For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യരഹസ്യം!!

By Smitesh Sasi
|

ഇന്ത്യയിലെ സ്‌ത്രീകള്‍ സുന്ദരികളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ലോകത്ത്‌ എവിടെയുള്ള സ്‌ത്രീകളും സുന്ദരിമാരാകണമെന്ന്‌ ആഗ്രഹിക്കുമെന്ന കാര്യത്തിലും രണ്ട്‌ അഭിപ്രായമുണ്ടാകാന്‍ ഇടയില്ല.

ബാബ രാംദേവ് ടിപ്‌സ് ഫോര്‍ ബ്യൂട്ടി

ഇന്ത്യന്‍ സുന്ദരിമാരെ കുറിച്ച്‌ ചിന്തിക്കുക. നീണ്ട തലമുടിയുള്ള വെളുത്ത്‌ തുടുത്ത ഒരു പെണ്ണാകും നിങ്ങളുടെ മനസ്സില്‍ തെളിഞ്ഞത്‌. ഇന്ത്യന്‍ സ്‌ത്രീകള്‍ നൂറ്റാണ്ടുകളായി സൗന്ദര്യം ഈ രീതിയില്‍ സംരക്ഷിക്കുന്നത്‌ എങ്ങനെയാണെന്ന്‌ അറിയണ്ടേ? അതിനുള്ള ഉത്തരമിതാ.

1. അംലാ ഓയില്‍

1. അംലാ ഓയില്‍

നെല്ലിക്കയാണ്‌ അംല എന്ന്‌ അറിയപ്പെടുന്നത്‌. ഇതില്‍ നിന്നുണ്ടാക്കുന്ന എണ്ണ വിറ്റാമിന്‍ സിയുടെ കലവറയാണ്‌. ഇത്‌ നീളവും കട്ടിയുമുള്ള മനോഹരമായ തലമുടി നിങ്ങള്‍ക്ക്‌ സമ്മാനിക്കും. തലമുടിയെയും തലയോട്ടിയെയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും ഇത്‌ നല്ലൊരു മരുന്ന്‌ കൂടിയാണ്‌. മികച്ച ഫലത്തിനായി ദിവസവും ഉപയോഗിക്കുക.

2. കടലമാവ്‌

2. കടലമാവ്‌

ചര്‍മ്മത്തിലെ നിര്‍ജ്ജീവകോശങ്ങളെ നീക്കാന്‍ കടലമാവ്‌ സഹായിക്കും. അതിനാല്‍ പ്രശസ്‌ത സിനിമാനടിമാര്‍ പോലും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. മുടിയില്‍ അധികമുള്ള എണ്ണമയം കഴുകി കളയാനും കടലമാവ്‌ ഉപയോഗിക്കാവുന്നതാണ്‌. ഇത്‌ പാല്‍, ക്രീം എന്നിവയുമായി ചേര്‍ത്ത്‌ സോപ്പിന്‌ പകരമായും ഉപയോഗിക്കാറുണ്ട്‌. പാലും ക്രീമും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുലവുമാക്കും. കടലമാവില്‍ തേന്‍, പാല്‍, നാരങ്ങാനീര്‌ എന്നിവയില്‍ ഏതെങ്കിലുമൊന്ന്‌ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക.

3. മഞ്ഞള്‍

3. മഞ്ഞള്‍

നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്‌ജനമാണ്‌ മഞ്ഞള്‍. മഞ്ഞളിന്‌ അണുനശീകരണ ശേഷിയുണ്ട്‌. അതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ, ചൊറിച്ചില്‍, തടിപ്പ്‌ എന്നിവ മാറ്റാന്‍ ഇത്‌ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്‌ നല്ല നിറം നല്‍കാനും മഞ്ഞളിന്‌ കഴിയും. മുഖത്തെ രോമവളര്‍ച്ച, ശരീരഭാഗങ്ങളിലുണ്ടാകുന്ന വെളുപ്പ്‌ എന്നിവയ്‌ക്ക്‌ എതിരായ ചികിത്സയിലും മഞ്ഞള്‍ ഫലപ്രദമാണ്‌.

4. കുങ്കുമം

4. കുങ്കുമം

കാശ്‌മീര്‍ താഴ്‌വരയില്‍ വളരുന്ന ഒരു സുഗന്ധവ്യഞ്‌ജനമാണ്‌ കുങ്കുമം. വളരെ വിലപിടിപ്പുള്ള വസ്‌തുവാണിത്‌. വരണ്ട ചര്‍മ്മം, മറ്റ്‌ ചര്‍മ്മരോഗങ്ങള്‍ക്ക്‌ എന്നിവ ഭേദമാക്കാന്‍ കുങ്കുമം ഉപയോഗിക്കുന്നു. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും കുങ്കുമത്തിന്‌ കഴിയും.

