For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓക്‌സിജന്‍ ഫേഷ്യലിന്റെ 8 ഗുണങ്ങള്‍

By Super
|

മുഖത്തിന്റെ പഴയ മൃദുല ചര്‍മ്മം നിങ്ങള്‍ക്ക്‌ നഷ്ടം ആയോ? ജീവനില്ലാത്ത മുഖ ചര്‍മ്മം കാരണം കണ്ണാടിയില്‍ നോക്കാന്‍ കൂടി വിഷമമാകുന്നുണ്ടോ? നമ്മള്‍ ജീവിക്കുന്ന ലോകത്തെ മലിനീകരണം നമ്മുടെ മുഖ ചര്‍മ്മത്തെ മങ്ങിയതും വരണ്ടതും ആക്കി മാറ്റും.

എന്നാല്‍, ഇതോര്‍ത്ത്‌ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ മുഖത്തിന്‌ നഷ്ടമായ തിളക്കം തിരിച്ച്‌ നല്‍കാന്‍ ഓക്‌സിജന്‍ ഫേഷ്യല്‍ സഹായിക്കും.

ഇതിന്റെ ഗുണങ്ങളെ എന്തെല്ലാമാണന്ന്‌ അറിയേണ്ടേ?

Oxygen facial 1

1. നനവും തിളക്കവും നല്‍കും

വരണ്ട ചര്‍മ്മത്തോട്‌ പോരാടുന്ന സ്‌ത്രീകള്‍ക്ക്‌ ഓക്‌സിജന്‍ ഫേഷ്യല്‍ മികച്ച പരിഹാരമാണ്‌. മലിനീകരണം മൂലം മുഖചര്‍മ്മം ജീവനില്ലാത്തതായി തോന്നിപ്പിക്കും,ഇത്‌ പരിഹാരം കാണാന്‍ കഴിയാത്ത വിധം ചര്‍മ്മം വരളുന്നതിന്‌ കാരണമാകും. ഓക്‌സിജന്‍ ഫേഷ്യലിലൂടെ ചര്‍മ്മത്തിന്‌ ആഴത്തില്‍ നനവ്‌ നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ നനവ്‌ ലഭിക്കുന്നത്‌ ചര്‍മ്മത്തിന്റെ പിഎച്ച്‌ നില സാധാരണ നിലയിലേക്ക്‌ എത്തിക്കും. സൂര്യഘാതത്തെ നേരിടാന്‍ ഇത്‌ ചര്‍മ്മത്തെ സജ്ജമാക്കും.

2. നിറം തിരികെ നല്‍കും

ചര്‍മ്മത്തിന്റെ പഴയ ഓജസ്സും നിറവും നഷ്ടമായതായി തോന്നുന്നുണ്ടോ? ഓക്‌സിജന്‍ ഫേഷ്യല്‍ ഇവ തിരിച്ച്‌ നല്‍കും. മികച്ച രീതിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കി ചര്‍മ്മപാളികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഓക്‌സിജന്‍ ഫേഷ്യല്‍ സഹായിക്കും . ചര്‍മ്മം വരണ്ടതും മങ്ങിയതുമാണന്ന്‌ തോന്നിപ്പിക്കുന്ന നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. മുഖ കോശങ്ങളിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത്‌ സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുന്നതിലൂടെ ചര്‍മ്മോപരിതലത്തിന്റെ നിലവാരം മെച്ചപ്പെടും . ചര്‍മ്മത്തിന്‌ നഷ്ടമായ നിറം ലഭിക്കാന്‍ ആദ്യ ഓക്‌സിജന്‍ ഫേഷ്യലില്‍ തന്നെ സാധിക്കും.

3. മുഖക്കുരു അകറ്റും

ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങളില്‍ എണ്ണയും ചെളിയും അടിയുന്നതാണ്‌ മുഖക്കുരുവിന്‌ കാരണമാകുന്നത്‌. ഓക്‌സിജന്‍ ഫേഷ്യല്‍ ഇത്തരം സുഷിരങ്ങളുടെ വലുപ്പം കുറയ്‌ക്കുകയും ഇവ വൃത്തിയാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ഇവ ചുരുങ്ങുകയും ചെളി, പൊടി, എണ്ണ തുടങ്ങിയവ അടിയുന്നത്‌ തടയുകയും ചെയ്യും. ഇതിന്റെ ഫലമായി മുഖക്കുരു ഇല്ലാത്ത തിളങ്ങുന്ന തെളിഞ്ഞ ചര്‍മ്മം ലഭിക്കും.

facial 2

4.യുവത്വം നിലനിര്‍ത്തും

ഓക്‌സിജന്‍ ഫേഷ്യല്‍ യുവത്വത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ക്ക്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ ചെറുക്കാന്‍ ഓക്‌സിജന്‍ സഹായിക്കും. മുഖചര്‍മ്മത്തിന്‌ സ്വാഭാവികമായി മുറുക്കവും നിറവും നല്‍കുന്ന കൊളാജന്റെ ഉത്‌പാദനം ഇവ മെച്ചപ്പെടുത്തും. ഇതിന്റെ ഫലമായി ചര്‍മ്മത്തിലെ ചുളിവുകള്‍ , വരകള്‍, പാടുകള്‍ എന്നിവ ഇല്ലാതാവും. അതിലൂടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ കഴിയും.

