For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൈറ്റ് ക്രീം വീട്ടിലുണ്ടാക്കാം

By Super
|

തിളങ്ങുന്ന മൃദുല ചര്‍മ്മം എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്‌. ചില പുരുഷന്‍മാരും ഇത്‌ ആഗ്രഹിക്കുന്നുണ്ട്‌. ചര്‍മ്മത്തിന്റെ നനവ്‌ മെച്ചപ്പെടുത്തുന്ന ചെറുപ്പം നിലനിര്‍ത്തുന്ന രാത്രികാല ക്രീമുകള്‍ സൗന്ദര്യപരിചണത്തിലെ പ്രധാനഘടകമാണ്‌.

കിടക്കുന്നതിന്‌ മുമ്പ്‌ ഇത്തരത്തിലുള്ള ക്രീമുകള്‍ മുഖത്ത്‌ തേയ്‌ക്കുന്നത്‌ ഉറങ്ങുമ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന്‌ ഗുണകരമാകും. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ഉറങ്ങുമ്പോള്‍ കോശങ്ങളെ പുതുക്കാനും ഇത്‌ സഹായിക്കും.

Night cream

ചില രാത്രികാല ക്രീമുകള്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം
Apple Cream

ആപ്പിള്‍ ക്രീം

വിറ്റാമിന്‍ എ,ബി, സി എന്നിവയ്‌ക്ക്‌ പുറമെ ബീറ്റ കരോറ്റീന്‍, മാലിക്‌ ആസിഡ്‌, ആന്റിഓക്‌സിഡന്റ്‌സ്‌ എന്നിവയാലും സമൃദ്ധമാണ്‌ ആപ്പിള്‍. ചര്‍മ്മത്തിന്‌ ആരോഗ്യവും ചെറുപ്പവും നല്‍കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കും. ഈ രാത്രികാല ക്രീമില്‍ ശുദ്ധമായ ഒലിവെണ്ണയും റോസ്‌ വാട്ടറും കൂടി അടങ്ങിയിരിക്കും.

ചേരുവകള്‍

ഒരു ആപ്പിള്‍, ഒലിവ്‌ എണ്ണ, റോസ്‌ വാട്ടര്‍

ഒരു ബ്ലെന്‍ഡര്‍, ഇരട്ട്‌ ബോയിലര്‍ കത്തി, ഒരു ബൗള്‍ , സ്‌പൂണ്‍, പ്ലാസ്റ്റിക്‌ അല്ലെങ്കില്‍ ഗ്ലാസ്സ്‌ പാത്രം

തയ്യാറാക്കുന്ന വിധം

ആപ്പിള്‍ രണ്ട്‌ കഷ്‌ണമായി മുറിച്ച്‌ കുരുക്കള്‍ നീക്കം ചെയ്യുക. ചെറിയ കഷ്‌ണങ്ങളായി ആപ്പിള്‍ അരിയുക. ആപ്പിള്‍ ബ്ലെന്‍ഡറില്‍ ഇട്ട്‌ അരകപ്പ്‌ ഒലീവ്‌ എണ്ണ കൂടി ചേര്‍ത്ത്‌ അരച്ച്‌ കൊഴമ്പ്‌ രൂപത്തിലാക്കി എടുക്കുക. ഈ മിശ്രിതം ഒരു ഇരട്ട ബോയിലറില്‍ ഇട്ട്‌ ഏതാനം മിനുട്ട്‌ ചൂടാക്കുക. പിന്നീട്‌ ഈ മിശ്രിതം ഒരു പാത്രത്തിലേക്ക്‌ മാറ്റി തണുപ്പിക്കുക. അതിന്‌ ശേഷം അരകപ്പ്‌ റോസ്‌ വാട്ടര്‍ ചേര്‍ക്കുക. അണുവിമുക്തമാക്കിയ പാത്രത്തില്‍ എടുത്ത്‌ സൂക്ഷിച്ച്‌ വയ്‌ക്കുക. അഞ്ചാറ്‌ ദിവസം വരെ ഇത്‌ ഫ്രിഡ്‌ജില്‍ വച്ച്‌ ഉപയോഗിക്കാവുന്നതാണ്‌.

