For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മത്തെ കേടാക്കും കര്‍മങ്ങള്‍

|

സൗന്ദര്യം ആഗ്രഹിയ്‌ക്കാത്തവര്‍ ആരുമില്ല. നല്ല ചര്‍മവും മുടിയുമെല്ലാം സൗന്ദര്യലക്ഷണങ്ങളുമാണ്‌.

ചര്‍മസൗന്ദര്യത്തിനു വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുണ്ട്‌. ബ്യൂട്ടിപാര്‍ലറുകളിലും കോസ്‌മെറ്റിക്‌ ഷോപ്പുകളിലും കയറിയിറങ്ങുന്നവരുമുണ്ട്‌.

വാക്‌സിംഗിനു ശേഷം ചര്‍മസംരക്ഷണംവാക്‌സിംഗിനു ശേഷം ചര്‍മസംരക്ഷണം

എന്നാല്‍ ഇത്തരം സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍ ചെയ്യുമ്പോഴും നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന, പലപ്പോഴും പ്രത്യാഘാതങ്ങള്‍ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങളായിരിയ്‌ക്കും ചര്‍മത്തിന്‌ ദോഷം വരുത്തുക.

നമ്മള്‍ തന്നെ നമ്മുടെ ചര്‍മത്തോടു ചെയ്യുന്ന ചില തെറ്റുകള്‍ തിരിച്ചറിയൂ,

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി നല്ല തണുപ്പുള്ളപ്പോഴെങ്കിലും ആളുകള്‍ക്ക് പ്രിയമായിരിക്കും. പ്രത്യേകിച്ച് ശരീരവേദനയുള്ളപ്പോള്‍. ശരീരത്തില്‍ ചൂടുവെള്ളമൊഴിക്കുന്നത് വലിയ പ്രശ്‌നം വരുത്തില്ലെങ്കിലും ചൂടുവെള്ളം മുഖചര്‍മതതെ കേടുവരുത്തും. കാരണം മുഖത്തെ ചര്‍മം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കട്ടി കുറഞ്ഞതാണ്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുകയാണ് ഏറ്റവും നല്ലത്.

മേക്കപ്പ് സാധനങ്ങള്‍

മേക്കപ്പ് സാധനങ്ങള്‍

ഒരാളുടെ മേക്കപ്പ് സാധനങ്ങള്‍, പ്രത്യേകിച്ച് മേക്കപ്പ് ബ്രഷ്, ലിപ്സ്റ്റിക് മുതലായവ ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ചര്‍മരോഗങ്ങള്‍ വരാന്‍ സാധ്യത വരുത്തും.

മുഖക്കു

മുഖക്കു

മുഖക്കുരുവുണ്ടെങ്കില്‍ ഇതില്‍ നിന്നും കയ്യെടുക്കാതിരിക്കുന്നവരുണ്ട്. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ബാക്ടീരിയയാണ് മുഖക്കുരുവിന് കാരണം. ഇവ പൊട്ടിക്കുന്നതും എപ്പോഴും പിടിക്കുന്നതും ബാക്ടീരിക കൂടുതല്‍ സ്ഥലത്തേക്കു പടരാന്‍ വഴിയൊരുക്കും.

ഫോണ്‍

ഫോണ്‍

കുറേ നേരം അടുപ്പിച്ച് ഫോണ്‍ ചെയ്യുന്നതും ചര്‍മത്തെ കേടു വരുത്തും. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. അടുപ്പിച്ചു ഫോണ്‍ ചെയ്യുന്നത് ചര്‍മത്തില്‍ മുഖക്കുരുവുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

 ലഭിക്കാത്തതും ചര്‍മത്തെ കേടു വരുത്തും. ഇത്

ലഭിക്കാത്തതും ചര്‍മത്തെ കേടു വരുത്തും. ഇത്

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ചര്‍മത്തെ കേടു വരുത്തും. ഇത് സ്‌ട്രെസുണ്ടാക്കും. സോറിയാസിസ് പോലുള്ള ചര്‍മരോഗങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്യും.

മദ്യം

മദ്യം

ചര്‍മത്തിലെ ഈര്‍പ്പം മുഴുവന്‍ വലിച്ചെടുത്ത് ചര്‍മത്തെ വരണ്ടതാക്കും.

പുകവലി

പുകവലി

പുകവലി രക്തപ്രവാഹം കുറയ്ക്കുന്നതു വഴി ചര്‍മത്തിന് വിളര്‍ച്ചയുണ്ടാക്കും. മുഖത്ത് ചുളിവുകള്‍ വരാനും പുകവലി വഴിയൊരുക്കും.

English summary

Things That Harm You Skin

Here are certain things done by us and harm our own skin and beauty,
Story first published: Saturday, February 22, 2014, 16:55 [IST]
X
Desktop Bottom Promotion