For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചായയും സൗന്ദര്യവും തമ്മില്‍ എന്തു ബന്ധം?

|

ചായ ഒരു വിധം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചായ ഇഷ്ടമല്ലാത്തവരും ഉണ്ടാവും എന്നതാണ് സത്യം. പക്ഷേ ചായയ്ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ എന്താണ് പങ്ക് എന്ന് ആലോചിച്ചിട്ടുണ്ടോ? ഗ്രീന്‍ ടീ നമ്മുടെ സൗന്ദര്യ സംരക്ഷണത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് നമുക്കറിയാം. പുരുഷചര്‍മ്മത്തെക്കുറിച്ച് ഏഴ് കാര്യങ്ങള്‍

എന്തായാലും രാവിലെ ഒരു ചായ കുടിച്ചാല്‍ മാത്രം ഉഷാറാവുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ ചായ കുടിയ്ക്കുന്നവര്‍ മലയാളികളാണോ? ചായയ്ക്ക്‌ നമ്മുടെ സൗന്ദര്യ സംരക്ഷണത്തില്‍ വളരെ വ്യക്തമായ പങ്കാണുള്ളത്. നിങ്ങള്‍ക്കറിയേണ്ടേ ഈ രഹസ്യങ്ങള്‍

ചായ എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാകും എന്ന് നോക്കാം. ചര്‍മ്മ രോഗ വിദഗ്ധരാണ് ഈ കണ്ടു പിടുത്തത്തിനു പിന്നില്‍ എന്നുള്ളതും സത്യമാണ്.

ത്വക്കിലെ ക്യാന്‍സറിന് പരിഹാരം നല്‍കും

ത്വക്കിലെ ക്യാന്‍സറിന് പരിഹാരം നല്‍കും

ഗ്രീന്‍ ടീ മാത്രമല്ല, ചായയും തക്കിലുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും പരിഹരിക്കുകയും ക്യാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചായ കുടി അല്‍പം കൂടുതല്‍ കൂട്ടിയാലും ഒരു കുഴപ്പവുമില്ലെന്നാണ് സൗന്ദര്യ സംരക്ഷണവിദഗ്ധര്‍ പറയുന്നത്.

ചര്‍മ്മത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കും

ചര്‍മ്മത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കും

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിലെ മൃദുത്വം കാത്തു സൂക്ഷിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. ചായ ശരീരത്തില്‍ ഒരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.

കണ്ണിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു

കണ്ണിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു

രാത്രിയിലെ ഉറക്കമില്ലായ്മ നമ്മുടെ കണ്ണ് നോക്കിയാല്‍ തന്നെ നമുക്ക് മനസ്സിലാവും. അതുകൊണ്ടു തന്നെ ടീ ബാഗ് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടുകളെ ഇല്ലാതാക്കി കണ്ണിന് തിളക്കം നല്‍കുന്നു.

മുഖക്കുരുവില്‍ നിന്ന് സംരക്ഷിക്കുന്നു

മുഖക്കുരുവില്‍ നിന്ന് സംരക്ഷിക്കുന്നു

മുഖക്കുരു വരാതെ ചായ മുഖത്തെ സംരക്ഷിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമാവും അല്ലെ. കാരണം ചായ കുടിയ്ക്കുന്ന എല്ലാവര്‍ക്കും എന്നാല്‍ മുഖക്കുരു തന്നെ ഉണ്ടാവരുതല്ലോ എന്നതാണ് ന്യായമായ സംശയം.എന്നാല്‍ കട്ടന്‍ചായ സ്ഥിരമായി കുടിയ്ക്കുന്നത് മുഖക്കുരുവില്‍ നിന്ന് മോചനം നല്‍കും എന്നാണ് പറയുന്നത്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും മോചനം

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും മോചനം

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നത് ചായയാണെന്നതാണ് മറ്റൊരു രഹസ്യം. ഇതില്‍ ഗ്രീന്‍ ടീയും ഉള്‍പ്പെടും. പ്രത്യേകിച്ച് ഗ്രീന്‍ ടീ ശരീരത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് സൂര്യന്റെ കടുത്ത രശ്മികളില്‍ നിന്ന് നമ്മെ സംരക്ഷിക്കും.

മുടിയുടെ നിറം വര്‍ദ്ധിപ്പിക്കും

മുടിയുടെ നിറം വര്‍ദ്ധിപ്പിക്കും

മുടിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ ചായയുടെ പങ്ക് വളരെ വലുതാണ്. ചായയില്‍ അടങ്ങിയിട്ടുള്ള ആസിഡ് മുടി തിളക്കമുള്ളതാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെയാണ് പലരും ഹെന്ന ചെയ്യുമ്പോള്‍ ചായയില്‍ മിക്‌സ് ചെയ്ത് തേയ്ക്കുന്നത്.

English summary

6 Surprising Beauty Benefits Of Tea

The most popular beverage after water is tea. it contains many antioxidant and anti inflammatory properties.
X
Desktop Bottom Promotion