For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മത്തിലുള്ള എണ്ണമയം നീക്കാന്‍..

By Sruthi K M
|

എണ്ണമയമുള്ള ചര്‍മവും തലമുടിയും കൊണ്ട് നിങ്ങള്‍ നിരാശയിലാണോ? വേനല്‍ക്കാലം പ്രധാന പ്രശ്‌നവും ഇത് തന്നെ. സൂര്യപ്രകാശം നേരിട്ട് സ്പര്‍ശിക്കുമ്പോള്‍ ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നു. ഇതിന്റെ പ്രധാന പ്രശ്‌നം നിങ്ങളുടെ ചര്‍മം എണ്ണമയമുള്ളതായത് കൊണ്ടാണ്.

<strong>ഹോര്‍സ് ചെസ്റ്റ്‌നട്ടിന്റെ വിസ്മയിപ്പിക്കും ഗുണം </strong>ഹോര്‍സ് ചെസ്റ്റ്‌നട്ടിന്റെ വിസ്മയിപ്പിക്കും ഗുണം

ചില ആയുര്‍വ്വേദ വഴികളിലൂടെ നിങ്ങള്‍ സഞ്ചരിച്ചു നോക്കൂ. നിങ്ങളുടെ ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറി കിട്ടും. ചില ആയുര്‍വ്വേദ ചേരുവകള്‍ പറഞ്ഞു തരാം.

പാല്‍

പാല്‍

ഓയില്‍ ചര്‍മത്തില്‍ നിന്നും പെട്ടെന്ന് ആശ്വാസം പകരാന്‍ പാലിന് സാധിക്കും. ഒരു കോട്ടന്റെ ടവല്‍ പാലില്‍ മുക്കി ദിവസവും മുഖം തുടയ്ക്കുക. കിടക്കുന്നതിനുമുന്‍പ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. കൂടുതല്‍ ക്ലീനാകാന്‍ നിങ്ങള്‍ക്ക് അതില്‍ ചെറുനാരങ്ങ നീര് ഒഴിക്കാം.

ഓറഞ്ച്

ഓറഞ്ച്

വൈറ്റമിന്‍ സി കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന ഓറഞ്ച് നിങ്ങളുടെ ചര്‍മത്തിന് മികച്ചതാണ്. ഓറഞ്ചിന്റെ ഒരു പാതി പിഴിഞ്ഞെടുക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ചന്ദനവും മഞ്ഞള്‍പ്പൊടിയും

ചന്ദനവും മഞ്ഞള്‍പ്പൊടിയും

പൊടിച്ച ചന്ദനവും മഞ്ഞളും ഓയില്‍ സ്‌കിന്‍ ഉള്ളവര്‍ക്ക് മികച്ച ഫലം നല്‍കും. രണ്ടും നന്നായി യോജിപ്പിച്ച് പേസ്റ്റാക്കിയെടുക്കുക. ഇത് മുഖത്തും തലമുടിക്കും തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

എണ്ണമയമുള്ള ചര്‍മത്തിന് മികച്ച വീട്ടു ഔഷധമാണ് കറ്റാര്‍ വാഴ. ഇത് ത്വക്ക് പരമായ എല്ലാ രോഗങ്ങള്‍ക്കും മികച്ച പരിഹാരമാണ്. ആന്റി-ഇന്‍ഫഌമേറ്ററിയായി പ്രവര്‍ത്തിക്കും. കറ്റാര്‍ വാഴ മുറിച്ച് അതിന്റെ പശ എടുക്കാം. എന്നിട്ട് കൈ ഉപയോഗിച്ച് മുഖത്തും തലയിലും പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ കഴുകാം.

തേന്‍

തേന്‍

എണ്ണമയമുള്ള മുടിക്ക് മികച്ച വഴിയാണ് തേന്‍. മുട്ടയുടെ മഞ്ഞക്കുരുവും രണ്ട് ടീസ്പൂണ്‍ തേനും ചെറുചൂടുവെള്ളവും ചേര്‍ത്ത് ഉപയോഗിക്കാം.

