For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്സിംഗ് സുരക്ഷിതമാക്കാം

By Super
|

സ്ത്രീകള്‍ ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാനായി വാക്സിംഗ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. രോമം നീക്കം ചെയ്യാന്‍ എളുപ്പമുള്ള മാര്‍ഗ്ഗമാണെങ്കിലും ചില പ്രശ്നങ്ങളും ഇതുവഴി നേരിടേണ്ടി വരും.

വാക്സ് ചെയ്യുന്നത് വഴിയുണ്ടാക്കുന്ന കുരുക്കള്‍ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ ഇവയ്ക്ക് വേദനയുണ്ടാകില്ലെങ്കിലും ചിലപ്പോള്‍ വേദനയും മറ്റ് അനുബന്ധപ്രശ്നങ്ങളുമുണ്ടാകാം. പല കാരണങ്ങളാല്‍ ഇത്തരം കുരുക്കള്‍ പ്രത്യക്ഷപ്പെടാം.

വാക്സിംഗിന് ഉപയോഗിക്കുന്ന രാസവസ്തുക്കളോടുള്ള പ്രതികൂലമായ പ്രതികരണമാകാം ഇത്. ചിലപ്പോള്‍ ശരീരത്തിന്‍റെ ചൂടും മറ്റ് കാരണങ്ങളും ഇതിന് ഇടവരുത്താം. ഇവ പരിഹരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

waxing
1. കഴുകല്‍ - വാക്സ് ചെയ്ത ഉടനേ അമര്‍ത്തിയുരച്ച് ആ ഭാഗം കഴുകരുത്. വാക്സ് ചെയ്ത ഭാഗങ്ങള്‍ മൃദുവായി തേച്ച് കഴുകുക. കുരുക്കള്‍ ഉണ്ടാകാതിരിക്കാന്‍ എളുപ്പമുള്ള ഒരു വഴിയാണിത്.

2. കോട്ടണ്‍ - കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ച് കുരുക്കള്‍ ഉണ്ടാകുന്നത് തടയാനാവും. വാക്സ് ചെയ്ത ഭാഗം ഒരു കോട്ടണ്‍ തുണി കൊണ്ട് മറയ്ക്കുക. ചര്‍മ്മത്തില്‍ അഴുക്ക് അടിഞ്ഞ് കൂടുന്നത് തടഞ്ഞാല്‍ വാക്സിങ്ങിന് ശേഷം കുരുക്കളുണ്ടാവുന്നതിനെ ചെറുക്കാനാവും.

3. സുരക്ഷിതമായ സ്ഥലം - വാക്സ് ചെയ്തതിന് ശേഷം അനുകൂലമായ ഒരു സ്ഥലത്ത് വേണം ഇരിക്കാന്‍. ചൂടുള്ള സ്ഥലങ്ങളിലേക്ക പോകാതിരിക്കുക. ഓവന്‍ പോലുള്ളവയുടെ അരികില്‍ നില്‍ക്കുന്നത് പ്രശ്നം വഷളാക്കും.

4. മരുന്നുകള്‍ - വാക്സിംഗിന്‍റെ വേദന മാറ്റാന്‍ വേദനാസംഹാരികള്‍ ഉപയോഗിക്കാം. വാക്സിംഗ് മൂലമുണ്ടായ കുരുക്കളെ ചെറുക്കാന്‍ ഇത് ഏറെ സഹായിക്കും.

5. വെള്ളം - കുരുക്കള്‍ ഉണ്ടാകാതെ ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ്. വാക്സിംഗ് കഴിഞ്ഞാലുടനെ തന്നെ ഒരു മോയ്സ്ചറൈസിംഗ് ലോഷന്‍ ഉപയോഗിക്കുക. ഇത് കുരുക്കളുണ്ടാകുന്നത് കുറയ്ക്കും.

6. വാക്സിംഗിന് ശേഷം - വാക്സിംഗിന് ശേഷം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുണ്ട്. വിപണിയില്‍ ലഭ്യമായവയില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് തെരഞ്ഞെടുക്കുക. ഇത് തെരഞ്ഞെടുക്കുന്ന സമയത്ത് ഉപദേശം ആരായുന്നത് നന്നായിരിക്കും.

7. വിവരം പറയുക - വാക്സിംഗിനായി അടുത്ത തവണ പോകുമ്പോള്‍ അത് ചെയ്യുന്ന ആളോട് നിങ്ങള്‍ നേരിടുന്ന പ്രശ്നം എന്താണെന്ന് പറയുക. കുരുക്കളുടെ കാര്യം ശ്രദ്ധയില്‍ പെടുത്തുക. വാക്സിന് ചൂട് കൂടുതലാണെന്ന് തോന്നുന്നുവെങ്കില്‍ ചികിത്സകനോട് മറ്റൊരു ഫോര്‍മുല ഉപയോഗിക്കാന്‍ ആവശ്യപ്പെടുക. നിങ്ങളുടെ ചര്‍മ്മം വേഗത്തില്‍ പ്രതികരിക്കുന്നതാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്കണം. ശരിയായ രീതി തിരഞ്ഞെടുക്കുന്നത് വഴി പ്രശ്നം പരിഹരിക്കാനാകും.

English summary

Ways To Avoid Waxing Bumbs

Women, today, prefer waxing as a choice of hair removal. While waxing is one of the easiest ways to remove unwanted hair in the body, there is also a small problems that comes clinging to it.
Story first published: Wednesday, April 30, 2014, 11:32 [IST]
X
Desktop Bottom Promotion