For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കൂട്ടും റോസ് ഹിപ്‌സീഡ് ഓയില്‍!!

By Super
|

ഹിമാലയനിരകളിലെ വന്യ പുഷ്‌പം എന്ന്‌ കരുതപ്പെടുന്ന കസ്‌തൂരി റോസ്‌ ലോകത്തിന്റെ പലയിടങ്ങളിലും തണുത്തതും മഴയുള്ളതുമായ കാലാവസ്ഥകളില്‍ നട്ട്‌ വളര്‍ത്തുന്നുണ്ട്‌. ആസ്വാദ്യ ഗന്ധം മാത്രമല്ല വിറ്റാമിന്‍ സി നിറഞ്ഞ ഫലവും ഈ പുഷ്‌പത്തെ പ്രശ്‌സതമാക്കുന്നു. ഇന്നത്തെ പ്രകൃതിദത്ത ആരോഗ്യ സൗന്ദര്യ വിപണിയില്‍ റോസ മോസ്‌ചാറ്റയുടെ വിത്തിന്റെ പ്രാധാന്യം വളരെ വലുതാണ്‌.

എല്ലാ വിറ്റാമിന്‍ സ്റ്റോറുകളിലും ലഭ്യമാകുന്ന റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ്‌. താരങ്ങള്‍ മുതല്‍ ഡെര്‍മറ്റോളജിസ്‌റ്റുകള്‍ വരെ എല്ലാവരും മനോഹര ചര്‍മ്മത്തിന്‌ ഈ ഓയില്‍ മികച്ചതാണന്ന്‌ ഒരു പോലെ സമ്മതിക്കുന്നു.

റോസ്‌ ഹിപ്‌ സീഡ്‌ ഓയിലിനെ എന്താണ്‌ ഇത്രയും പ്രത്യേകത ഉള്ളതാക്കുന്നത്‌ എന്ന്‌ നോക്കാം.സംസ്‌കരിച്ചതിന്‌ ശേഷവും പ്രകൃതിദത്ത വിറ്റാമിനുകളും അവശ്യ ഫാറ്റി ആസിഡുകളും നഷ്ടമാകാതെ നിലനിര്‍ത്തിയിരിക്കുന്ന റോസ്‌ ഹിപ്‌ സീഡ്‌ ഓയിലിന്റെ ഉപയോഗം നിരവധി ആണ്‌. മുടി, ചര്‍മ്മം, നഖം എന്നിവയുടെ എല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്‌ മികച്ചതാണ്‌.


rose seed oil

1. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കും

റോസ്‌ ഹിപ്‌ സീഡ്‌ ഓയിലില്‍ കാണപ്പെടുന്ന വിറ്റാമിന്‍ എയുടെ ഒരു വകഭേദമായ ട്രാന്‍സ്‌ റെറ്റിനോയിക്‌ ആസിഡ്‌ ചുളിവുകള്‍ കുറയ്‌ക്കാനും വരകള്‍ മങ്ങാനും പ്രായം കൂടുമ്പോഴുണ്ടാകുന്ന പാടുകള്‍ കുറയ്‌ക്കാനും സഹായിക്കും. ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്ന മറ്റ്‌ പല സൗന്ദര്യവര്‍ധക എണ്ണകളില്‍ നിന്നും വ്യത്യസ്‌തമായി റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ഭാരം കുറഞ്ഞതും ഒട്ടിപിടിക്കാത്തതുമാണ്‌. എണ്ണമയം പ്രകടമാക്കാതെ മനോഹര ചര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ വളരെ മികച്ചതാണ്‌.

2. സ്‌ട്രെച്ച്‌ മാര്‍ക്‌ തടയും

റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന അവശ്യ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെ ഇലാസ്‌തികതയും ബലവും ഉയര്‍ത്തും. നിത്യേന ഉള്ള ചര്‍മ്മ പരിചരണത്തിന്റെ ഭാഗമായി ഉപയോഗിക്കുകയാണെങ്കില്‍ ഈ ഓയില്‍ പ്രസവം, ശരീരഭാരം വര്‍ധിക്കല്‍ തുടങ്ങിയവ മൂലം സ്‌ട്രെച്ച്‌ മാര്‍ക്ക്‌ ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും. നിലവില്‍ കാണപ്പെടുന്ന സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ മങ്ങാനും റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ സഹായിക്കും.