5. വിഷവിമുക്തമാക്കും

സമ്മര്‍ദ്ദം, മലിനീകരണം എന്നിവ കാരണം ചര്‍മ്മത്തില്‍ ശേഖരിക്കപ്പെടുന്ന ഹാനികരമായ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍ ഓക്‌സിജന്‍ ഫേഷ്യല്‍ സഹായിക്കും. ഇത്തരം വിഷാംശങ്ങള്‍ പോകുന്നതോടെ മുഖക്കുരു, പ്രായാധിക്യ കലകള്‍, സൂര്യാഘാതം മൂലമുണ്ടാകുന്ന പാടുകള്‍ എന്നിവ ഇല്ലാത്ത യുവത്വം നിറഞ്ഞ നിറമുള്ള തിളങ്ങുന്ന ചര്‍മ്മം ലഭ്യമാകും.

ചര്‍മ്മത്തെ വിഷവിമുകതമാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ ഓക്‌സിജന്‍ ഫേഷ്യല്‍.

6. തെളിഞ്ഞ ചര്‍മ്മം

ചര്‍മ്മത്തിന്‌ നനവ്‌ നല്‍കാനും , വിഷവിമുക്തമാക്കാനും , ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കാനും എല്ലാം ഓക്‌സിജന്‍ ഫേഷ്യല്‍ മാത്രം മതി. നല്ല രീതിയില്‍ ഓക്‌സിജന്‍ ചര്‍മ്മോപരിതലത്തിലെത്തുന്നത്‌ കോശ പുനനിര്‍മ്മാണത്തിന്‌ അവസരം ഒരുക്കും. ഇത്‌ ചര്‍മ്മോപരിതലത്തിലെ നശിച്ച കോശങ്ങളെ ക്രമേണ നീക്കം ചെയ്യും. അതിന്റെ ഫലമായി മുഖത്തിന്‌ പാടുകളോ വരകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മം ലഭിക്കും.

7. വെളുത്ത ചര്‍മ്മം

മറ്റ്‌ നിരവധി ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം ചര്‍മ്മത്തിന്‌ തെളിച്ചം നല്‍കാനും ഓക്‌സിജന്‍ ഫേഷ്യല്‍ സഹായിക്കും. ചര്‍മ്മത്തിന്റെ മങ്ങല്‍ ഇവ നീക്കം ചെയ്യും. കൊളാജന്റെ ഉത്‌പാദനം ഉയര്‍ത്തി ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കും. മെലാനിന്റെ ഉത്‌പാദനവും ഇത്‌ മെച്ചപ്പെടുത്തും. അതിനാല്‍ ചര്‍മ്മത്തിന്‌ നിറം നല്‍കുന്നതിന്‌ പുറമെ ചര്‍മ്മത്തിന്‌ ഉണ്ടായേക്കാവുന്ന തകരാറുകളില്‍ നിന്നും മങ്ങലില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

facial

8. തിളക്കം അതിവേഗം

മറ്റ്‌ നിരവധി ഗുണങ്ങള്‍ക്കൊപ്പം ചര്‍മ്മത്തിന്‌ തിളക്കം നല്‍കാനും ഓക്‌സിജന്‍ ഫേഷ്യല്‍ സഹായിക്കും എന്നതില്‍ സംശയം വേണ്ട. ഓക്‌സിജന്‍ ഫേഷ്യല്‍ ഒരു മികച്ച പാര്‍ട്ടി ഫേഷ്യല്‍ ആണ്‌.

കാരണം വളരെ വേഗം മുഖചര്‍മ്മത്തിന്‌ തിളക്കം നല്‍കാന്‍ ഇത്‌ സഹായിക്കും.

മുഖചര്‍മ്മത്തിന്‌ പെട്ടെന്ന്‌ തിളക്കം വേണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓക്‌സിജന്‍ ഫേഷ്യല്‍ തിരഞ്ഞെടുക്കാം.

എല്ലാത്തരം ചര്‍മ്മത്തിനും ഇണങ്ങും എന്നതാണ്‌ ഓക്‌സിജന്‍ ഫേഷ്യലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അതി മൃദുല ചര്‍മ്മത്തില്‍ പോലും ഇത്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല.

ഇതൊന്ന്‌ പരീക്ഷിച്ച്‌ നോക്കാം എന്ന്‌ തോന്നുന്നുണ്ടോ? അതോ ഓക്‌സിജന്‍ ഫേഷ്യലിന്റെ ഗുണങ്ങള്‍ ഇതിനോടകം അനുഭവിച്ച്‌ കഴിഞ്ഞവരാണോ? ഏതായാലും നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കൂ.

English summary

Amazing Benefits Of Oxygen Facial To Get FGlowing Skin

Here are some amazing benefits of oxygen facial. Read more to know about,
X
Desktop Bottom Promotion