For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മകാന്തി കെടുത്തുന്ന ഭക്ഷണങ്ങള്‍

By Super
|

ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം ചര്‍മ്മം പ്രതിഫലിപ്പിക്കും. കഴിക്കുന്ന ഭക്ഷണമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം നിശ്ചയിക്കുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും, വിറ്റാമിനുകളും, പ്രോട്ടീനുകളും ലഭിച്ചാല്‍ ചര്‍മ്മം ശോഭയോടെയിരിക്കും. എന്നാല്‍ അതേ സമയം രുചികരമായി തോന്നുന്ന പല ഭക്ഷണങ്ങളും എതിരായ ഫലങ്ങളാവും ഉണ്ടാക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യം കെടുത്തുന്ന ചില വസ്തുക്കളെ പരിചയപ്പെടാം.

കഴുത്തുകളുടെ നഗ്നസൗന്ദര്യം

1.മദ്യം

1.മദ്യം

മദ്യക്കുപ്പിയിലെ മുന്നറിയിപ്പുകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അമിതമായ മദ്യപാനം മാത്രമല്ല നിയന്ത്രിതമായ മദ്യപാനവും ചര്‍മ്മത്തിന് ദോഷകരമാണ്. മദ്യം കഴിക്കുന്നത് മൂത്രത്തിന്‍റെ അളവ് കൂട്ടുകയും അതുവഴി ശരീരത്തിലെ ജലാംശം കുറയാനിടയാവുകയും ചെയ്യും. ഇത് വഴി ചര്‍മ്മം വരളുകയും പരുക്കനാവുകയും ചെയ്യും. ഇത് കൂടുതല്‍‌ പ്രായം തോന്നിക്കുന്നതിന് കാരണമാകും.

2. ഉപ്പ്

2. ഉപ്പ്

അധികം ഉപ്പ് ഉപയോഗിക്കുന്നത് ഹൃദയത്തിന് ദോഷകരമാണ്. ഉപ്പ് അമിതമായി ഉപയോഗിച്ചാല്‍ കണ്ണുകള്‍ ചീര്‍ക്കാനും, മുഖത്ത് നീരുണ്ടാകാനും ഇടയാകും.

3. കഫീന്‍

3. കഫീന്‍

ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നവരുടെ ചര്‍മ്മത്തില്‍ അതിന്‍റേതായ ദോഷമുണ്ടാവും. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് സംഘര്‍ഷമുണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മണ്‍ ഉത്പാദിപ്പിക്കാനിടയാക്കും. ഇത് ചര്‍മ്മത്തിന് കട്ടി കൂടാനും, നറം മങ്ങാനും, പ്രായക്കൂടുതല്‍ തോന്നിക്കുന്നതിനും ഇടയാക്കും.

4. ഫാസ്റ്റ് ഫു‍ഡുകള്‍

4. ഫാസ്റ്റ് ഫു‍ഡുകള്‍

വഴിയോര ഭക്ഷണശാലകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍, ഫ്രഞ്ച് ഫ്രൈ, പൊരിച്ച ഭക്ഷണങ്ങള്‍ എന്നിങ്ങനെ വേഗത്തില്‍ പാകം ചെയ്യപ്പെടുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണ്. ഇവ രക്തയോട്ടം കുറയ്ക്കുകയും, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാനും അതുവഴി ബാക്ടീരിയ പെരുകി മുഖക്കുരു ഉണ്ടാകാനുമിടയാക്കും.

5. പഞ്ചസാര

5. പഞ്ചസാര

പഞ്ചസാര ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ പഞ്ചസാര ഉപയോഗിക്കുന്നതിന്‍റെ അളവ് കുറയ്ക്കുക.

6. കൃത്രിമ ചേരുവകള്‍

6. കൃത്രിമ ചേരുവകള്‍

സംസ്കരിച്ച ഭക്ഷണസാധനങ്ങളില്‍ കൃത്രിമമായ നിറങ്ങളും രുചികളും ചേര്‍ത്തിട്ടുണ്ടാവും. ഇവയില്‍ പോഷകങ്ങളോ, പ്രോട്ടീനുകളോ ഇല്ല. എന്നാല്‍ ഇവ ചിലപ്പോള്‍ വേദനയും കോശങ്ങള്‍ക്ക് തകരാറുമുണ്ടാക്കാനിടയാക്കും. കൂടാതെ കോശങ്ങള്‍ ഇത്തരത്തില്‍ ഏറെക്കാലം ഈ രാസവസ്തുക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഭാവിയില്‍ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കും.

7. പാസ്റ്റ, വൈറ്റ് ബ്രെഡ്

7. പാസ്റ്റ, വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്, പേസ്ട്രികള്‍, കേക്ക്, പാസ്ത തുടങ്ങിയവയൊക്കെ ഗ്ലുക്കെമിക് ആഹാരങ്ങളുടെ ലിസ്റ്റില്‍ പെടുന്നതാണ്. ഇവ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. ഇക്കാരണത്താല്‍ തവിട് നീക്കാത്ത ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.

8. പാലുത്പന്നങ്ങള്‍

8. പാലുത്പന്നങ്ങള്‍

ധാരാളം പാലുത്പന്നങ്ങള്‍ കഴിച്ച ശേഷം പിറ്റേന്ന് മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെട്ടതായി കണ്ടിട്ടുണ്ടോ? ഇവ കഴിക്കുന്നത് വഴി ശരീരത്തിലുണ്ടാകുന്ന മ്യൂക്കസ് ബാക്ടീരിയകള്‍ പെരുകാനിടയാകുകയും അത് വഴി സീബം കൂടതലായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് മുഖക്കുരുവിന് കാരണമാകുന്നതാണ്. ഇക്കാരണത്താലാണ് പാലുത്പന്നങ്ങള്‍ കൂടുതലായി കഴിച്ചാല്‍ മുഖക്കുരു ഉണ്ടാകുന്നത്.

English summary

unhealthy foods avoid your glowing skin

Skin health represents the health of your entire body, the food you eat entails the skin look. When the food is combined with body required nutrients, vitamins and proteins it over comes the bad contributing for the dull skin and glitter with a youthful glow.
Story first published: Saturday, March 8, 2014, 11:20 [IST]
X
Desktop Bottom Promotion