For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണയിലുണ്ട് സൗന്ദര്യ രഹസ്യങ്ങള്‍

By Sruthi K M
|

വെളിച്ചെണ്ണ പാചകത്തിന് മാത്രമാണോ ഉപയോഗിക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണയില്‍ ഒരുപാട് സൗന്ദര്യ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്‍മ കാന്തിക്ക് മികച്ച ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മുഖത്ത് തേക്കുന്നത് നല്ലതല്ല എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ തെറ്റായ ധാരണ മാറ്റിക്കോളൂ. വെളിച്ചെണ്ണയെ സ്‌നേഹിച്ചാല്‍ പല ഗുണങ്ങളുമുണ്ട്.

പ്രകൃതിദത്തമായ തേങ്ങയില്‍ നിന്നും ഉണ്ടാക്കുന്ന വെളിച്ചെണ്ണ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മത്തിനും അത്യുത്തമമാണ്. കടയില്‍ നിന്ന് വാങ്ങാതെ നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ ഇരട്ടി ഫലം നിങ്ങള്‍ക്ക് ലഭിക്കും. വെളിച്ചെണ്ണ നിങ്ങളുടെ ശരീരത്തില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നു നോക്കാം..

വെളിച്ചെണ്ണ പുരട്ടാം

വെളിച്ചെണ്ണ പുരട്ടാം

വെളിച്ചെണ്ണ കൊണ്ടുള്ള പുതിയ രീതികള്‍ പരീക്ഷിക്കാം. വെളിച്ചെണ്ണ നിങ്ങളുടെ വായയുടെ ചുറ്റും പുരട്ടൂ. പല്ല് തേച്ചതിനുശേഷമാണ് ഇത് ചെയ്യേണ്ടത്. എന്നിട്ട് 20 മിനിട്ട് വയ്ക്കാം. ഇത് നിങ്ങള്‍ക്ക് നല്ല തിളങ്ങുന്ന പല്ലുകള്‍ ഉണ്ടാക്കി തരും. തലവേദന കുറയ്ക്കുന്നതിനും സഹായിക്കും.

കൈവിരലുകള്‍

കൈവിരലുകള്‍

നിങ്ങളുടെ കൈവിരളുകളില്‍ വെളിച്ചെണ്ണ പുരട്ടാം. കുറച്ച് നേരം മസാജ് ചെയ് ത് കഴുകി കളയാം. ഇത് നിങ്ങളുടെ കൈവിരലുകളെ മൃദുവാക്കി വെക്കുന്നു.

മുടി

മുടി

മുടി ഡ്രൈയായി പൊട്ടി പോകാതിരിക്കാന്‍ വെളിച്ചെണ്ണ തേച്ച് കുളിക്കാം. മുടിക്ക് നല്ല കറുപ്പും മൃദുവാക്കിവെക്കാനും സഹായിക്കും.

മൃദുവായ മേനി

മൃദുവായ മേനി

വെളിച്ചെണ്ണ ബോഡി സ്‌ക്രബായി ഉപയോഗിക്കാം. നിങ്ങളുടെ വരണ്ട ചര്‍മ്മത്തില്‍ വെളിച്ചെണ്ണ കൊണ്ട് തടവാം. ഇതില്‍ കുറച്ച് പഞ്ചസാരയും ചേര്‍ക്കാം.

മൂക്ക്

മൂക്ക്

അലര്‍ജിയും മൂക്കടപ്പും കാരണം നിങ്ങളുടെ സൗന്ദര്യം പോകുന്നുണ്ടോ. അല്‍പം വെളിച്ചെണ്ണയെടുത്ത് മൂക്കിനുള്ളില്‍ തടവാം. ഇത് അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ചുണ്ടില്‍ പുരട്ടാം

ചുണ്ടില്‍ പുരട്ടാം

തത്തമ്മ ചുണ്ടാണ് പെണ്ണിന്റെ അഴക്. ചുണ്ട് മൃദുവാക്കി വെക്കാന്‍ വെളിച്ചെണ്ണ പുരട്ടാം. രാത്രിയില്‍ വെളിച്ചെണ്ണ ചുണ്ടില്‍ തേച്ച് കിടക്കുന്നത് നല്ലതാണ്. വരണ്ട ചുണ്ട് ഇല്ലാതാക്കാം.

മേക്കപ്പ് തുടയ്ക്കാം

മേക്കപ്പ് തുടയ്ക്കാം

മേക്കപ്പ് കഴുകി കളയാന്‍ പല ക്രീമുകളുമാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണ മേക്കപ്പ് കളയാന്‍ അത്യുത്തമമാണ്. ഒരു കൃത്രിമവും ഇല്ലാത്ത വെളിച്ചെണ്ണ ഇതിനായി തിരഞ്ഞെടുക്കാം.

ഷേവ് ചെയ്യുമ്പോള്‍

ഷേവ് ചെയ്യുമ്പോള്‍

ഷേവ് ചെയ്യുന്നതിനു മുന്‍പ് അല്‍പം വെളിച്ചെണ്ണ തേച്ച് ചെയ്യുന്നത് നല്ലതാണ്. ഇത് ഷേവിങ്ങ് ക്രീം എളുപ്പത്തില്‍ എടുക്കാന്‍ സഹായിക്കുന്നു. ഷേവ് ചെയ്ത ഭാഗം നല്ല മൃദുവുമാക്കുന്നു.

കണ്ണിന്

കണ്ണിന്

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാനും വെളിച്ചെണ്ണ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു ഉള്ള ഭാഗത്ത് വെളിച്ചെണ്ണ തേച്ച് പതിനഞ്ച് മിനിട്ട് വെക്കാം. എന്നിട്ട് മുഖത്ത് ആവി പിടിപ്പിക്കാം. ഇത് നിങ്ങളുടെ മുഖക്കുരു ഇല്ലാതാക്കുന്നു.

മുടി വളരും

മുടി വളരും

വെളിച്ചെണ്ണ മുടി വളരാന്‍ അത്യുത്തമമായ ഒന്നാണ്.

വെയിലേറ്റ് വാടിയ

വെയിലേറ്റ് വാടിയ

പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്‌ക്രീനായി വെളിച്ചെണ്ണ പുരട്ടാം. ഇത് നിങ്ങളെ വെയിലില്‍ നിന്നും സംരക്ഷിക്കുക. വെയിലുകൊണ്ടുണ്ടായ കരുവാളിപ്പും വെളിച്ചെണ്ണ മാറ്റിതരും.

English summary

beauty uses for coconut oil

These 12 weird beauty uses for coconut oil
Story first published: Wednesday, February 18, 2015, 18:10 [IST]
X
Desktop Bottom Promotion