For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി കൊണ്ട് സുന്ദരിയാവാം..

By Sruthi K M
|

നിങ്ങളുടെ അടുക്കളയില്‍ സുഗന്ധം പരത്തുന്ന ഈ കുഞ്ഞ് ഇഞ്ചിക്കുള്ളില്‍ ഒരുപാട് സൗന്ദര്യ രഹസ്യങ്ങളുണ്ട്. ചതച്ച ഇഞ്ചിക്കൊണ്ട് ചര്‍മത്തെ ചികിത്സിക്കാന്‍ നിങ്ങള്‍ തയ്യാറാണോ..? നിങ്ങളുടെ ചര്‍മത്തിലെ അഴുക്കിനെയും തിണര്‍പ്പുപോലുള്ള രോഗത്തെയും അനായാസം മാറ്റി നിങ്ങള്‍ക്ക് പുതു കാന്തി തരാന്‍ ഈ ഇഞ്ചിക്ക് കഴിയും.

ഇഞ്ചിയുടെ കൂടെ ചില ചേരുവകള്‍ കൂടി ചേര്‍ത്താല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സൗന്ദര്യം കിട്ടും. ഇഞ്ചി കൊണ്ടുള്ള സൗന്ദര്യ കൂട്ടുകള്‍ ഒന്നു പരീക്ഷിച്ചു നോക്കാം...

മുഖക്കുരുവിന്

മുഖക്കുരുവിന്

മുഖക്കുരുവാണോ നിങ്ങളുടെ പ്രശ്‌നം.? ഇഞ്ചി ഉണ്ടല്ലോ, പിന്നെ എന്തിന് ടെന്‍ഷന്‍. ഇഞ്ചി ചതച്ചരച്ചത് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് പേസ്റ്റാക്കി എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകാം.

അഴുക്കിനെ കളയാം

അഴുക്കിനെ കളയാം

അഴുക്ക് കളഞ്ഞ് വൃത്തിയുള്ള ചര്‍മമാക്കി മാറ്റാന്‍ ഇഞ്ചിക്ക് സാധിക്കും. ചതച്ചരച്ച ഇഞ്ചി പേസ്റ്റ് ചര്‍മത്തില്‍ പുരട്ടൂ..

കറുത്ത പാടുകള്‍ക്ക്

കറുത്ത പാടുകള്‍ക്ക്

ഇഞ്ചി മുഖത്തുള്ള കറുത്ത പാടുകള്‍ക്ക് നല്ല മരുന്നാണ്. ഒരു കപ്പ് ഗ്രീന്‍ ടീയില്‍ ഇഞ്ചി ചതച്ചരച്ചത് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തെ രോമകൂപത്തെ തുറപ്പിച്ച് കറുത്ത പാടുകള്‍ നീക്കം ചെയ്തു തരും.

നല്ല ചുണ്ടുകള്‍ക്ക്

നല്ല ചുണ്ടുകള്‍ക്ക്

ചുണ്ടു നല്ല ചുവന്നിരിക്കണ്ടേ..? ഡാര്‍ക്ക് ചുണ്ടാണോ പ്രശ്‌നം. ഇഞ്ചി നിങ്ങള്‍ക്ക് നല്ല തത്തമ്മ ചുണ്ട് നല്‍കും. ഇഞ്ചി പേസ്റ്റില്‍ രണ്ട് ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് ചുണ്ടില്‍ പുരട്ടുക. കിടക്കുന്നതിനുമുന്‍പ് ചെയ്താല്‍ മതി.

നല്ല കക്ഷത്തിന്

നല്ല കക്ഷത്തിന്

നിങ്ങളുടെ കക്ഷം നല്ല വൃത്തിയാക്കി നിര്‍ത്തണ്ടേ.? അതിനും ഇഞ്ചി തന്നെ മികച്ച മരുന്ന്. ഇഞ്ചി പേസ്റ്റ് കൊണ്ട് കക്ഷം മസാജ് ചെയ്യുക. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ചുളിവിന്

ചുളിവിന്

ചര്‍മത്തിലെ ചുളിവാണോ നിങ്ങളുടെ പ്രശ്‌നം? ഇഞ്ചി പേസ്റ്റ് ചുളിവുള്ള ഭാഗത്ത് തേച്ച് 20 മിനിട്ട് വച്ചാല്‍ മതി.

സ്‌കിന്‍ ടോണ്‍ ലഭിക്കാന്‍

സ്‌കിന്‍ ടോണ്‍ ലഭിക്കാന്‍

മികച്ച സ്‌കിന്‍ ടോണ്‍ ലഭിക്കാന്‍ ഇഞ്ചിയെ ആശ്രയിച്ചാല്‍ മതി.

കറുത്ത വരകള്‍

കറുത്ത വരകള്‍

കഴുത്തിനും കക്ഷത്തിനുമൊക്കെയുള്ള കറുത്ത വരകള്‍ മാറ്റാം. ഇഞ്ചി പേസ്റ്റും ചെറുനാരങ്ങ നീരും ചേര്‍ത്ത മിശ്രിതം ഇതിനായി ഉപയോഗിക്കാം.

വെയിലേറ്റ് വാടിയ ചര്‍മത്തിന്

വെയിലേറ്റ് വാടിയ ചര്‍മത്തിന്

നിങ്ങളുടെ നിറം വെയിലേറ്റ് മങ്ങിയോ.? ഒരു കപ്പ് ഇഞ്ചി പേസ്റ്റില്‍ തക്കാളി ജ്യൂസ് ചേര്‍ത്ത് ചര്‍മത്തില്‍ പുരട്ടൂ. ഈ പ്രശ്‌നത്തിനൊക്കെ പരിഹാരമാകും.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന് അത്യുത്തമമാണ് ഇഞ്ചി. ഇഞ്ചി പേസ്റ്റില്‍ അല്‍പം പാല്‍ ഒഴിച്ച് വരണ്ട ചര്‍ത്തില്‍ പുരട്ടാം.

ആവശ്യമില്ലാത്ത രോമത്തിന്

ആവശ്യമില്ലാത്ത രോമത്തിന്

മുഖത്ത് ആവശ്യമില്ലാതെ കിടക്കുന്ന രോമങ്ങളാണോ നിങ്ങളുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നത്. ഇഞ്ചിയും ചെറുനാരങ്ങ ജ്യൂസും ഇതിന് ഉപയോഗിക്കാം.

ചര്‍മത്തിലെ മുറിവുകള്‍ക്ക്

ചര്‍മത്തിലെ മുറിവുകള്‍ക്ക്

നിങ്ങളുടെ ചര്‍മത്തില്‍ ചില മുറിവ് പാടുകള്‍ മാറ്റണോ..? ഇതിനും ഇഞ്ചി ഉപയോഗിക്കാം. ഇഞ്ചി ജ്യൂസ് ഇതിന് മികച്ച മരുന്നാണ്.

English summary

twelve beauty benefits of grated ginger

using ginger, make sure you use only a little bit as the acids present in this root can have an adverse reaction on your skin and give rise to more skin problems.
Story first published: Tuesday, March 10, 2015, 11:19 [IST]
X
Desktop Bottom Promotion