For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

|

അടുക്കളയില്‍ നിന്നുള്ള പല സാധനങ്ങളും ഏറ്റവും സ്വാഭാവികമായ സൗന്ദര്യസംരക്ഷണ വസ്തുക്കളാണ്. പണം അധികം കളയാതെയും പേടിയില്ലാതെയും ഉപയോഗിയ്ക്കാവുന്നവ.

പഴങ്ങളും പച്ചക്കറികളുമെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം. ചര്‍മപ്രശ്‌നങ്ങള്‍ തടയുന്നതിനും സൗന്ദര്യം കൂട്ടുന്നതിനുമെല്ലാം. നരച്ച മുടിക്ക് അടുക്കള വൈദ്യം

ഇതേ രീതിയില്‍ ചര്‍മസംരക്ഷണത്തിനുപയോഗിയ്ക്കാവുന്ന ഒന്നാണ് നാം അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന മത്തങ്ങ. മത്തങ്ങയുടെ ജ്യൂസ് ചര്‍മത്തിന് ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്നു നോക്കൂ,

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

മത്തങ്ങ ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും പൊള്ളലുകളുമെല്ലാം പരിഹരിയ്ക്കാന്‍ ഒരു ഉത്തമമാര്‍ഗമാണിത്. ഇത് പുരട്ടുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണം നല്‍കും.

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

മത്തങ്ങ ജ്യൂസില്‍ ചെറുനാരങ്ങാനീര്, തേന്‍, തൈര്, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ ഇല്ലാതാക്കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ഇത് സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

മുഖത്തെ പിഗ്മെന്റേഷന്‍, വടുക്കള്‍ എന്നിവയകറ്റാനും മത്തങ്ങളുടെ ജ്യൂസ് ഏറെ നല്ലതാണ്. ഇത് തേനുമായി ചേര്‍ത്തു പുരട്ടാം. മുഖത്തെ പാടുകള്‍ അകറ്റാനും ഇത് ഏറെ ഉത്തമമാണ്.

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

ഇതില്‍ വൈറ്റമിന്‍ എ, പൊട്ടാസ്യം എന്നിവയുണ്ട്. മുടി വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇത് നല്ലതാണ്. മത്തങ്ങ കഴിയ്ക്കുന്നതും ഇതിന്റെ നീരു കൊണ്ട് തലയോടില്‍ മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. മത്തങ്ങയുടെ നീര്, തേന്‍, വെളിച്ചെണ്ണ, തൈര് എന്നിവ കലര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം.

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

സൗന്ദര്യസംരക്ഷണത്തിന് മത്തങ്ങ ജ്യൂസ്

താരനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. താരനുള്ളവര്‍ക്ക് തൈരുമായി ചേര്‍ത്ത് ഇത് പരീക്ഷിയ്ക്കാം.

English summary

Beauty Benefits Of Pumpkin Juice

Is pumpkin juice good for your skin? Today, Boldsky will share with you some beauty benefits of pumpkin juice for skin and hair. Have a look at some pumpkin juice benefits.
Story first published: Monday, March 30, 2015, 15:27 [IST]
X
Desktop Bottom Promotion