Badam

ബദാം & ലനോലിന്‍ ക്രീം

തണുപ്പ്‌ കാലത്തെ ചര്‍മ്മ സംരക്ഷണത്തിന്‌ മികച്ചതാണ്‌ ഈ ക്രീം. ഇത്‌ ഉണ്ടാക്കുന്നതിന്‌ 3 ടീസ്‌പൂണ്‍ ബദാം എണ്ണ, 2 ടീ സ്‌പൂണ്‍ വെളിച്ചെണ്ണ, ലനോലിന്‍ എന്നിവ ചേര്‍ത്തിളക്കുക. അതിന്‌ ശേഷം ഈ മിശ്രിതം ബോയിലറില്‍ വച്ച്‌ ചൂടാക്കുക. പിന്നീട്‌ മുറിയിലെ ഊഷ്‌മാവില്‍ തണുപ്പിക്കുക. തണുത്തു കഴിഞ്ഞാല്‍ ഏതാനും തുള്ളി റോസ്‌ വാട്ടറും അര ടീസ്‌പൂണ്‍ നാരങ്ങ നീരും മിശ്രതത്തില്‍ ചേര്‍ക്കുക. നാരങ്ങ നീര്‌ ചര്‍മ്മത്തിന്റെ മങ്ങല്‍ അകറ്റാനും റോസ്‌ വാട്ടര്‍ ചര്‍മ്മത്തിന്‌ ഉന്മേഷം നല്‍കാനും സഹായിക്കും.

olive

ഒലീവ്‌ എണ്ണ ക്രീം

എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക്‌ ഇണങ്ങുന്ന ക്രീം ആണിത്‌. 3 ടീസ്‌പൂണ്‍ മെഴുക്‌ അരകപ്പ്‌ ഒലിവ്‌ എണ്ണയില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ചൂടാക്കുക. മിശ്രിതം തണുത്തു കഴിഞ്ഞാല്‍ അര ടീസ്‌പൂണ്‍ വിനാഗിരിയും വെള്ളവും ചേര്‍ക്കുക. നന്നായി ഇളക്കി ക്രീം രൂപത്തില്‍ ആക്കുക.

aloe vera

കറ്റാര്‍ വാഴ ക്രീം

മുഖക്കുരുവും പാടുകളും ഉള്ളവര്‍ക്ക കറ്റാര്‍ വാഴ വളരെ നല്ലതാണ്‌. കുറച്ച്‌ കറ്റാര്‍വാഴ നീര്‌ എടുത്ത്‌ 2 ടീസ്‌പൂണ്‍ ഈവനിങ്‌ പ്രിംറോസ്‌ ഓയില്‍,ഒരു ടീസ്‌പൂണ്‍ കര്‍പ്പൂര തൈലം എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. കറ്റാര്‍ വാഴ മുഖക്കുരു ഭേദമാക്കുന്നതിന്‌ പുറമെ വൃത്തയുള്ള മൃദുല ചര്‍മ്മം നല്‍കുകയും ചെയ്യും.

മുഖം കഴുകിയതിന്‌ ശേഷം രാത്രികാല ക്രീമുകള്‍ പുരട്ടുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. സാവധാനത്തില്‍ താഴെനിന്നും മുകളിലേക്ക്‌ വൃത്താകൃതയില്‍ വിരലുകള്‍ ചലിപ്പിച്ച്‌ വേണം ഇത്തരം ക്രീമുകള്‍ പുരട്ടാന്‍.

കണ്ണിന്‌ ചുറ്റുമുള്ള പ്രദേശം ഒഴിവാക്കുക. ക്രീം കഴുത്തിന്‌ ചുറ്റും പുരട്ടാന്‍ മറക്കരുത്‌. വരകളും ചുളിവുകളും ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ഥലം ഇതാണ്‌. കിടക്കുന്നതിനും അരമണിക്കൂര്‍ മുമ്പ്‌ ക്രീം പുരട്ടാന്‍ ഓര്‍ക്കുക.

English summary

Easy Home Made Night Creams

Going to bed with night cream on your face will benefit your skin while you sleep. It works to rejuvenate your skin and promote cell renewal when you are asleep.
X
Desktop Bottom Promotion