For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ചര്‍മകാന്തിക്ക് 10 ബട്ടര്‍ ഫേസ് പാക്ക്

By Sruthi K M
|

രുചികരമായ വെണ്ണ കൊണ്ട് നിങ്ങള്‍ക്ക് ചര്‍മ കാന്തി വര്‍ദ്ധിപ്പിക്കാം. നിങ്ങള്‍ക്ക് അഴകും, തിളക്കവും തരാന്‍ ഈ പാല്‍ ഉല്‍പ്പന്നത്തിന് കഴിയും. എണ്ണമയമുള്ള സ്‌കിന്‍ അകറ്റാനും വെണ്ണ കൊണ്ട് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങളുട വര്‍ണ്ട ചര്‍മത്തിന് പ്രകൃതിദത്തമായി തന്നെ ചില ഫേസ് പാക്കുകള്‍ ഉണ്ടാക്കിയെടുക്കാം.

വെണ്ണയുടെ കൂടെ ചില ചേരുവകളും കൂടി ചേര്‍ത്താന്‍ ഇരട്ടി സൗന്ദര്യം കിട്ടുന്ന ഫേസ് പാക്കുകള്‍ ഉണ്ടാക്കാം. നിങ്ങളുടെ ചര്‍മത്തിനെ വൃത്തിയാക്കി സൂക്ഷിക്കാന്‍ ഈ രുചികരമായ വെണ്ണയ്ക്ക് സാധിക്കും. വെണ്ണ കൊണ്ട് പത്ത് ഫേസ് പാക്കുകള്‍ ഉണ്ടാക്കാം...

വെണ്ണയും ഒലിവ് ഓയിലും

വെണ്ണയും ഒലിവ് ഓയിലും

രണ്ട് ടീസ്പൂണ്‍ വെണ്ണ എടുക്കുക. ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും. ഈ മിശ്രിതം നിങ്ങളുടെ സുന്ദരമായ മുഖത്ത് പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകി കളയാം. നിങ്ങളുടെ മുഖത്തിന് നല്ല തിളക്കം കിട്ടും.

വെണ്ണയും പാലും

വെണ്ണയും പാലും

നിങ്ങളുടെ ഓയില്‍ സ്‌കിന്‍ ആണോ.. എന്നാല്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കാം. കുറച്ച് പാലില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഇതു ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരാഴ്ച കൊണ്ടു തന്നെ ഫലം അറിയാം.

വെണ്ണയും ക്രീമും

വെണ്ണയും ക്രീമും

വെണ്ണയും ശുദ്ധമായ ക്രീമും ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് നിങ്ങള്‍ക്ക് ഇരട്ടി തിളക്കം തരും. ഇവ മുഖത്ത് തേച്ച് കുറച്ചു നേരം മസാജ് ചെയ്യാം.

വെണ്ണയും തൈരും

വെണ്ണയും തൈരും

ഒരു കപ്പ് തൈരില്‍ കുറച്ച് വെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ ഫേസ് പാക്കും നിങ്ങളുടെ ചര്‍മകാന്തി കൂട്ടാന്‍ മികച്ചതാണ്.

വെണ്ണയും വെളിച്ചെണ്ണയും

വെണ്ണയും വെളിച്ചെണ്ണയും

രണ്ട് ടീസ്പൂണ്‍ വെണ്ണയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് മിശ്രിതമാക്കാം. മുഖത്ത് പുരട്ടി പത്ത് മിനിട്ട് വെക്കുക. അതിനുശേഷം കോട്ടണ്‍ ടവല്‍ കൊണ്ട് തുടയ്ക്കാം. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകാം.

വെണ്ണയും ബദാമും

വെണ്ണയും ബദാമും

ബദാം പൊടിച്ചെടുക്കാം. ഇത് മൂന്ന് ടീസ്പൂണ്‍ വെണ്ണയോടൊപ്പം ചേര്‍ക്കാം. ഈ ഫേസ് പാക്കും നിങ്ങള്‍ക്ക് പരീക്ഷിക്കാം.

വെണ്ണയും ക്യാരറ്റും

വെണ്ണയും ക്യാരറ്റും

രണ്ട് ക്യാരറ്റ് എടുത്ത് പേസ്റ്റാക്കിയെടുക്കാം. ഇതില്‍ വെണ്ണയും ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും വൃത്തിയുള്ളതും ആക്കി തരും.

വെണ്ണയും ഉപ്പും

വെണ്ണയും ഉപ്പും

മൂന്ന് ടീസ്പൂണ്‍ ഉപ്പും രണ്ട് ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വരണ്ട ചര്‍മത്തിന് പരിഹാരമാര്‍ഗമാണ്. 15 മിനിട്ടിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയാം. ഇത് നിര്‍ജ്ജീവമായ എല്ലാ കോശങ്ങളെയും നീക്കം ചെയ്യും.

വെണ്ണയും പപ്പായയും

വെണ്ണയും പപ്പായയും

പപ്പായ കുഴമ്പ് രൂപത്തില്‍ ആക്കിയെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. വരണ്ട ചര്‍മം ഇല്ലാതാക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്.

വെണ്ണയും കയ്പ്പക്കയും

വെണ്ണയും കയ്പ്പക്കയും

കയ്പ്പക്ക പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇതിലേക്ക് വേണ്ണ ചേര്‍ക്കാം. ഇത് എണ്ണമയമുള്ള ചര്‍മം നീക്കം ചെയ്യാന്‍ ഉപകരിക്കും.

English summary

ten butter face packs for beautiful skin

Here are some of the perfect ways to use butter face pack on your skin for all purposes. Take a look.
Story first published: Friday, March 6, 2015, 11:17 [IST]
X
Desktop Bottom Promotion