For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍ വിനഗര്‍ ചര്‍മ്മത്തിന്..

By Sruthi K M
|

ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം നിങ്ങളുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ഗുണം ചെയ്യും. നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും ശക്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ആപ്പിള്‍ വിനഗറിനുണ്ട്. മുഖക്കുരു, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍, താരന്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

ഈന്തപ്പഴ ജ്യൂസ് സൗന്ദര്യത്തിന്

കെമിക്കല്‍സിന്റെ സാന്നിധ്യം ഇല്ലാതെ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പായ് ക്കുകളാണ് ഇവിടെ പറയുന്നത്. മൃദുലവും ഭംഗിയുള്ള തുമായ ചര്‍മ്മം നിലനിര്‍ത്താന്‍ നിങ്ങളിത് തീര്‍ച്ചയായും പരീക്ഷിച്ചുനോക്കൂ...

ആപ്പിള്‍ സൈഡര്‍ വിനഗര്‍ ടോണര്‍

ആപ്പിള്‍ സൈഡര്‍ വിനഗര്‍ ടോണര്‍

ആപ്പിള്‍ സൈഡര്‍ വിനഗറും കുക്കുമ്പര്‍ ജ്യൂസും ചേര്‍ത്ത് ടോണര്‍ ഉണ്ടാക്കാം. നിങ്ങളുടെ ചര്‍മ്മത്തെ ക്ലീനാക്കി നല്ല നിറം നല്‍കും.

ഫേസ്മാസ്‌ക്

ഫേസ്മാസ്‌ക്

ഒരു ടീസ്പൂണ്‍ ആപ്പിള്‍ വിനഗറും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് ഫേസ്മാസ്‌ക് ഉണ്ടാക്കാം. ഒരാഴ്ച കൊണ്ട് നിങ്ങളുടെ ചര്‍മ്മം മൃദുവാകും.

അസ്ട്രിന്‍ജന്റ്

അസ്ട്രിന്‍ജന്റ്

ഒരു കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ക്കുക. ഇത് നിങ്ങള്‍ ഒരു കുപ്പിയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെക്കണം. കുറച്ച് സമയത്തിനുശേഷം ഇത് ഉപയോഗിക്കാം. കോട്ടണ്‍ തുണി ഉപയോഗിച്ച് ഇതില്‍ മുക്കി മുഖം നന്നായി തുടക്കാം.

ആപ്പിള്‍ വിനഗര്‍ ഷാംപൂ

ആപ്പിള്‍ വിനഗര്‍ ഷാംപൂ

ബേക്കിങ് സോഡയും ആപ്പിള്‍ സൈഡര്‍ വിനഗറും ഉപയോഗിച്ച് ഷാംപൂ ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുടിയും തലയോടും നന്നായി വൃത്തിയാക്കും.ഇതില്‍ ലാവന്‍ഡര്‍ ഓയില്‍ ചേര്‍ക്കുകയാണെങ്കില്‍ നല്ല സുഗന്ധവും ലഭിക്കും.

താരന്‍ കളയാന്‍

താരന്‍ കളയാന്‍

അല്‍പം ടീ ട്രീ ഓയിലും ആപ്പിള്‍ സൈഡര്‍ വിനഗറും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടില്‍ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂര്‍ വച്ചതിനുശേഷം ഷാംപൂ വച്ച് കഴുകാം.

എണ്ണമയമുള്ള മുടിക്ക്

എണ്ണമയമുള്ള മുടിക്ക്

നിങ്ങളുടെ മുടിയും തലയോടും എണ്ണമയമുള്ളതാണോ. ഇത്തരം തലമുടികാര്‍ക്ക് ആപ്പിള്‍ സൈഡര്‍ വിനഗര്‍ നല്ലതാണ്. വെള്ളത്തില്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് ഇതുകൊണ്ട് തല്ല നന്നായി കഴുകാം.

മുടിക്ക് ടോണിക്

മുടിക്ക് ടോണിക്

ഔഷധഗുണമുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ടോണിക് ഉണ്ടാക്കാം. നെറ്റല്‍, ബര്‍ഡോക് എന്ന സസ്യത്തിന്റെ വേര്, ഗൂസ്ഗ്രാസോ ഉപയോഗിച്ച് ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുടിയെ ഇന്‍ഫെക്ഷനില്‍ നിന്നും ചൊറിച്ചിലില്‍ നിന്നും സംരക്ഷിക്കും

പാദത്തിന്

പാദത്തിന്

ഒരു കപ്പ് ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. എന്നിട്ട് നിങ്ങളുടെ കാല്‍പാദം അതില്‍ മുക്കിവെക്കുക. നിങ്ങളുടെ ക്ഷീണവും പാദത്തിനുള്ള മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കി ആശ്വാസം നല്‍കുംയ

English summary

some beauty recipes of apple cider vinegar

apple cider vinegar works wonders for your skin as well as for your hair. ACV is like a one stop solution for all your beauty problems.
Story first published: Friday, July 3, 2015, 13:43 [IST]
X
Desktop Bottom Promotion