For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ വടുക്കള്‍ മാറ്റാം

|

മുഖത്ത് മുഖക്കുരുവോ മുറിവുകളോ ഉണ്ടാക്കുന്ന വടുക്കുളും പാടുകളും എളുപ്പത്തിലുണ്ടാകും. മുഖചര്‍മം താരതമ്യേന സെന്‍സിറ്റീവായതാണ് കാരണം. ഇത്തരം പാടുകള്‍ സൗന്ദര്യത്തെ കെടുത്തുന്നവയാണ്.

ഇത്തരം പാടുകള്‍ക്കും വടുക്കള്‍ക്കും ധാരാളം പരിഹാരങ്ങളുണ്ട്. ഇതിന് മരുന്നുകളോ ഡോക്ടറുടെ സഹായമോ വേണമെന്നില്ല.ഇതല്ലാതെയും ഇത് മാറ്റാവുന്നതേയുള്ളൂ.

വരണ്ട ചുണ്ടുകള്‍ക്ക് സ്വാഭാവിക പരിഹാരംവരണ്ട ചുണ്ടുകള്‍ക്ക് സ്വാഭാവിക പരിഹാരം

മുഖത്തെ വടുക്കളും പാടുകളും മാറ്റാനുള്ള ചില വഴികളെക്കുറിച്ച് കൂടുതറിയൂ,

കുക്കുമ്പര്‍

കുക്കുമ്പര്‍

ഇതിനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ മുറിച്ച് ഇതുകൊണ്ടു മുഖം മസാജ് ചെയ്യാം. അല്ലെങ്കില്‍ കുക്കുമ്പര്‍ അരച്ച് മുഖത്തിടാം. ഇവ മുഖത്തെ വടുക്കള്‍ മാറ്റുവാന്‍ നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇതിന്റെ ജെല്‍ മുഖത്തു പുരട്ടുന്നത് മുഖത്തെ വടുക്കള്‍ മാറുന്നതിനുള്ള നല്ലൊരു വഴിയാണ്.

തേന്‍

തേന്‍

മുഖത്തെ പാടുകളും വടുക്കളും കളയാന്‍ തേന്‍ നല്ലൊരു ഔഷധമാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മകോശങ്ങള്‍ പുതുതായി ഉണ്ടാകുവാന്‍ സഹായിക്കും. തേന്‍ തനിയെയോ ഇത് ചെറുനാരങ്ങാനീര്, പാല്‍പ്പാട തുടങ്ങിയവയുമായി ചേര്‍ത്ത് പുരട്ടുകയോ ചെയ്യാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ചെറുനാരങ്ങയെന്നു പറയാം. ഇത് മുഖത്തെ വടുക്കളില്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. ഇതിന്റെ നീര് മുഖത്തു പുരട്ടുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങു നീര്

ഉരുളക്കിഴങ്ങു നീര്

മുഖത്തെ വടുക്കള്‍ മാറ്റുവാന്‍ ഉരുളക്കിഴങ്ങു നീര് പുരട്ടുന്നതും നല്ലതു തന്നെ.

English summary

Tips To Get Rid Of Scars

These ways to get rid of scars will help you get clear skin. Ways to get rid of scars at home are simple and safe. Read more to know how to treat scars at home.
Story first published: Thursday, February 6, 2014, 13:39 [IST]
X
Desktop Bottom Promotion