ്യമില്ലാത്ത രോമങ്ങള്‍

ആവശ്യമില്ലാത്ത രോമങ്ങള്‍

മുഖത്തെ രോമങ്ങള്‍ ഒഴിവാക്കുക. തക്കാളിയോ, ചെറുനാരങ്ങ ജ്യൂസോ ഉപയോഗിച്ച്് ബ്ലീച്ച് ചെയ്താല്‍ മതി.

വൃത്തിയാക്കുക

വൃത്തിയാക്കുക

പാലോ തൈരോ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. പൊടിയേയും അഴുക്കിനെയും മാറ്റാനുള്ള മികച്ച മാര്‍ഗമാണിത്.

English summary

seven face skin care tips for the season

face skin care tips for the season, you can look after your beautiful face with extra care.
Story first published: Wednesday, March 11, 2015, 16:23 [IST]
X
Desktop Bottom Promotion