3. പാടുകള്‍ ഇല്ലാതാക്കും

കൊളാജന്‍ ചികിത്സകളിലേത്‌ പോലെ റോസ്‌ ഹിപ്‌ സീഡ്‌ ഓയിലിലെ ട്രാന്‍സ്‌ റെറ്റിനോയിക്‌ ആസിഡ്‌ ചര്‍മ്മ കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കും. വടുക്കളില്‍ ദിവസം രണ്ട്‌ നേരം പുരട്ടുന്നത്‌ ഇവ സ്വയം ഭേദമാകുന്നതിന്‌ സഹായിക്കും. ചെറുതും പഴക്കം ചെന്നതുമായ പാടുകളില്‍ ഓയില്‍ പുരട്ടാന്‍ തുടങ്ങി രണ്ടാഴ്‌ചയ്‌ക്കകം തന്നെ ഫലം കണ്ട്‌ തുടങ്ങും. പുതിയതും വലുതുമായ പാടുകള്‍ ഭേദമാകാന്‍ ഏതാനം മാസങ്ങള്‍ വേണ്ടി വരും.

4. വരണ്ട ചര്‍മ്മം

ചര്‍മ്മം ആരോഗ്യത്തോടെയും ബലത്തോടെയും ഇരിക്കാന്‍ ആവശ്യമായ അവശ്യ ഫാറ്റി ആസിഡ്‌ റോസ്‌ ഹിപ്‌ സീഡ്‌ ഓയിലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. നമ്മുടെ ശരീരം അവശ്യഫാറ്റി ആസിഡ്‌ സ്വയം ഉത്‌പാദിപ്പിക്കാത്തതിനാല്‍ ഇവ നമ്മള്‍ ഭക്ഷണത്തിലൂടെയോ ചര്‍മ്മത്തിലൂടെയോ നല്‍കേണ്ടതുണ്ട്‌. അല്‍പം പോലും അവശേഷിപ്പിക്കാതെ റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ചര്‍മ്മം വളരെ പെട്ടെന്ന്‌ ആഗിരണം ചെയ്യും. മോശം ആഹാര രീതി, ചര്‍മ്മ അലര്‍ജികള്‍, രാസവസ്‌തുക്കള്‍ അല്ലെങ്കില്‍ ചര്‍മ്മത്തെ ബാധിക്കുന്ന മറ്റെന്തിങ്കിലും പാരസ്ഥിതിക ഘടകങ്ങള്‍ എന്നിവ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന വരള്‍ച്ചയും ചൊറിച്ചിലും കുറയ്‌ക്കാന്‍ ഇവ മികച്ചതാണ്‌.

5. ചുവപ്പും ചൊറിച്ചിലും

റോസ്‌ ഹിപ്‌ സീഡ്‌ ഓയിലില്‍ പ്രകൃതിദത്തമായി ഉണ്ടാകുന്ന ലിനോലെയിക്‌ ആസിഡിന്‌ പ്രതിജ്വലന ശേഷി ഉള്ളതിനാല്‍ വെളുത്ത ചര്‍മ്മം ഉള്ളവരില്‍ കോശങ്ങള്‍ നാശിച്ച്‌ ചുവന്ന പാട്‌ വരുന്നത്‌ ഭേദമാക്കാന്‍ സഹായിക്കും.ചുവന്ന പാടുകളും മുഖക്കുരവും ഉള്ളവര്‍ റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ശ്രദ്ധയോടെ ഉപയോഗിക്കുന്നത്‌ ചില സന്ദര്‍ഭങ്ങളില്‍ ഫലപ്രദമായ ചികിത്സയാണ്‌.

