For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍സ്‌ക്രീന്‍ ഗുണം നല്‍കാന്‍

By Super
|

സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്ന സാഹചര്യങ്ങളില്‍ അതിനെതിരെ മുന്‍ കരുതലെടുക്കേണ്ടതും, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നേടേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.

ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ്‌ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ്‌

സണ്‍സ്ക്രീന്‍ ഉപയോഗത്തില്‍ നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് വഴി സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നേടുന്നതെങ്ങനെയെന്ന് മനസിലാക്കാം. ഇവ മനസിലാക്കുന്നത് വഴി ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും അണുബാധ തടയുകയും ചെയ്യാം.

sunscreen

1. സണ്‍സ്ക്രീന്‍ മുഖത്ത് മാത്രം ഉപയോഗിക്കാതിരിക്കുക - നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഏത് ശരീരഭാഗത്തും സണ്‍സ്ക്രീന്‍ പുരട്ടാവുന്നതാ​​ണ്. അത് മുഖത്ത് മാത്രമായി ഒതുക്കേണ്ടതില്ല. ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ്‌

2. നിഴലില്‍ നില്‍ക്കുന്നത് അധികം സഹായിക്കില്ല - സൂര്യപ്രകാശമേല്‍ക്കുന്നത് തടയാനായി നിഴലില്‍ നിന്നാലും വലിയ ഫലമൊന്നുമുണ്ടാവില്ല. അത് വഴി സൂര്യകരണങ്ങളുടെ ദോഷങ്ങളില്‍ നിന്ന് രക്ഷപെടാനാവും എന്നത് തെറ്റായ ചിന്തയാണ്.

3. എല്ലാ ദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക - ദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ദോഷകരമാണെന്ന ചിന്ത വേണ്ട. സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യങ്ങളിലേക്ക് പോകുമ്പോഴെല്ലാം ഇത് ഉപയോഗിക്കാം.

4. പുറത്ത് പോകുന്നതിന് 10-15 മിനുട്ടിന് മുമ്പ് ഉപയോഗിക്കുക - സണ്‍സ്ക്രീന്‍ ലോഷന്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടേണ്ടതുണ്ട്. അതുകൊണ്ട് പുറത്തേക്ക് പോകുന്നതിന് 10-15 മിനുട്ട് മുമ്പ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് പരമാവധി ഫലം നല്കും.

ഈ കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നത് സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് വഴിയുണ്ടാകുന്ന ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്കും.

English summary

Tips While Applying Sunscreen

Here are some tips to use sunscreen properly and it is very important to get proper result,
Story first published: Sunday, September 28, 2014, 12:14 [IST]
X
Desktop Bottom Promotion