For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീന്തുമ്പോള്‍ ചര്‍മം കറുക്കുന്നുവോ?

|

നല്ലൊരു വ്യായാമമാണ് നീന്തുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ഗുണം ചെയ്യുന്ന ഒരു പ്രധാന വ്യായാമമെന്നു പറയാം. തടി കുറയ്ക്കാന്‍, ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, ശരീരാകൃതി ലഭിയ്ക്കാന്‍.... എന്നിങ്ങനെ പോകുന്നു നീന്തുന്നതു കൊണ്ടുള്ള ഗുണങ്ങള്‍.

നീന്തുന്നത് ചര്‍മത്തിന് നല്ലതോ ചീത്തയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയുമുണ്ടാകും. പ്രത്യേകിച്ച് സ്വമ്മിംഗ് പൂളില്‍ നീന്തുന്നത് ടാന്‍ വരുത്തുമെന്നും പൊതുവെ പറയുന്നു.

മുഖത്തെ ചുളിവുകളകറ്റാംമുഖത്തെ ചുളിവുകളകറ്റാം

നീന്തുന്നത് മിക്കവാറും പേര്‍ക്ക് ടാന്‍ വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട്. ഇതിന് ചില കാരണങ്ങളുമുണ്ട്. ചിലതിനെങ്കിലും പരിഹാരങ്ങളുമുണ്ട്.

നീന്തല്‍കുളങ്ങള്‍

നീന്തല്‍കുളങ്ങള്‍

മിക്കവാറും നീന്തല്‍കുളങ്ങള്‍ തുറസായതായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സൂര്യപ്രകാശം നേരിട്ടടിയ്ക്കുകയും ചെയ്യും. ഇത് ടാന്‍ വരുത്തും. നല്ലൊരു സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുകയെന്നതാണ് പ്രതിവിധി.

ക്ലോറിന്‍

ക്ലോറിന്‍

സ്വിമ്മിംഗ് പൂളില്‍ നല്ല തോതില്‍ ക്ലോറിന്‍ ഉപയോഗിയ്ക്കും. വെള്ളം വൃത്തിയാക്കുന്നതിനാണ് ഇതു ചെയ്യുന്നതെങ്കിലും ഇത് ചര്‍മത്തില്‍ ടാന്‍ വരുവാന്‍ ഇടയാക്കും. ഇതിന്റെ അളവ് കുറയ്ക്കുകോ പ്രകൃതിദത്തമായ കുളങ്ങളില്‍ നീന്തുന്നതോ ആണ് പ്രതിവിധി.

കുളി

കുളി

നീന്തിക്കഴിഞ്ഞാല്‍ നല്ല വെള്ളത്തില്‍ ഉടനെ കുളിയ്ക്കുക. ചര്‍മത്തിലെ ടാന്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ ഈ വഴി സഹായിക്കും.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ശരീരം വരണ്ടതാക്കും. നീന്തുന്നതിന് മുന്‍പും പിന്‍പും നല്ല മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കുന്നത് ഗുണം ചെയ്യും.

തക്കാളി നീര്

തക്കാളി നീര്

ചര്‍മത്തില്‍ നീന്തിവന്ന ശേഷം തക്കാളി നീര് പുരട്ടുന്നത് ടാനിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്.

പഴം ഫേസ് പായ്ക്ക്

പഴം ഫേസ് പായ്ക്ക്

പഴം ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക് ചര്‍മത്തിലെ ടാനിംഗ് മാറ്റാനുള്ള ഒരു പ്രധാന വഴിയാണ്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

നീന്തുന്നതിന് മുന്‍പും ശേഷവും നല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിയ്കുക. ഇത് ഗുണം നല്‍കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ടാനായ ഭാഗങ്ങളില്‍ ഉരസുന്നത് ടാന്‍ മാര്‍ക്കുകള്‍ മാറാന്‍ നല്ലതാണ്.

English summary

Ways To Avoid Swimming Sun Tan

Does swimming tan your skin? Jumping into the swimming pool does cause skin tan. You need to follow skin care tips after swimming to reverse this tan.
Story first published: Wednesday, April 9, 2014, 14:46 [IST]
X
Desktop Bottom Promotion