വെള്ളം

വെള്ളം

വെള്ളം തന്നെയാണ് എണ്ണമയമുള്ള ചര്‍മത്തെ തുടച്ചുനീക്കാന്‍ പറ്റിയ നല്ല വഴി. ചെറുചൂടുവെള്ളത്തില്‍ ടവല്‍ മുക്കിയെടുത്ത് എപ്പോഴും മുഖം നന്നായി തുടയ്ക്കുക. ഇത് നിങ്ങളുടെ ചര്‍മത്തിലെ അണുക്കളെയും മാലിന്യത്തെയും നീക്കം ചെയ്യും.

മുട്ടയും ചെറുനാരങ്ങയും

മുട്ടയും ചെറുനാരങ്ങയും

നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ദിവസവും മുട്ടയും ചെറുനാരങ്ങ ജ്യൂസും ഉള്‍പ്പെടുത്തുക. ഇത് ഓയില്‍ തലമുടി ഇല്ലാതാക്കും. രണ്ട് ചെറുനാരങ്ങ നീരും രണ്ട് മുട്ടയും പേസ്റ്റാക്കി തലയില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.

വേപ്പില

വേപ്പില

മികച്ച ആയുര്‍വ്വേദ പരിഹാരമാര്‍ഗമാണിത്. വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം നിങ്ങളുടെ ചര്‍മത്തിലും മുടിക്കും ഒരുപോലെ ഉപയോഗിക്കാം.

ടീ ബാഗ്

ടീ ബാഗ്

ആവശ്യം കഴിഞ്ഞ ടീ ബാഗ് കളയാതിരിക്കുക. ഇത് തണുപ്പിച്ച് നിങ്ങളുടെ ചര്‍മത്തില്‍ വയ്ക്കാം.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

കോട്ടന്‍ തുണിയെടുത്ത് റോസ് വാട്ടര്‍ മുക്കിയെടുക്കുക. ഇത് ഉപയോഗിച്ച് മുഖം നന്നായി തുടയ്ക്കുക. ആഴ്ചയില്‍ ഏപ്പോഴെങ്കിലും ചെയ്താല്‍ മതിയാകും.

മുള്‍ട്ടാണി മിട്ടി ഫേസ്പാക്ക്

മുള്‍ട്ടാണി മിട്ടി ഫേസ്പാക്ക്

മുള്‍ട്ടാണി മിട്ടി പൊടി റോസ് വാട്ടറില്‍ കലക്കി മുഖത്ത് തേക്കുന്നതും നല്ലതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം. എണ്ണമയം കുറയ്ക്കാന്‍ സാധിക്കും.

എണ്ണമയം മാറ്റാന്‍

എണ്ണമയം മാറ്റാന്‍

നിങ്ങളുടെ ഡയറ്റില്‍ പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുക. 10 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുക.

എണ്ണമയം മാറ്റാന്‍

എണ്ണമയം മാറ്റാന്‍

ഇടയ്ക്കിടെ മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക.

എണ്ണമയം മാറ്റാന്‍

എണ്ണമയം മാറ്റാന്‍

റോസ് വാട്ടറോ, വേപ്പില വെള്ളമോ ടോണറായി ഉപയോഗിക്കാം.

എണ്ണമയം മാറ്റാന്‍

എണ്ണമയം മാറ്റാന്‍

ഓയില്‍ ഇല്ലാത്ത മോയിചറൈസിംഗ് ക്രീം ഉപയോഗിക്കുക.

English summary

some effective ayurvedic solution for oily skin

Are you troubled by oily skin and hair? Is summer already taking its toll on you? Here are some easy Ayurvedic remedies for oily skin.
Story first published: Tuesday, April 21, 2015, 15:58 [IST]
X
Desktop Bottom Promotion