5. പനിനീര്‌

5. പനിനീര്‌

റോസാദളങ്ങള്‍ പറിച്ചെടുത്ത്‌ പനിനീര്‌ ഉണ്ടാക്കുന്നു. ഇത്‌ ചര്‍മ്മത്തിന്‌ സുഖം പകരുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കറുത്തപാടുകള്‍ മാറാനും ഇത്‌ സഹായകരമാണ്‌. മുഖത്തെ എണ്ണമയം, അഴുക്ക്‌ എന്നിവ മാറ്റാനായി ഫെയ്‌സുപായ്‌ക്കുകളില്‍ പനിനീര്‌ ഉപയോഗിക്കുന്നുണ്ട്‌.

6. ചന്ദനം

6. ചന്ദനം

ഇന്ത്യയില്‍ ചന്ദനത്തിന്‌ മതപരമായ പ്രാധാന്യമുണ്ട്‌. അതുപോലെ സൗന്ദര്യശാസ്‌ത്രപരമായ പ്രാധാന്യവും ചന്ദനത്തിന്‌ അവകാശപ്പെടാം. നൂറ്റാണ്ടുകളായി സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളിലും ഔഷധങ്ങളിലും ചന്ദനം ചേര്‍ക്കുന്നു. ചര്‍മ്മസംരക്ഷണത്തിനായി ഇന്ത്യക്കാര്‍ ചന്ദനം അരച്ചും ചന്ദന ഓയിലും ഉപയോഗിക്കുന്നുണ്ട്‌. കറുപ്പ്‌, പാടുകള്‍, മുഖക്കുരു എന്നിവ മാറാന്‍ ഇത്‌ സഹായിക്കും.

7. ശിക്കകായ്‌

7. ശിക്കകായ്‌

മുടിക്ക്‌ വേണ്ടിയുള്ള ഫലം എന്നാണ്‌ ആയുര്‍വ്വേദത്തില്‍ ശിക്കകായ്‌ അറിയപ്പെടുന്നത്‌. ആരോഗ്യമില്ലാത്ത രോമകൂപങ്ങള്‍, താരന്‍ എന്നിവയ്‌ക്ക്‌ എതിരെ ഇത്‌ ഫലപ്രദമാണ്‌.

8. തൈര്‌

8. തൈര്‌

സൗന്ദര്യവര്‍ദ്ധക ഗുണങ്ങളുള്ള തൈര്‌ ഫെയ്‌സ്‌ പായ്‌ക്കുകളില്‍ ഉപയോഗിക്കുന്നു. പതിവായി തൈര്‌ കഴിക്കുന്നത്‌ ദഹനത്തിന്‌ നല്ലതാണ്‌. ഇത്‌ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭേദപ്പെടാനും സഹായിക്കും.

9. ചുണ്ടുകള്‍

9. ചുണ്ടുകള്‍

ചുവന്നുതുടുത്ത ചുണ്ടുകള്‍ ഇന്ത്യന്‍ സത്രീകളുടെ പ്രത്യേകതയാണ്‌. പ്രത്യേക അവസരങ്ങളില്‍ ലിപ്‌സ്റ്റിക്‌ ഉപയോഗിച്ച്‌ അവയുടെ മനോഹാരിത കൂട്ടാം.

10. പൊട്ട്‌

10. പൊട്ട്‌

പൊട്ട്‌ കുത്താതെ ഒരു പെണ്ണിനും പൂര്‍ണ്ണത വരില്ല. നെറ്റിയുടെ നടുക്കായി ഇടുന്ന ചുവന്ന കുത്താണ്‌ പൊട്ട്‌. വിവിധ ആകൃതിയിലും നിറത്തിലും പൊട്ടിടാവുന്നതാണ്‌.

English summary

Top 10 Beauty Secrets Of Indian Women

There is no one who can deny it!! Indian women are the most beautiful women. No matter where you are in the world, women always desire to look beautiful and healthy. Think of Indian beauty? What comes to the mind is the picture of a humble, traditional woman with alluringly long hair and a gleaming delicate skin. Want to know how Indian women have been maintaining this image for centuries?
Story first published: Wednesday, February 5, 2014, 11:37 [IST]
X
Desktop Bottom Promotion