ഓര്‍ക്കുക- നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളില്‍ മാറ്റം വരുത്തുന്നതിന്‌ മുമ്പ്‌ എല്ലായ്‌പ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

6.മാലിന്യങ്ങള്‍ ഇല്ലാതാക്കും

മറ്റ്‌ ഔഷധഗുണങ്ങള്‍ക്ക്‌ പുറമെ റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ഒരു ആസ്‌ട്രിന്‍ജെന്റ്‌ കൂടിയാണ്‌. മോയിസ്‌ച്യൂറൈസിങ്‌ ക്ലീന്‍സറായി ഉപയോഗിക്കുമ്പോള്‍ റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ ചര്‍മ്മത്തെ മൃദുലവും മനോഹരവും ആക്കുക മാത്രമല്ല ചര്‍മ്മത്തിലെ സുഷിരങ്ങളിലെ ചെളിയും നശിച്ച്‌ കോശങ്ങളും നീക്കം ചെയത്‌ വൃത്തിയാക്കുക കൂടി ചെയ്യും. റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച്‌ പുരട്ടുന്നത്‌ മികച്ച ഫലം ലഭിക്കാന്‍ സഹായിക്കും.
7. ബലമുള്ള നഖങ്ങള്‍

കാലുകളിലെയും കൈകളിലെയും പൊട്ടിയ നഖങ്ങള്‍ കാഴ്‌ചയ്‌ക്ക്‌ മാത്രമല്ല മോശം ഇവ ഫംഗല്‍ ബാധയ്‌ക്കും കാരണമാകും. ഇത്‌ പരിഹരിക്കാനായി ലഭിക്കുന്ന സാധാരണ ക്രീമുകള്‍ ചെലവേറിയതും രാസവസ്‌തുക്കള്‍ നിറഞ്ഞവയുമാണ്‌. ഇവ സാവധാനത്തില്‍ മാത്രമെ പ്രവര്‍ത്തിക്കുകയും ഒള്ളു. എന്നാല്‍ ചര്‍മ്മത്തിന്റെ നിറവും ഗുണവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന റോസ്‌ ഹിപ്‌ സീഡ്‌ ഓയിലില്‍ അടങ്ങിയിട്ടുള്ള സമാനമായ അവശ്യ ഫാറ്റി ആസിഡ്‌ നഖങ്ങള്‍ക്ക്‌ ബലവും നനവും നല്‍കാന്‍ സഹായിക്കും. കൂടാതെ നഖങ്ങളുടെ ഭംഗി കൂട്ടുകയും അനാവശ്യമായ അണുബാധകളെ ചെറുക്കുകയും ചെയ്യും.

8. കേശ സംരക്ഷണം

റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ വളരെ പെട്ടെന്ന്‌ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ വരണ്ടതും അടരുന്നതുമായ ശിരോചര്‍മ്മം ഭേദമാക്കാന്‍ മികച്ചതാണ്‌. വഴുവഴുപ്പ്‌ ഇല്ലാതെ തന്നെ മുടിയില്‍ ഇത്‌ നനവ്‌ നിലനിര്‍ത്തും. റോസ്‌ ഹിപ്‌ സീഡ്‌ ഓയിലില്‍ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ രോമ കൂപങ്ങളില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ അടിയുന്നത്‌ കുറച്ച്‌ നരച്ച മുടിയെ പ്രതിരോധിക്കും.

9. പരിസ്ഥിതി സംബന്ധമായ ഹാനി

ഔഷധ എണ്ണകളില്‍ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ സ്വതന്ത്ര റാഡിക്കലുകള്‍ മൂലമുള്ള ഓക്‌സിഡേഷന്‍ പ്രതിരോധിച്ച്‌ യുവി റേഡിയേഷന്റെയും പരിസ്ഥിതിയില്‍ നിന്നുള്ള മറ്റ്‌ വിഷപദാര്‍ത്ഥങ്ങളുടെയും സ്വാധീനം കുറയ്‌ക്കും.

റോസ്‌ ഹിപ്‌ സീഡ്‌ ഓയിലിലൂടെ ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തുന്നത്‌ ചര്‍മ്മാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിന്‌ പുറമെ ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുക വഴി സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാനും സഹായിക്കും.

നിരവധി ഔഷധഗുണങ്ങള്‍ ഉള്ള റോസ്‌ ഹിപ്‌ സീഡ്‌ ഓയിലിന്‌ ഇന്നത്തെ പ്രകൃതദത്ത സൗന്ദര്യ, ആരോഗ്യ വിപണിയില്‍ പ്രിയം കൂടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. റോസ്‌ ഹിപ്‌ സീഡ്‌ ഓയില്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിന്‌ പുറമെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്നും രക്ഷപെടുകയും ചെയ്യാം.

English summary

Beauty Benefits Of Rose Seed Oil

Here are some of the beauty benefits of rose seed oil Read more to know about,
X
Desktop Bottom Promotion