For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്ത് മുഖം കഴുകുന്നത് നന്നോ?

|

മഞ്ഞുകാലം കിടന്നുറങ്ങാന്‍ സുഖമുള്ള സമയമാണെങ്കിലും ചര്‍മത്തിന് അത്ര നല്ലതല്ല. ചര്‍മം പെട്ടെന്നു തന്നെ വരണ്ടതായി മാറുന്നതു തന്നെ കാരണം.

ഇതുകൊണ്ടുതന്നെ ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട സന്ദര്‍ഭമാണ് മഞ്ഞുകാലം. ചര്‍മം കഴുകുന്നതില്‍ മുതല്‍ പുരട്ടുന്ന ക്രീമുകളില്‍ പോലും ശ്രദ്ധ പതിപ്പിയ്‌ക്കേണ്ട സമയം.

മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. മഞ്ഞുകാലത്ത് മുഖം കഴുകുന്നതില്‍ പോലും പ്രത്യേക ശ്രദ്ധ വയ്ക്കണം.

Washing Face

മഞ്ഞുകാലത്ത് മുഖം കൂടുതലായി കഴുകരുത്. അധികപ്രാവശ്യം സോപ്പും സ്‌ക്രബറുമൊന്നും ഉപയോഗിയ്ക്കരുത്. ഇത് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റും. രാവിലെ ഈ അബദ്ധങ്ങള്‍ ഒഴിവാക്കുക

സോപ്പിനു പകരം ക്ലെന്‍സറുകള്‍ ഉപയോഗിയ്ക്കാം. ടീ ട്രീ ഓയില്‍, സാലിസൈക്ലിക് ആസിഡ് എന്നിവ കലര്‍ന്ന ക്ലെന്‍സറുകളാണ് കൂടുതല്‍ നല്ലത്.

മഞ്ഞുകാലത്ത് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു മുഖം കഴുകാം. കൂടുതല്‍ ചൂടുള്ള വെള്ളം ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും.

തണുപ്പിന്റെ കാര്യമോര്‍ത്ത് കിടക്കും മുന്‍പ് മുഖം കഴുകാതിരിയ്ക്കരുത്. കിടക്കും മുന്‍പു മുഖം കഴുകുന്നത് സൗന്ദര്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.

മുഖം സ്‌ക്രബ് ചെയ്ത് മൃതചര്‍മകോശങ്ങള്‍ നീക്കം ചെയ്യുന്നത് നല്ലതു തന്നെ. എന്നാല്‍ മഞ്ഞു കാലത്ത് ആഴ്ചയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഇങ്ങനെ ചെയ്യരുത്. ഇത് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും.

മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിയ്ക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

മഞ്ഞുകാലത്ത് ചര്‍മം കൂടുതല്‍ കട്ടി കുറയുന്നതു കൊണ്ട് അലര്‍ജിയും അണുബാധയുമെല്ലാം വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ മുഖം തുടയ്ക്കുന്ന ടവലുകളുടെ കാര്യത്തില്‍ പോലും അതീവശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. നല്ല വൃത്തിയുള്ള ടവല്‍ മാത്രം മുഖം തുടയ്ക്കാന്‍ ഉപയോഗിയ്ക്കുക.

English summary

Tips To Wash Face During Winter

Here we can discuss the mistakes to avoid while washing face during winter. Winter is always a challenge for the health and beauty of skin.
Story first published: Monday, November 17, 2014, 13:42 [IST]
X
Desktop Bottom Promotion